ഡൽഹി: രാജ്യത്തെ പാൻ കാർഡ് (PAN Card) അപേക്ഷാ ചട്ടങ്ങളിൽ ഏപ്രിൽ 1 ബുധനാഴ്ച മുതൽ വലിയ മാറ്റങ്ങൾ വരുന്നു. നിലവിൽ ആധാർ കാർഡ് മാത്രം ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാമെങ്കിലും, പുതിയ സാമ്പത്തിക വർഷം മുതൽ ഈ ലളിതമായ നടപടിക്രമം അവസാനിക്കും. ഇനി മുതൽ ജനനത്തീയതി തെളിയിക്കുന്നതിനായി ആധാറിന് പുറമെ മറ്റ് ഔദ്യോഗിക രേഖകൾ കൂടി അപേക്ഷകർ സമർപ്പിക്കേണ്ടതുണ്ട്. പ്രധാന മാറ്റങ്ങൾ ഇവയാണ്: അധിക രേഖകൾ നിർബന്ധം: ഏപ്രിൽ 1 മുതൽ ജനനത്തീയതി തെളിയിക്കാൻ ആധാർ കാർഡിന് പുറമെ താഴെ പറയുന്നവയിൽ ഏതെങ്കിലും…
Read MoreMonth: March 2026
ഈസ്റ്ററിനും വിഷുവിനും ബെംഗളൂരുവിൽ നിന്നടക്കം 42 അധിക സർവീസുമായി കെഎസ്ആർടിസി; വിശദാംശങ്ങൾ
തിരുവനന്തപുരം: ഈസ്റ്റർ, വിഷു ദിനങ്ങളിൽ അധിക സർവീസുമായി കെഎസ്ആർടിസി. ഏപ്രിൽ ഒന്ന് മുതൽ 21 വരെയാണ് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുക. പെസഹ, ദുഃഖവെള്ളി, ഇൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ചാണ് അധിക സർവീസ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. ബെംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമായി 42 സർവീസുണ്ടാകും. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാല, തൃശൂർ, കോഴിക്കോട്, ബത്തേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കും സർവീസുണ്ടാകും. തിരക്കിന് അനുസരിച്ച് 13 ബസും സജ്ജമാക്കും. ഏപ്രിൽ ഒമ്പതിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇതര സംസ്ഥാനങ്ങളിൽ നാട്ടിലേക്ക് ട്രെയിൻ…
Read Moreപ്രധാനമന്ത്രി ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ എന്‍ഡിഎ പ്രചാരണത്തിന് ആവേശം കൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരും എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്ടറിലാണ് മോദി പാലക്കാട്ട് എത്തുക. ഉച്ചയ്ക്ക് ഒന്നരയോടെ പാലക്കാട് മേഴ്‌സി കോളജിലെ മൈതാനത്തിറങ്ങുന്ന മോദി 2.30ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് മോദി തൃശൂരിലേക്ക് പോകും. വൈകീട്ട് നാലുമണിക്ക് തൃശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും.
Read Moreവിവാഹമോചനം തീർന്നില്ല, അതിനിടെ ഗോവയിൽ ‘അവിവാഹിതനായി’ ഭൂമി ഇടപാട്; ജയം രവി വീണ്ടും വിവാദത്തിൽ!
