നഗരത്തിലൂടെയുള്ള പകൽയാത്രയും വനിതകൾക്ക്‌ ദുഷ്കരം

ബെംഗളൂരു : സ്ത്രീകൾക്ക് പകൽസമയത്തും ഐ.ടി. നഗരത്തിലൂടെ ഒറ്റയ്ക്ക് യാത്രചെയ്യാൻ സുരക്ഷിതത്വംപേരെന്നാണ് പലരുടെയും അനുഭവത്തിലൂടെ വ്യക്തമാകുന്നത്. സ്ത്രീകൾ തനിച്ച് ഓൺലൈൻ ടാക്സിവിളിച്ച് യാത്രചെയ്യുമ്പോഴും ആശങ്കയൊഴിയാറില്ലന്നും പലരും അഭിപ്രായപ്പെടുന്നു.

കാബ് ഡ്രൈവർമാർ നിശ്ചിതറൂട്ടൂകളിൽനിന്നും വഴിതിരിച്ച് വേറെ വഴിയിലൂടെ നീങ്ങുന്നത് പതിവാണ് ഡ്രൈവർമാർ പല വഴികളിലൂടെയാണ് നിശ്ചിതസ്ഥലത്തേക്ക് കാർ ഓടിക്കുമ്പോൾ ആശങ്കയുയരുന്നതുംപതിവാണ്. ഇത്തരത്തിൽ ഓൺലൈൻടാക്സി വിളിച്ച് യാത്രചെയ്ത ഒരു വിദ്യാർഥിനി റൂട്ട് മാറിയത് ശ്രദ്ധയിൽപ്പെട്ടതോടെ കാർനിർത്തിച്ച ശേഷം വേറെ വാഹനംവിളിച്ച് വീട്ടിലേക്ക് പോയതായും റിപ്പോർട്ടുകളുണ്ട്.
നഗരത്തിലെ കോളേജിൽ പി.ജി. ക്ലാസിൽ പഠിക്കുകയായിരുന്ന വിദ്യാർഥിനിയാണ് ധൈര്യം വീണ്ടെടുത്ത് സാഹചര്യത്തിനനുസരിച്ച് പെരുമാറിയത്.ഇതുപോലെ നിരവധി അനുഭവങ്ങളാണ് സ്ത്രീകൾ ചൂണ്ടിക്കാട്ടുന്നത്.

ഏതാനുംദിവസം മുമ്പ് നയന്ദഹള്ളിയിൽ സ്കൂൾ ബസിൽ സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതും പകൽ സമയത്തായിരുന്നു.. ജോലികഴിഞ്ഞ് വൈകീട്ട് അഞ്ചരയോടെ വീട്ടിലേക്ക് മടങ്ങിയ സ്ത്രീയാണ് ആക്രമണത്തിനിരയായത്. സ്കൂൾ ബസ് സ്ത്രീയുടെവീട്ടിലേക്കുള്ള വഴിയിൽനിന്നുമാറ്റി വേറെവഴിയിലൂടെ മുന്നേറിയശേഷം റോഡരിൽ നിർത്തിയിട്ട് ഡ്രൈവർ‍ ആക്രമിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us