മായാവതി നഗരത്തിൽ പ്രചാരണത്തിനെത്തും 

ബെംഗളൂരു: തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.എസ്.പി സ്ഥാനാർഥികൾക്കായി പാർട്ടി അധ്യക്ഷ മായാവതി പ്രചാരണത്തിനെത്തും.

നഗരത്തിലെ പുലികേശി നഗർ, ഗാന്ധിനഗർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കായാണ് മേയ് അഞ്ചിന് മായാവതി നഗരത്തിൽ എത്തുക . പുലികേശി നഗറിലെ ബി.എസ്.പി സ്ഥാനാർത്ഥി ദളിത് നേതാവായ അഖണ്ഡ ശ്രീനിവാസ മൂർത്തി 2018ൽ സംസ്ഥാന റെക്കോർഡ് ഭൂരിപക്ഷത്തിന് വിജയിച്ചയാളാണ്. എന്നാൽ, മണ്ഡലത്തിലെ ഡി.ജെ ഹള്ളി, കെ.ജി ഹള്ളി കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പശ്ചാത്തലത്തിൽ ടിക്കറ്റ് നിഷേധിച്ചതോടെ സ്വതന്ത്രനായി പത്രിക നൽകിയ മൂർത്തി, പിന്നീട് ബി.എസ്.പിയിലേക്ക് മാറുകയാണുണ്ടായത്. അക്രമത്തിനും തീവെപ്പിനും വഴിവെച്ച പ്രവാചക നിന്ദ പോസ്റ്റിട്ടത് എം.എൽ.എയുടെ സഹോദരീ പുത്രനായ പി. നവീനനായിരുന്നു. അക്രമികൾ പോലീസ് സ്റ്റേഷനുപുറമെ, എം.എൽ.എയുടെ വീടിനും തീയിട്ടിരുന്നു. നവീനിന്റെ അറസ്റ്റ് ആവശ്യപ്പെട്ടില്ല എന്നതായിരുന്നു പ്രകോപന കാരണം. ദളിത് സ്വാധീനമുള്ള മണ്ഡലമാണ് പുലികേശി നഗർ.

  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ
  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!

ഗാന്ധിനഗറിൽ കൃഷ്ണയ്യ ഷെട്ടിയാണ് ബി.എസ്.പി സ്ഥാനാർത്ഥി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെയിൽവേ ചരിത്രത്തിലാദ്യമായി ഇരുനില പ്ലാറ്റ്‌ഫോമുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെർമിനൽ ബെംഗളൂരുവിൽ!
[masterslider id="10"]

Related posts