വീട്ടുമുറ്റത്തുവെച്ച് കാട്ടാന ആക്രമണം; വയോധികയെ എടുത്തെറിഞ്ഞു, പരിക്ക്

കല്‍പ്പറ്റ: വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. കൈതവേലില്‍ തങ്കമ്മയ്ക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്തുവെച്ചാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കാട്ടാന തങ്കമ്മയെ തുമ്പിക്കൈയില്‍ എടുത്ത് എറിയുകയായിരുന്നു.. നട്ടെല്ലിനും കാലിനും പരിക്കേറ്റ വയോധിക ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More

തേജസ്വി യാദവ് എൽഡിഎഫ് പ്രചാരണത്തിനായി കേരളത്തിലേക്ക്

കോഴിക്കോട്: ഇന്‍ഡ്യാ സഖ്യത്തിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ ആർജെഡിയുടെ നേതാവും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നു. ആര്‍ജെഡി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ തേജസ്വി യാദവ് ആര്‍ജെഡി ഉള്‍പ്പെട്ട എല്‍ഡിഎഫിനുവേണ്ടി പ്രചാരണം നടത്താനാണ് കേരളത്തിലെത്തുന്നത്. തേജസ്വി മൂന്നുദിവസം കേരളത്തില്‍ ക്യാംപ് ചെയ്താണ് പ്രചാരണം നടത്തുക. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി തേജസ്വി എത്തുമെന്ന് ആര്‍ജെഡി വര്‍ക്കിംഗ് പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ അറിയിച്ചു.

Read More

ഡി.കെ ശിവകുമാറിനെ സന്ദർശിച്ച് റാപ്പർ വേടൻ; ‘ശത്രുക്കൾ കൂടുമ്പോൾ കൂടുതൽ കരുത്തനാകും’, ഉപദേശവുമായി കർണാടക ഉപമുഖ്യമന്ത്രി

ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി പ്രശസ്ത മലയാളി റാപ്പർ വേടൻ. ബെംഗളൂരുവിലെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും വേടൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. കരുത്ത് നൽകുന്ന ഉപദേശം കൂടിക്കാഴ്ചയ്ക്കിടെ ഡി.കെ ശിവകുമാർ നൽകിയ വിലപ്പെട്ട ഉപദേശത്തെക്കുറിച്ചും വേടൻ കുറിപ്പിൽ വ്യക്തമാക്കി. “കൂടുതൽ ശത്രുക്കൾ ഉണ്ടാകുമ്പോൾ നിങ്ങൾ കൂടുതൽ ശക്തരാകും. ശത്രുക്കൾ കുറയുമ്പോൾ കരുത്തും കുറയും” എന്ന ഉപദേശമാണ് അദ്ദേഹം നൽകിയതെന്ന് വേടൻ കുറിച്ചു. രാഷ്ട്രീയത്തിലെയും ജീവിതത്തിലെയും പ്രതിസന്ധികളെ നേരിടാൻ ഈ വാക്കുകൾ പ്രചോദനമായെന്നും അദ്ദേഹം…

Read More

രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം

ബെംഗളൂരു: കാന്താര താരം ഋഷഭ് ഷെട്ടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പ്രമുഖ സഹപ്രവർത്തകരെ അൺഫോളോ ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. നടിയും തെന്നിന്ത്യൻ സെൻസേഷനുമായ രുക്മിണി വസന്ത്, നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി എന്നിവരെയാണ് ഋഷഭ് തന്റെ ഫോളോവിങ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തത്. ചർച്ചയായി അൺഫോളോ ചെയ്യൽ തന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘കാന്താര: ചാപ്റ്റർ 1’-ന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിനെ അൺഫോളോ ചെയ്തതിന് പിന്നാലെയാണ് ഋഷഭ് സഹപ്രവർത്തകരെയും ഒഴിവാക്കിയത്. നിലവിൽ സ്വന്തം നിർമ്മാണ കമ്പനിയായ ഋഷഭ്…

Read More

കർണാടകയിൽ കനത്ത മഴ തുടരുന്നു; ചിക്കമഗളൂരുവിൽ ഇടിമിന്നലും ശക്തമായ കാറ്റും, ജനജീവിതം ദുസ്സഹം

ബെംഗളൂരു: കർണാടകയിലെ മലനാട് മേഖലയിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുന്നു. ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച ശക്തമായ കാറ്റും മഴയും ചിക്കമഗളൂരു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനജീവിതം പൂർണ്ണമായും തടസ്സപ്പെടുത്തി. മുഡിഗരെ, ശൃംഗേരി, കൊപ്പ, എൻ.ആർ പുര തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ കനത്തത്. പശ്ചിമഘട്ട മേഖലയിൽ ഏപ്രിൽ 4 വരെ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബസ് സ്റ്റാൻഡുകളിൽ യാത്രക്കാർ കുടുങ്ങി ചിക്കമഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലും പെയ്ത കനത്ത മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായി. ശക്തമായ മഴ കാരണം…

Read More

പശ്ചിമേഷ്യയിൽ വെടിനിർത്തലിന് കളമൊരുങ്ങുന്നു; അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ സന്നദ്ധം;

