ദമ്പതികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ട് ഭാര്യ മരിച്ചു

ബെംഗളൂരു:ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് അജ്ഞാത വാഹനം ഇടിച്ച്‌ തെറിപ്പിച്ചു. ഭാര്യ മരിച്ചു, ഭര്‍ത്താവിന് പരിക്കേറ്റു.

നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ മഞ്ചേശ്വരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മംഗളൂരു കൊട്ടാര ചൗക്കിയിലെ നളിനാക്ഷി ആണ് മരിച്ചത്. ഭര്‍ത്താവ് പ്രഭാകരന് നിസാര പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലര മണിയോടെ ഉപ്പള ദേശീയപാതയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപമാണ് അപകടം.

  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി

കാസര്‍കോട്ട് ഒരു ബന്ധുവിന്റെ കല്യാണത്തിന് പങ്കെടുത്ത് മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ അമിത വേഗതയില്‍ വന്ന വാഹനം ഇരുവരും സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച്‌ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നളിനാക്ഷിയെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. ഇടിച്ചത് പിക്കപ്പ് വാന്‍ എന്നാണ് സംശയമെന്ന് പോലീസ് പറഞ്ഞു. വാഹനം കണ്ടെത്താന്‍ റോഡരികിലെ വീടുകളിലെയും സ്ഥാപനങ്ങളുടെയും സി.സി.ടി.വി ക്യാമറകള്‍ പോലീസ് പരിശോധിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
[masterslider id="10"]

Related posts