കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

ബെംഗളൂരു നഗരത്തെ സമീപ ജില്ലകളുമായി ബന്ധിപ്പിച്ചുള്ള എസ്എം കൃഷ്ണ റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു. മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. മൈസുരു റോഡ്, മാഗഡി റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന 10.7 കിലോ മീറ്റര്‍ റോഡ് ബെംഗളുരു വികസന അതോറിറ്റിയാണ് (ബി ഡിഎ) 631 കോടി രൂപ ചെലവഴിച്ചു റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മിക്കുന്നത്. ബിഡിഎയുടെ നിയന്ത്രണത്തിലുള്ള 4500 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ചല്ലഘട്ട നാടപ്രഭു കെംപെഗൗഡ ലേഔട്ടിലെ 9 ഫേസുകളെ ബന്ധിപ്പിക്കുന്ന റോഡ് മൈസൂരു റോഡിലെ ചല്ല ഘട്ട മെട്രോ സ്റ്റേഷന് സമീപത്തു നിന്നാരംഭിച്ചു മാഗഡി റോ…

Read More

ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം

ന്യൂഡൽഹി: പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസും അതിന്റെ അന്താരാഷ്ട്ര വായ്പാദാതാക്കളും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന സങ്കീർണ്ണമായ നിയമയുദ്ധം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു. അമേരിക്ക ആസ്ഥാനമായുള്ള വായ്പാദാതാക്കളുടെ കൂട്ടായ്മയായ ഗ്ലാസ് ട്രസ്റ്റ് (Glas Trust), ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെയുള്ള എല്ലാ നിയമനടപടികളും പിൻവലിക്കാൻ പുതിയൊരു ഒത്തുതീർപ്പ് വ്യവസ്ഥ മുന്നോട്ടുവെച്ചതായി രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബൈജൂസിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള പ്രമുഖ കോച്ചിങ് സ്ഥാപനമായ ആകാശ് എഡ്യൂക്കേഷണൽ സർവീസസിൽ (Aakash Educational Services) ഏകദേശം 30 ശതമാനം ഓഹരി തങ്ങൾക്ക് നൽകണമെന്നാണ് വായ്പാദാതാക്കളുടെ പ്രധാന…

Read More

കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

മംഗളൂരു: നഗരത്തിലെ റൊസാരിയോ ചർച്ച് റോഡിൽ പോലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി കുപ്രസിദ്ധ കുറ്റവാളി ഓടി രക്ഷപ്പെട്ടു. ബാഗൽകോട്ട് സ്വദേശിയായ അൽതാഫ് ഹുസൈനാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ പോയത്. പ്രതി ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഇയാൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. വാഹന മോഷണം, മാല പൊട്ടിക്കൽ, പിടിച്ചുപറി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അൽതാഫ് ഹുസൈൻ. ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് സിദ്ദിഖ്, രവി ബൗറ എന്നിവരടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇയാൾ നഗരത്തിൽ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്. അടുത്തിടെ ജപ്പിനമോഗറിൽ നടന്ന മാല…

Read More

ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

ബെംഗളുരു: അനധികൃത പാർക്കിങ്ങിനെ  ചൊല്ലിയുള്ള തർക്കത്തിനിടെ റിട്ട. ബിഎംടിസി കണ്ടക്ടറെ ആക്രമിച്ച 2 മലയാളി യുവാക്കളെ പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകിട്ട് ഇല ക്ട്രോണിക് സിറ്റി സെക്കൻഡ് ഫേസിൽ ടാക്സി കാറിൽ എത്തിയ യുവാക്കളാണ് അക്രമാസക്തരായത്. കാർ അനധികൃതമായി പാർ ക്ക് ചെയ്തതു ചോദ്യംചെയ്ത സ്ഥലം ഉടമയായ റിട്ട. ബിഎംടി സി കണ്ടക്ടറെ ഇരുവരും കത്തി കൊണ്ട് ആക്രമിച്ചു. തുടർന്നു കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കി ഗതാഗതക്കുരുക്കിൽപെട്ടു. നാട്ടുകാർ വളഞ്ഞപ്പോൾ വാഹനത്തിൽ നിന്നു പുറത്തിറങ്ങിയ ഇരുവരും സമീപത്തെ ബേക്കറി യിൽ നിന്നു ശീതള പാനീയക്കു പ്പികൾ…

Read More

ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

ബെംഗളൂരു: കെ.എൻ.എം. യുവജന വിഭാഗമായ ഐ.എസ്.എം. സംഘടിപ്പിക്കുന്ന ദേശീയ പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് “പ്രൊഫക്സെൽ” പ്രഖ്യാപന സമ്മേളനം ഇന്ന്, 2026 ജൂൺ 28 (ഞായറാഴ്ച), വൈകുന്നേരം 4:00 മുതൽ രാത്രി 8:00 വരെ, HAL ഓൾഡ് എയർപോർട്ട് റോഡിലെ സിപ്പ് ഹോട്ടൽ റോസാൽബയിൽ നടക്കുന്നതാണ്. രാജ്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള പ്രൊഫഷണലുകളെ വാർത്തെടുക്കുകയും സാമൂഹിക പ്രതിബദ്ധതയുള്ള നേതൃത്വത്തെ വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് സുബൈർ പീടിയേക്കൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം.സി.സി. നൗഫൽ…

Read More

ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം

ബെംഗളൂരു: നഗരത്തിൽ വൻതോതിൽ വർദ്ധിച്ചുവരുന്ന അന്തരീക്ഷ താപനില കുറയ്ക്കുന്നതിനും ഹരിതാഭ വീണ്ടെടുക്കുന്നതിനുമായി ബാംഗ്ലൂർ വികസന അതോറിറ്റിയുടെ (ബിഡിഎ) നേതൃത്വത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വൃക്ഷത്തൈ നടീൽ യജ്ഞം സംഘടിപ്പിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒറ്റദിവസം കൊണ്ട് 15 ലക്ഷം (1.5 മില്യൺ) വൃക്ഷത്തൈകളാണ് അധികൃതർ നട്ടുപിടിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനായി ബിഡിഎ നടത്തിയ ഈ വൻ ജനകീയ കൂട്ടായ്മയിൽ 50,000-ത്തിലധികം സന്നദ്ധപ്രവർത്തകർ പങ്കാളികളായി. നഗരത്തിന്റെ പല കോണുകളിലായി ‘ഓക്സിജൻ പാർക്കുകൾ’ (Oxygen Parks) നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ബെംഗളൂരു പോലുള്ള…

Read More

ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

ബെംഗളൂരു: വന്യജീവി പ്രേമികൾക്കും വിനോദസഞ്ചാരികൾക്കും ആശ്വാസമേകി ബന്ദിപ്പുര, നാഗരഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ നിർത്തിവെച്ചിരുന്ന ജംഗിൾ സഫാരി പൂർണ്ണതോതിൽ പുനരാരംഭിച്ചു. വിദഗ്ധരും ഉദ്യോഗസ്ഥരും അടങ്ങുന്ന സാങ്കേതിക സമിതിയുടെ ശുപാർശകൾ അംഗീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാരാണ് സഫാരികൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. കാടുകളുടെ ശാസ്ത്രീയമായ വാഹകശേഷി (Carrying Capacity) വിലയിരുത്തിയ ശേഷം കൃത്യമായ നിയന്ത്രണങ്ങളോടെ സഫാരി നടത്താനാണ് സാങ്കേതിക സമിതി പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയിലായിരിക്കും സഫാരികൾ ക്രമീകരിക്കുക. കർണാടകയ്ക്ക് ഇക്കോടൂറിസം മേഖലയിൽ വലിയ സാധ്യതകളുണ്ടെന്നും സംസ്ഥാനം എപ്പോഴും സുസ്ഥിരമായ ടൂറിസം മാതൃകയാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രിയുടെ…

Read More

ബെംഗളൂരു ഇനി ‘ഭൂമിയുടെ അടിയിലൂടെ’ പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

ബെംഗളൂരു: സദാസമയവും കടുത്ത ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടുന്ന ബെംഗളൂരു നഗരത്തിന് വലിയ ആശ്വാസമേകുന്ന ആദ്യ തുരങ്കപാതയുടെ നിർമ്മാണത്തിന് ഇന്ന് തുടക്കമാകും. ഹെബ്ബാളിൽ നിന്ന് മേഘ്രി സർക്കിളിലേക്ക് നിർമ്മിക്കുന്ന 2.2 കിലോമീറ്റർ നീളമുള്ള തുരങ്കപാതയുടെ തറക്കല്ലിടൽ ചടങ്ങും ഭൂമിപൂജയും ഇന്ന് രാവിലെ 9:30 ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർവഹിക്കും. പദ്ധതി പ്രദേശത്ത് ഗതാഗത മന്ത്രി ബൈരതി സുരേഷ് നേരിട്ടെത്തി സന്ദർശനം നടത്തി ഒരുക്കങ്ങൾ വിലയിരുത്തി. ഒരു പൈലറ്റ് പ്രോജക്ട് മോഡലിലാണ് ഈ തുരങ്കപാതയുടെ നിർമ്മാണം വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ യെലഹങ്ക, ഹെബ്ബാൾ, ബട്ടരായണപുര ഭാഗങ്ങളിലേക്ക്…

Read More

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

ബെംഗളുരു സംസ്ഥാനത്ത് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ഇന്നു നടത്തും. 5 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഒരു ഡോസ് തുള്ളിമരുന്ന് നിര്‍ബന്ധമായും നല്‍കണം. 64.8 ലക്ഷം കുട്ടി കള്‍ക്കു മരുന്ന് നല്‍കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി യു.ടി.ഖാദര്‍ പറഞ്ഞു. 36,078 ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 1.14 ലക്ഷം ആരോഗ്യപവര്‍ത്തകരെയും 7,197 സൂപ്പര്‍ വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഇന്നു നല്‍കാന്‍ കഴിയാത്തവര്‍ക്ക് ജൂലൈ 4 വരെ വീടുകളില്‍ നേരിട്ടെത്തി മരുന്ന് നല്‍കുമെന്ന് മന്ത്രി പറഞ്ഞു

Read More

നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: ‘ലഹരിമുക്ത ഇന്ത്യ’ (ഡ്രഗ് ഫ്രീ ഇന്ത്യ) ക്യാമ്പയിന്റെ ഭാഗമായി ഞായറാഴ്ച കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പങ്കെടുക്കുന്ന ചടങ്ങായതിനാൽ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച സെഷാദ്രി റോഡ്, നൃപതുംഗ റോഡ്, കെ.ജി റോഡ്, കെ.ബി റോഡ്, വിറ്റൽ മല്യ റോഡ്, ആർ.ആർ.എം.ആർ റോഡ് എന്നിവയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസ് യാത്രക്കാരോട് അഭ്യർത്ഥിച്ചു. ഗതാഗത തടസ്സം ഒഴിവാക്കുന്നതിന്റെ ഭാഗമായി സെഷാദ്രി റോഡ്, നൃപതുംഗ റോഡ്, കെ.ജി റോഡ്, കെ.ബി റോഡ്,…

Read More