ചെന്നൈ: തെന്നിന്ത്യൻ താരം ജയം രവി എന്ന രവി മോഹനും ഭാര്യ ആരതിയും തമ്മിലുള്ള നിയമപ്പോരാട്ടം തുടരുന്നതിനിടെ നടനെ ചുറ്റിപ്പറ്റി പുതിയ വിവാദം. ഗോവയിൽ സുഹൃത്തും മാനസികാരോഗ്യ വിദഗ്ധയുമായ കെനിഷ ഫ്രാൻസിസിനൊപ്പം രവി മോഹൻ വസ്തു വാങ്ങിയതിന്റെ രേഖകൾ പുറത്തുവന്നതാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ‘അവിവാഹിതൻ’ എന്ന് രേഖപ്പെടുത്തിയ ഭൂമിയിടപാട് ഗോവയിൽ ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുവാണ് കെനിഷയും രവി മോഹനും ചേർന്ന് വാങ്ങിയിരിക്കുന്നത്. ഇതിന്റെ രജിസ്ട്രേഷൻ രേഖകളിൽ രവി മോഹനെ ‘അവിവാഹിതൻ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതാണ് സോഷ്യൽ മീഡിയയെ ഞെട്ടിച്ചത്.…
Read Moreയു ഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്; ശശി തരൂർ
എന്ത് ഡീൽ ചെയ്താലും യുഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമെന്ന് ഡോ. ശശി തരൂർ എംപി. ബിജെപി ഒന്നോ രണ്ടോ സീറ്റിൽ വിജയ സാധ്യത ഉണ്ടെങ്കിൽ നോക്കട്ടെ.നമ്മളും ഒപ്പം മത്സരിക്കും . ബിജെപിയുടെ കൂടുതൽ സീറ്റ് തടയാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും ശശി തരൂർ പറഞ്ഞു കേരളത്തിൽ മാറ്റത്തിന് സമയം ആയി. ബിജെപിക്ക് സീറ്റ് തടുക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ചില ഇടങ്ങളിൽ തൃകോണമത്സരങ്ങളാണ് നടക്കുന്നത് കൂടുതൽ ഉള്ള സീറ്റ് തടയാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും ശശി തരൂർ ആരോപിച്ചു.
Read Moreപാചകം വിറകടുപ്പിലാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം!! വിറകടുപ്പിലെ പുക വെറുമൊരു പുകയല്ല
ബെംഗളൂരു: എൽ.പി.ജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ വീണ്ടും വിറകടുപ്പുകളിലേക്ക് മടങ്ങുന്നത് ആരോഗ്യരംഗത്ത് വലിയ ആശങ്കയുണ്ടാക്കുന്നു. വിറകടുപ്പുകളിൽ നിന്നുള്ള പുക ശ്വസിക്കുന്നത് ക്യാൻസർ, ക്ഷയം (ടിബി), ആസ്ത്മ തുടങ്ങിയ നൂറുകണക്കിന് മാരക രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. വിറക് കത്തുമ്പോൾ പുറന്തള്ളുന്ന പുകയിൽ ബെൻസീൻ (Benzene), പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) തുടങ്ങിയ അപകടകരമായ രാസവസ്തുക്കളുണ്ട്. ഇവ ശ്വാസകോശ അർബുദം, സ്തനാർബുദം തുടങ്ങിയവയ്ക്ക് കാരണമാകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വിറകടുപ്പിന്റെ ഉപയോഗം പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് മാരകമായേക്കാം. പുക ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമതയെ…
Read Moreഗ്രേറ്റർ ബെംഗളൂരു അതോറിറ്റി: കന്നി ബജറ്റിൽ വികസന കുതിപ്പിന് ഊന്നൽ; വാണിജ്യ ഇടനാഴികളും മൃഗസംരക്ഷണവും പ്രധാന ലക്ഷ്യങ്ങൾ
ബെംഗളൂരു: ബി.ബി.എം.പി.ക്ക് പകരം നിലവിൽ വന്ന ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (GBA) കീഴിലുള്ള രണ്ട് മുനിസിപ്പൽ കോർപ്പറേഷനുകളുടെ ആദ്യ വാർഷിക ബജറ്റ് അവതരിപ്പിച്ചു. ഈസ്റ്റ് സിറ്റി കോർപ്പറേഷൻ, സെൻട്രൽ സിറ്റി കോർപ്പറേഷൻ എന്നിവയുടെ ബജറ്റുകളാണ് ഉദ്യോഗസ്ഥ ഭരണത്തിന് കീഴിൽ വെള്ളിയാഴ്ച സമർപ്പിച്ചത്. നഗരസൗകര്യങ്ങളുടെ ആധുനികവൽക്കരണത്തിനും സാമൂഹിക ക്ഷേമത്തിനുമാണ് ബജറ്റിൽ മുൻഗണന നൽകിയിരിക്കുന്നത്. ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ: അടിസ്ഥാന സൗകര്യങ്ങൾക്ക് കോടികൾ കെ.ആർ. പുരം, ഔട്ടർ റിങ് റോഡ് ഉൾപ്പെടെ 50 വാർഡുകൾ ഉൾപ്പെടുന്ന ഈസ്റ്റ് സിറ്റി കോർപ്പറേഷൻ 3889.98 കോടി രൂപയുടെ ബജറ്റാണ്…
Read Moreമാറത്തഹള്ളി പാലം ഇന്നു മുതൽ അടച്ചിടും.
ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ പാതയായ ബ്ലൂ ലൈനിന്റെ (സിൽക്ക് ബോർഡ്-ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം) നിർമാണം നടക്കുന്നതിനാൽ മാറത്തഹള്ളി പാലം ഇന്നു മുതൽ ഞായറാഴ്ച വരെ അടച്ചിടും. ബദൽ റൂട്ടുകൾ : എച്ച്എഎൽ ഭാഗത്ത് നിന്നു വർത്തൂർ, വൈറ്റ്ഫീൽഡ് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ: ഡൊഡ്ഡനെകുണ്ഡിജംക്‌ഷനിൽ നിന്ന് ഇടത്തേക്കു തിരിയണം. തുടർന്നു കാർത്തിക് നഗർ ജംക്‌ഷനിലൂടെ ഔട്ടർ റിങ് റോഡിലെത്തി ഇടത്തേക്കു തിരിഞ്ഞു ദൊഡ്ഡനെകുണ്ഡി മേൽപാലത്തിന്റെ അടിയിൽ നിന്നു യു ടേൺ എടുക്കണം. ഇവിടെ നിന്ന് ആൽപൈൻ എക്കോ റോഡിലൂടെ ആഞ്ജനേയ ജംക്ഷനിലെത്തി കുണ്ഡലഹള്ളി മെയിൻ…
Read Moreബന്നാർഘട്ടയിൽ 5 കോടിയുടെ നിരീക്ഷണ ഗോപുരം വരുന്നു; വന്യജീവികളെ ഇനി ആകാശദൂരത്തുനിന്ന് കാണാം
ബെംഗളൂരു: ബന്നാർഘട്ട ജൈവ ഉദ്യാനത്തിൽ (BBP) സന്ദർശകർക്ക് വന്യജീവികളെയും പ്രകൃതിഭംഗിയും ആസ്വദിക്കാൻ പുതിയ നിരീക്ഷണ ഗോപുരം വരുന്നു. 5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ ടവർ സന്ദർശകർക്ക് വേറിട്ടൊരു അനുഭവമാകും നൽകുക. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ (MoU) ചൊവ്വാഴ്ച റോഹിണി നിലേകനി ഫിലാന്ത്രോപീസുമായി പാർക്ക് അധികൃതർ ഒപ്പുവെച്ചു. പ്രധാന പ്രത്യേകതകൾ: പാർക്കിലെ നിബിഡമായ വനമേഖലയുടെയും ബെംഗളൂരു നഗരത്തിന്റെ ആകാശദൃശ്യങ്ങളുടെയും (Skyline) മനോഹരമായ കാഴ്ച ഈ ഗോപുരത്തിൽ നിന്ന് ലഭിക്കും. വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് ഭംഗം വരാത്ത രീതിയിൽ, കൃത്യമായ നിയന്ത്രണങ്ങളോടെ മൃഗങ്ങളെ നിരീക്ഷിക്കാൻ ഇതിലൂടെ…
Read Moreവിവാഹിതർക്ക് നഗരം ചെലവേറിയത്; രണ്ടുപേരും ജോലി ചെയ്യണം അല്ലെങ്കിൽ നഗരം വിട്ടുപോകണം
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. പ്രതിമാസം ഒരു ലക്ഷം രൂപയിലധികം ശമ്പളമുണ്ടായിട്ടും നഗരത്തിൽ കുടുംബമായി ജീവിക്കാൻ പാടുപെടുന്ന ഒരു യുവാവിന്റെ കഥയാണ് ഇപ്പോൾ എക്സ് (X) പ്ലാറ്റ്‌ഫോമിൽ വൈറലായിരിക്കുന്നത്. അഭിഷേക് സിംഗ് എന്ന വ്യക്തി തന്റെ സുഹൃത്തിന്റെ ജീവിതാനുഭവം പങ്കുവെച്ചതോടെയാണ് മെട്രോ നഗരങ്ങളിലെ സാമ്പത്തിക സമ്മർദ്ദത്തെക്കുറിച്ച് പുതിയ സംവാദങ്ങൾ ആരംഭിച്ചത്. വിവാഹത്തിന് മുമ്പും ശേഷവും: മാറിയ കണക്കുകൾ വിവാഹത്തിന് മുമ്പ് 1.15 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന യുവാവ് പ്രതിമാസം 80,000 രൂപയോളം സമ്പാദിച്ചിരുന്നു. അന്ന് 35,000…
Read More