മാരക ലഹരി മരുന്നുകളുമായി നൈജീരിയൻ സ്വദേശി പിടിയിൽ

ബെംഗളൂരു: നൈജീരിയ സ്വദേശിയായ യുവാവ് 13.61 ഗ്രാം എം.ഡി.എം.എ.യുമായി നഗരത്തില്‍ പിടിയില്‍. വിദ്യാരണ്യപുരയിലെ താമസക്കാരനായ ജെയിംസ് ഓവലെ ആണ് കാമാക്ഷിപാളയ പോലീസിന്റെ പിടിയിലായത്.

ഇയാളുടെ കൈയില്‍നിന്ന് 3.46 ഗ്രാം എം.ഡി.എം.എയും തുടര്‍ന്ന് താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ 10.15 ഗ്രാം എം.ഡി.എം.എയും പോലീസ് കണ്ടെടുത്തു.

രഹസ്യവിവരത്തെ തുടര്‍ന്ന് സുമനഹള്ളി ജങ്ഷനില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് വില്‍പനക്ക് ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ഇയാളില്‍നിന്ന് മയക്കുമരുന്നുകള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരുകയാണ്. വിദ്യാര്‍ഥി വിസയിലെത്തിയ ഇയാള്‍ വിസാകാലാവധി കഴിഞ്ഞശേഷവും നഗരത്തില്‍ താമസിച്ചുവരുകയായിരുന്നു.

  പീന്യ ഫ്ലൈഓവർ ഇന്ന് മുതൽ അടയ്ക്കും; ബെംഗളൂരുവിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത; ബദൽ പാതകൾ അറിയാൻ വായിക്കാം

രണ്ടുവര്‍ഷം മുമ്പ് യെലഹങ്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകത്തില്‍ ഇയാള്‍ പ്രതിയാണ്. ജാമ്യത്തിലിറങ്ങിയശേഷം മയക്കുമരുന്ന് വിതരണത്തിലേക്ക് തിരിയുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ ഓട്ടോ മിനിമം ചാർജ് 50 രൂപയാക്കാൻ നീക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us