മുൻ പോലീസ് കമ്മീഷണർ ബിജെപി സ്ഥാനാർഥി

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് മുന്‍ പോലീസ് കമ്മീഷണര്‍ ബിജെപി സ്ഥാനാര്‍ഥി.

ബെംഗളൂരു മുന്‍ പോലീസ് കമ്മീഷണര്‍ ഭാസ്കര്‍ റാവു ആണ് താമര ചിഹ്നത്തില്‍ മത്സരിക്കുന്നത്. ചാംരാജ്പേട്ടില്‍ നിന്നാല്‍ റാവു ജനവിധി തേടുന്നത്.

നാമനിര്‍ദേശ പത്രിക സമര്‍‍പ്പണം ആരംഭിക്കാന്‍ ഒരു ദിവസം കൂടി അവശേഷിക്കെ നഗരത്തിലെ ശ്രി ദോഡ്ഡ ഗണപതി ക്ഷേത്രത്തിലെത്തി ഭാസ്കര്‍ റാവു ദര്‍ശനം നടത്തി. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന റാവു, തുടര്‍‍ന്ന് രാജിവച്ച്‌ മാര്‍ച്ച്‌ ഒന്നിനാണ് ബിജെപിയില്‍ ചേര്‍ന്നത്.

  റേണുകാസ്വാമി വധക്കേസ്: കന്നഡ നടൻ ദർശന്റെ ജയിൽവാസം ഒരു വർഷം പൂർത്തിയാകുന്നു;നാൾ വഴികൾ ഇങ്ങനെ

ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. നഗര കേന്ദ്രങ്ങളില്‍ വോട്ടിങ് ശതമാനം കുറവായതിനാല്‍ ഞാന്‍ വീടുവീടാന്തരം ജനങ്ങളെ സമീപിച്ച്‌ വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിക്കും. പോലീസ് കമ്മീഷണറായിരുന്ന കാലത്ത് ഭരണഘടനയനുസരിച്ച്‌ ഞാനും എന്റെ സേനയും ജനങ്ങളെ സംരക്ഷിച്ചു.ക്ഷേത്രം സന്ദര്‍ശിച്ച ശേഷം റാവു പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts