നാഷണൽ ഹെറാൾഡ് കേസിൽ ഡി. കെ ശിവകുമാർ ഇ. ഡി യ്ക്ക് മുൻപിൽ ഹാജരായി

ന്യൂഡല്‍ഹി: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ഡല്‍ഹിയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി.

നാഷനല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി.

ഏജന്‍സി ആവശ്യപ്പെട്ട രേഖകളെല്ലാം കൊടുത്തിരുന്നെന്ന് ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണ ഏജന്‍സികളെ ഞങ്ങള്‍ ബഹുമാനിക്കുന്നു. ഇതില്‍ ഒന്നും ഒളിക്കാനില്ല. നാഷനല്‍ ഹെറാള്‍ഡിന്റെ ഉടമകളായ ‘യങ് ഇന്ത്യന്‍’ കമ്പനിക്കു നല്‍കിയ പണമെല്ലാം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ളതാണ് -അദ്ദേഹം വ്യക്തമാക്കി.

  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!

യങ് ഇന്ത്യയ്ക്ക് ശിവകുമാറും സഹോദരനും എം.പിയുമായ ഡി.കെ. സുരേഷും മുമ്പ് കൃത്യമായ കണക്കില്ലാത്ത പണം നല്‍കിയതായാണ് ആരോപണം. ഇത് രണ്ടാം തവണയാണ് ഈ കേസില്‍ ശിവകുമാറിനെ ഇ.ഡി ചോദ്യംചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വിനോദസഞ്ചാരിയായി വന്ന് ചായക്കടക്കാരനായി കൂടി; 15 വർഷത്തെ ഫ്രഞ്ച് പൗരന്റെ താമസത്തിന് കർണാടക ഹൈക്കോടതിയുടെ 'ഫുൾസ്റ്റോപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us