വാര്‍ത്ത വായിക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കാനൊരുങ്ങി ട്വിറ്റര്‍

വാര്‍ത്ത വായിക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കാനൊരുങ്ങി ട്വിറ്റര്‍. അടുത്ത മാസം മുതലാണ് നടപടി നിലവില്‍ വരുക. ലേഖനങ്ങള്‍ വായിക്കാന്‍ ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ മാധ്യമ പ്രസാധകരെ അനുവദിക്കുമെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു.

ഓരോ ലേഖനത്തിന്റെയും അടിസ്ഥാനത്തിലാകും ട്വിറ്റര്‍ ഉപയോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കുക. പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ എടുത്തില്ലെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും. നിരവധി മീഡിയ പ്രസാധകര്‍ ഇതിനകം തന്നെ അവരുടെ വെബ്സൈറ്റുകളില്‍ സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള രീതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബറില്‍ ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം നിരവധി പരിഷ്‌കാരങ്ങളാണ് ഇലോണ്‍ മസ്‌ക് നടപ്പാക്കി വരുന്നത്. അടുത്തിടെ പ്രമുഖരുടെ ബ്ലൂടിക്ക് വെരിഫിക്കേഷന്‍ ട്വിറ്റര്‍ പിന്‍വലിച്ചിരുന്നു. ബ്ലൂടിക്ക് തുടരുന്നതിന് പ്രതിമാസ തുക നല്‍കണമെന്ന് നേരത്തെ ട്വിറ്റര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോകമെമ്പാടുമുള്ള പ്രമുഖരുടെ ബ്ലുടിക്ക് ട്വിറ്റര്‍ പിന്‍വലിച്ചത്. പ്രതിമാസം എട്ട് ഡോളര്‍ അടയ്ക്കുന്ന ആര്‍ക്കും ഇനി മുതല്‍ ബ്ലൂടിക്ക് ലഭ്യമാകും. ബ്ലൂടിക്ക് ചിഹ്നത്തിനായി ഒരു മാസത്തില്‍ 719 രൂപയാണ് ഇന്ത്യയില്‍ നല്‍കേണ്ടത്.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

തീരുമാനത്തിന് പിന്നാലെ നിരവധി വ്യാജ പ്രൊഫൈലുകള്‍ ട്വിറ്ററില്‍ ഉണ്ടാവുകയും ഇതിന് ബ്ലൂടിക്ക് ചിഹ്നം ലഭിക്കുകയും ചെയ്തിരുന്നു. ജീസസ് ക്രൈസ്റ്റ് മുതല്‍ ജോര്‍ജ് വാഷിംഗ്ഡണ്‍ വരെയുള്ളവര്‍ക്കാണ് ട്വിറ്ററില്‍ വെരിഫിക്കേഷന്‍ ലഭിച്ചത്. മസ്‌ക് ട്വിറ്റര്‍ ഉടമസ്ഥാവകാശം ഏറ്റെടുത്തിനു പിന്നാലെ ട്വിറ്റര്‍ സി.ഇ.ഒ പരാഗ് അഗ്രവാളിനെ പുറത്താക്കിയിരുന്നു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍, പോളിസി ചീഫ് വിജയ ഗദ്ദെ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും പുറത്താക്കി. തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചാണ് ഇലോണ്‍ മസ്‌ക് ഉദ്യോഗസ്ഥരെ പുറത്താക്കിയത്.ട്വിറ്ററിലെ ഏകദേശം 7500 ജീവനക്കാര്‍ ഭാവിയെ കുറിച്ച് ആശങ്കയിലാണ്. 75 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ മസ്‌ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ പണം സമ്പാദിക്കാനല്ല താന്‍ ട്വിറ്റര്‍ വാങ്ങിയതെന്നും മനുഷ്യരാശിയെ സഹായിക്കുകയാണ് ലക്ഷ്യമെന്നും ഇലോണ്‍ മസ്‌ക് അവകാശപ്പെടുന്നു. 4400 കോടി ഡോളറാണ് ട്വിറ്ററിന് ഇലോണ്‍ മസ്‌കിട്ട വില.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts