ബെംഗളൂരു: നഗരത്തെ നടുക്കിയ കെ.ആർ പുരം ട്രിപ്പിൾ കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. അമ്മയെ മാത്രം കൊലപ്പെടുത്താൻ മകളും കാമുകനും ചേർന്ന് ആസൂത്രണം ചെയ്ത പദ്ധതിയാണ് ഒടുവിൽ മൂന്ന് പേരുടെ കൂട്ടക്കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കേസിൽ ഒളിവിൽ പോയ കൊല്ലപ്പെട്ട മുത്തുലക്ഷ്മിയുടെ മകൾ ശ്വേതയെ (24) ഇവരുടെ സുഹൃത്തും കാമുകനുമായ കെന്നത്തിനായി (26) പോലീസ് പോലീസ് കസ്റ്റഡിയിലെടുത്തു. ശ്വേതയും കാമുകൻ കെന്നത്തും ചേർന്ന് അമ്മ മുത്തുലക്ഷ്മിയെ ആരും സംശയിക്കാത്ത രീതിയിൽ വകവരുത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കുന്നതിനായി…
Read MoreMonth: June 2026
ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
ബെംഗളൂരു: കർണാടകയിലെ സ്കൂളുകളിൽ ശനിയാഴ്ചകളിലെ പ്രവർത്തന സമയം ഏകീകരിച്ചുകൊണ്ട് സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് സുപ്രധാന ഉത്തരവിറക്കി. പുതിയ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശനിയാഴ്ചകളിൽ രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയായിരിക്കും ക്ലാസുകൾ. ആകെ നാല് മണിക്കൂർ മാത്രമായിരിക്കും അധ്യയന സമയം. സമയമാറ്റത്തിലൂടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ വലിയ ആശ്വാസമാണ് സർക്കാർ ഉറപ്പുനൽകുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലവിൽ ശനിയാഴ്ചകളിലെ സ്കൂൾ സമയത്തിൽ വലിയ രീതിയിലുള്ള വ്യത്യാസങ്ങളുണ്ടായിരുന്നു. ചില പ്രദേശങ്ങളിൽ രാവിലെ 7:30 മുതൽ 11:30 വരെയും മറ്റു ചിലയിടങ്ങളിൽ…
Read Moreവാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെംഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
ബെംഗളൂരു: പെൺസുഹൃത്തുമായി കാറിനുള്ളിൽ വെച്ചുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് ബോംബ് പൊട്ടിച്ച് ജീവനൊടുക്കി. കർണാടകയിലെ തുമകൂരു ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നാഗേന്ദ്ര എന്ന യുവാവാണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഉത്തര കന്നഡ സ്വദേശിനി രമ്യ ഉല്ലാസിന് (23) കത്തികൊണ്ടുള്ള ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. ബെംഗളൂരുവിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് രമ്യ. ഇവരെ നിലവിൽ തുമകൂരു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബെംഗളൂരുവിൽ നിന്നും നാഗേന്ദ്ര ബുക്ക് ചെയ്ത കാറിലാണ് ഇരുവരും യാത്ര തിരിച്ചത്. രമ്യയ്ക്കൊപ്പം അങ്കോളയിലേക്ക് പോകുന്നതിനിടെ…
Read Moreയാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം
ബെംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിലെ കടുത്ത തിരക്കിന് പരിഹാരമായി ഓഗസ്റ്റോടെ മൂന്ന് പുതിയ ആറ് കോച്ചുകളുള്ള ട്രെയിനുകൾ സർവീസിനായി എത്തിയേക്കും. സി.ആർ.ആർ.സി – ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടി.ആർ.എസ്.എൽ) നിർമ്മിച്ച ട്രെയിനുകളാണ് സർവീസിനൊരുങ്ങുന്നത്. ഈ ട്രെയിനുകളുടെ ആദ്യ മാതൃക (പ്രോട്ടോടൈപ്പ്) നഗരത്തിൽ എത്തിച്ച് ഒരു വർഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇവ യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നത്. ചൈന റെയിൽവേ റോളിംഗ് സ്റ്റോക്ക് കോർപ്പറേഷൻ (സി.ആർ.ആർ.സി) നിർമ്മിച്ച് 2025 ജനുവരിയിൽ ബെംഗളൂരുവിൽ എത്തിച്ച പ്രോട്ടോടൈപ്പ് ഉൾപ്പെടെ മൂന്ന് ഡിസ്റ്റൻസ്-ടു-ഗോ (ഡി.ടി.ജി) ട്രെയിനുകൾ ലഭ്യമായിട്ടുണ്ടെന്ന് ബി.എം.ആർ.സി.എൽ…
Read Moreബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
ബെംഗളൂരു: ‘ലഹരിമുക്ത ഇന്ത്യ’ (ഡ്രഗ് ഫ്രീ ഇന്ത്യ) ക്യാമ്പയിന്റെ ഭാഗമായി ഞായറാഴ്ച കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പങ്കെടുക്കുന്ന ചടങ്ങായതിനാൽ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച സെഷാദ്രി റോഡ്, നൃപതുംഗ റോഡ്, കെ.ജി റോഡ്, കെ.ബി റോഡ്, വിറ്റൽ മല്യ റോഡ്, ആർ.ആർ.എം.ആർ റോഡ് എന്നിവയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസ് യാത്രക്കാരോട് അഭ്യർത്ഥിച്ചു. ഗതാഗത തടസ്സം ഒഴിവാക്കുന്നതിന്റെ ഭാഗമായി സെഷാദ്രി റോഡ്, നൃപതുംഗ റോഡ്, കെ.ജി റോഡ്, കെ.ബി റോഡ്,…
