കോൺഗ്രസ്‌ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക നാളെ

ബെംഗളൂരു: കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥിപ്പട്ടിക നാളെ പുറത്തിറക്കും. ഇന്ന് ചേരുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗത്തില്‍ രണ്ടാം പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അന്തിമ അംഗീകാരം നല്‍കുമെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്‌.

ഇതിനിടെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ സീറ്റ് മോഹികളുടെ നാടകീയ പ്രതിഷേധവും അരങ്ങേറി. സീറ്റ് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ പ്രതിഷേധക്കാരെ പോലീസെത്തി ഏറെ ബുദ്ധിമുട്ടിയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

വാര്‍ത്താസമ്മേളനത്തിനായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ക്വീന്‍സ് റോഡിലുള്ള പാര്‍ട്ടി ഓഫീസില്‍ വന്നിറങ്ങിയപ്പോഴാണ് ഇത് നടന്നത്. താരികെരെയില്‍ നിന്ന് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ എച്ച്‌ എം ഗോപീകൃഷ്ണയ്ക്കും മൊളക്കല്‍ മുരുവില്‍ നിന്ന് യോഗേഷ് ബാബുവിനും സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ഇരുനേതാക്കളെയും വന്ന് പൊതിഞ്ഞു.

അതേസമയം പ്രതിഷേധക്കാരോട് സംസാരിക്കാൻ ശ്രമിക്കാതെ, ഇരുവരും അകത്തേയ്ക്ക് നടന്ന് നീങ്ങി. ഇതോടെ സീറ്റ് നല്‍കിയില്ലെങ്കില്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് പ്രതിഷേധക്കാര്‍ കുത്തിയിരിപ്പ് തുടങ്ങി. പിന്നാലെ പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം
[masterslider id="10"]

Related posts