‘പ്രവീൺ നിലയ’ ബന്ധുക്കൾക്ക് കൈമാറി

ബെംഗളൂരു :സുള്ള്യയിൽ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ സ്വപനം സാക്ഷാത്കരിച്ച്‌ ബിജെപി.

കഴിഞ്ഞ ജൂലൈയിലാണ് ആക്രമണത്തില്‍ പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. സ്വന്തമായി ഒരു വീട് എന്നൊരു സ്വപ്‌നം പൂര്‍ത്തിയാക്കാതെ പ്രവീണ്‍ യാത്രയായപ്പോള്‍ ഇത് സംസ്ഥാന നേതൃത്വം ഏറ്റെടുത്ത് പൂര്‍ത്തിയാക്കുകയായിരുന്നു.

പ്രവീണിന്റെ സ്വപ്‌ന ഗൃഹത്തിന് ‘പ്രവീണ്‍ നിലയ’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. വീടിന്റെ താക്കോല്‍ പ്രവീണിന്റെ ബന്ധുക്കള്‍ക്ക് കൈമാറി. വീട് നിര്‍മാണത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകരും നേതാക്കളും വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്തു.

  ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം

2800 സ്‌ക്വയര്‍ ഫീറ്റില്‍ 70 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് പണി പൂര്‍ത്തിയായത്. പ്രവീണിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു. ഇത് കൂടാതെ ബിജെപി 25 ലക്ഷവും യുവമോര്‍ച്ച 15 ലക്ഷം വീതവും നല്‍കിയാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു. പ്രവീണിന്റെ ഭാര്യയ്ക്ക് ജോലിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.

  ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി നടൻ ധ്രുവ സർജ; സജന്യമായി ഗ്യാസ് നിറയ്ക്കാൻ 25 ലക്ഷം രൂപ നൽകി

2022 ജൂലൈയിലാണ് യുവമോര്‍ച്ചയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ ആവേശം: ഇന്ന് ക്രിക്കറ്റ് പ്രേമികൾക്കായി മെട്രോ സമയം നീട്ടി വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us