Read More‘ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും’; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
ബെംഗളൂരു: സംസ്ഥാനത്ത് നികുതി വെട്ടിപ്പ് പൂർണ്ണമായും തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും എന്നാൽ നികുതി കൃത്യമായി അടയ്ക്കുന്ന സത്യസന്ധരായ പൗരന്മാരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുതെന്നും ഉപമുഖ്യമന്ത്രി (മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചുകൊണ്ട്) ഡി.കെ. ശിവകുമാർ വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. വിധാൻ സൗധയിൽ നടന്ന വാണിജ്യ നികുതി വകുപ്പിന്റെ പുരോഗതി വിലയിരുത്തൽ യോഗത്തിലാണ് അദ്ദേഹം ഈ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. നികുതി പിരിവിൽ അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും, ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ താൻ വ്യക്തിപരമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശരിയായ…
Read Moreഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ്. സിദ്ധരാമയ്യ മുഖ്യമന്ത്രി കസേര ഒഴിഞ്ഞതിനെ തുടർന്ന് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ. ശിവകുമാർ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു. മുഖ്യമന്ത്രി പദത്തിനായി ആദ്യമേ അവകാശവാദമുന്നയിച്ചിരുന്ന ഡി.കെ. ശിവകുമാർ ഒടുവിൽ അധികാരത്തിലെത്തിയതിന് പിന്നാലെ, കോൺഗ്രസ് ഹൈക്കമാൻഡ് അതുവരെ രഹസ്യമായി സൂക്ഷിച്ചിരുന്ന അധികാര പങ്കിടൽ ഫോർമുല അദ്ദേഹം പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു. ഒരു കൂട്ടം ദർഗ പുരോഹിതന്മാർ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച്, കൗൺസിൽ അംഗമായ സലിം അഹമ്മദിന് മന്ത്രിസ്ഥാനം നൽകണമെന്ന് അഭ്യർത്ഥിച്ച വേളയിലാണ് ഈ രാഷ്ട്രീയ രഹസ്യം അദ്ദേഹം പരസ്യമാക്കിയത്. പുരോഹിതരുടെ…
Read Moreഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ബെംഗളൂരുവിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഏഴ് പതിറ്റാണ്ടിലേറെ പാരമ്പര്യവുമുള്ള മൗണ്ട് കാർമൽ കോളജിന് ഡീംഡ് ടു ബി സർവകലാശാലാ പദവി ലഭിച്ചു. സർവകലാശാല പദവി കൈവരിച്ചതിനെത്തുടർന്നുള്ള പുതിയ ലോഗോ മൗണ്ട് കാർമൽ എജ്യുക്കേഷനൽ സൊസൈറ്റി പ്രസിഡന്റ് സിസ്റ്റർ ജോസ് ലിനെറ്റ് പ്രകാശനം ചെയ്തു. ആദ്യകാലത്ത് കേരളത്തിൽ പ്രവർത്തനം ആരംഭിച്ച മൗണ്ട് കാർമൽ കോളേജ് പിന്നീട് 1948-ലാണ് ബെംഗളൂരുവിലേക്ക് മാറ്റി സ്ഥാപിച്ചത്. മികവുറ്റ പ്രവർത്തനങ്ങളെത്തുടർന്ന് 2005-ൽ കോളജിന് സ്വയംഭരണ പദവി (ഓട്ടോണമസ്) ലഭിച്ചിരുന്നു. ഡീംഡ് സർവകലാശാല പദവി ലഭിച്ചതോടെ…
Read Moreബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ
ബെംഗളൂരു : ഹോട്ടലിൽ നിന്ന് കഴിച്ച ബിരിയാണിയിലും തൈര് ബജ്ജിയിലും ചത്ത പല്ലിയെ കണ്ടെത്തിയതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോലാർ ജില്ലയിലെ ബംഗാർപേട്ട് പട്ടണത്തിലെ കൊറോണേഷൻ റോഡിലുള്ള ബിജിടി നോൺ വെജിറ്റേറിയൻ ഹോട്ടലിലാണ് കടുത്ത അശ്രദ്ധ വെളിവാക്കുന്ന സംഭവം ഉണ്ടായത്. നെരലെക്കെരെ നിവാസിയായ ലളിതയ്ക്കാണ് ഭക്ഷണത്തിൽ നിന്ന് പല്ലിയെ ലഭിച്ചതും തുടർന്ന് ഭക്ഷ്യവിഷബാധയേറ്റതും. ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മറ്റൊരാളെയും സമാനമായ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഭക്ഷ്യ-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിനെതിരെ കർശന അന്വേഷണത്തിന്…
Read Moreബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
ബംഗളൂരു: കെ.ആർ പുരത്ത് ഓടിക്കൊണ്ടിരുന്ന സ്കൂൾ വാനിൽ നിന്ന് കുട്ടികൾ റോഡിലേക്ക് വീണ സംഭവത്തിൽ വാൻ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. വ്യാഴാഴ്ച കെ.ആർ പുരത്തെ ഗായത്രി ലേഔട്ടിൽ വെച്ചുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്കൂൾ വാൻ മുന്നോട്ട് എടുക്കുന്നതിനിടെ പിൻവശത്തെ ഡോർ പെട്ടെന്ന് തുറന്നുപോകുകയും, വാനിലുണ്ടായിരുന്ന കുട്ടികൾ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. വീഴ്ചയിൽ നാല് കുട്ടികൾക്ക് നിസ്സാരമായ പോറലുകൾ ഏറ്റതായി ട്രാഫിക് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ വാൻ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവർക്കെതിരെ കെ.ആർ പുരം പോലീസ്…
Read More