പ്രണയം നിരസിച്ച യുവതിയെ യുവാവ് കുത്തികൊലപ്പെടുത്തി

ബെംഗളൂരു: ദാവണഗെരെയിൽ പട്ടാപ്പകൽ യുവാവ് കുട്ടിയെ കുത്തിക്കൊന്നു. സുൽത്താന എന്ന പെൺകുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

സാദത്ത് നിർമ്മാതാവ് ദാവണഗെരെ സ്വദേശി ചാന്ദ് പിർ ആണ് യുവതിയെ കുത്തിക്കൊന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

പ്രണയം നിരസിച്ചതാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു. സാദത്തിന് സുൽത്താനയെ ഇഷ്ടമായിരുന്നു. എന്നാൽ ഈ ബന്ധത്തിൽ സുൽത്താനയ്ക്കും വീട്ടുകാർക്കും താത്പ്പര്യമില്ലായിരുന്നു. മറ്റൊരാളുമായി സുൽത്താനയുടെ വിവാഹം തീരുമാനിച്ചതിനെ തുടർന്ന് പ്രകോപിതനാകുകയായിരുന്നു. തുടർന്നുണ്ടായ ദേഷ്യത്തിലാണ് യുവാവ് സുൽത്താനയെ കൊലപ്പെടുത്തിയത്. ഒന്നിലധികം തവണയാണ് യുവാവിനെ കുത്തിയതെന്നും പോലീസ് പറയുന്നു.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

തിരക്കേറിയ റോഡിൽ, ആളുകൾ നോക്കിനിൽക്കെയാണ് സംഭവം. സുൽത്താന സ്‌കൂട്ടറിൽ ഇരിക്കുന്നതായും പിന്നീട് സാദത്തുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പെട്ടെന്നാണ് യുവാവ് സുൽത്താനയെ കത്തികൊണ്ട് കുത്തുന്നത്. തുടർന്ന് അയാൾ തന്റെ ബൈക്കിൽ കയറി രക്ഷപെടുകയും ചെയ്യുന്ന ദൃശ്യങ്ങൾ കാണാം. പിന്നീട് ഇയാൾ വിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തിരക്കേറിയ തെരുവിലാണ് ഈ സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. എന്നാൽ ആരും തന്നെ യുവതിയെ സഹായിക്കാൻ ശ്രമിച്ചിരുന്നില്ല. അമിത രക്തസ്രാവം മൂലമാണ് സുൽത്താന മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
[masterslider id="10"]

Related posts