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള നയതന്ത്ര നീക്കങ്ങൾ നിർണ്ണായക ഘട്ടത്തിലേക്ക്. പാകിസ്താൻ മധ്യസ്ഥതയിൽ അമേരിക്കയുമായി ചർച്ചകൾക്ക് ഇറാൻ തത്വത്തിൽ സമ്മതം മൂളിയതായാണ് റിപ്പോർട്ടുകൾ. ‘ഇസ്‌ലാമാബാദ് ഇനിഷ്യേറ്റീവ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സമാധാന നീക്കത്തിലൂടെ മേഖലയിൽ താൽക്കാലിക വെടിനിർത്തലിനോ ആക്രമണങ്ങളിൽ നിന്നുള്ള ഇടവേളയ്ക്കോ സാധ്യത തെളിഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് നിബന്ധനകളുമായി ഇറാൻ അമേരിക്കയുമായുള്ള ചർച്ചകളിൽ പങ്കുചേരുന്നതിന് അഞ്ച് പ്രധാന നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാനെതിരായ ആക്രമണങ്ങൾ ഉടനടി നിർത്തലാക്കുക. ഭാവിയിൽ അമേരിക്കയോ ഇസ്രയേലോ സൈനിക നടപടികൾ…

Read More

പെട്രോൾ തീരുന്നോ? പരിഭ്രാന്തരായി പെട്രോൾ പമ്പുകളിലേക്ക് ജനത്തിരക്ക്, ആളുകളെത്തുന്നത് ബാരലുകളുമായി

ബെംഗളൂരു: ജില്ലയിൽ പെട്രോൾ, ഡീസൽ ക്ഷാമം നേരിടുന്നുണ്ടെന്ന ശക്തമായ അഭ്യൂഹങ്ങൾ പരന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിൽ. ഇന്ധനം തീർന്നുപോകുമെന്ന ഭയത്താൽ ഞായറാഴ്ച രാവിലെ മുതൽ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിനോടൊപ്പം ബാരലുകളിലും പ്ലാസ്റ്റിക് കുപ്പികളിലും ക്യാനുകളിലും ഇന്ധനം സംഭരിക്കാൻ ആളുകൾ കൂട്ടമായെത്തുന്നത് പമ്പുകളിൽ സംഘർഷാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. അഭ്യൂഹങ്ങൾ വിശ്വസിക്കരുത്: അധികൃതർ ഇന്ധന ലഭ്യതയിൽ നിലവിൽ യാതൊരു തടസ്സവുമില്ലെന്നും ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും പെട്രോൾ പമ്പ് ജീവനക്കാരും അധികൃതരും ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ജനങ്ങൾ ഇത് വിശ്വസിക്കാൻ തയ്യാറാകുന്നില്ല. വരും ദിവസങ്ങളിൽ ഇന്ധനവില…

Read More

മാപ്പെഴുതി നല്‍കി; ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കും

തൃശൂര്‍: കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസ് കെപിസിസിക്ക് മാപ്പ് എഴുതി നല്‍കി. കെപിസിസി നേതൃത്വം ഇത് പരിഗണിച്ച ശേഷം നടപടി സ്വീകരിക്കും. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ നീക്കം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ തിരിച്ചടി ഉണ്ടാകുന്ന എല്ലാ സാധ്യതകളും ഇല്ലാതാക്കുന്നതിന്റെ ഭാഗമായിട്ടാണ് ലാലി ജെയിംസിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ നീക്കം നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജന്‍ പല്ലന്റെ പ്രചാരണത്തില്‍ സജീവമാകാന്‍…

Read More

‘റൂമിനുള്ളിൽ ഒറ്റപ്പെട്ട മൂന്ന് വർഷങ്ങൾ, അച്ഛൻ പോയപ്പോൾ ഫൈസ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയവർ’; കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് കിച്ചു സുധി

കൊച്ചി: മലയാളികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ കൊല്ലം സുധിയുടെ വിയോഗത്തിന് പിന്നാലെ, തന്റെ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ വെളിപ്പെടുത്തി മകൻ കിച്ചു സുധി. സുധിയുടെ ആദ്യ വിവാഹം മുതലുള്ള കാര്യങ്ങളും അച്ഛന്റെ മരണദിവസത്തെ നടുക്കുന്ന ഓർമ്മകളും കിച്ചു പങ്കുവെച്ചു. അച്ഛന്റെ മരണശേഷം താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ചും അവഗണനകളെക്കുറിച്ചും കിച്ചു മനസ്സ് തുറന്നു. ബാല്യവും രണ്ടാം വിവാഹവും അമ്മ ഉപേക്ഷിച്ചു പോയപ്പോൾ മൂന്ന് വയസ്സുകാരനായ തന്നെയും കൊണ്ട് കൊല്ലത്തെ വീട്ടിലെത്തിയ അച്ഛനെക്കുറിച്ചാണ് കിച്ചുവിന്റെ ആദ്യ ഓർമ്മകൾ. പിന്നീട് അച്ഛൻ വീണ എന്ന സ്ത്രീയെ വിവാഹം കഴിച്ചെങ്കിലും…

Read More

സ്റ്റാര്‍ ഹോട്ടലിലെ ലഹരിവേട്ട: ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ; അന്വേഷണം ക്രൂയ്‌സ് പാര്‍ട്ടിയിലേക്ക്

കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലിലെ ലഹരിവേട്ടയില്‍ ഡോക്ടര്‍ അടക്കം പിടിയിലായ സംഭവത്തില്‍ അന്വേഷണം ക്രൂയിസ് പാര്‍ട്ടിയിലേക്കും. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതികൾ ഉൾപ്പെടെ പിടിയിലായത്. അറസ്റ്റിലായ ഇവന്റ് മാനേജ്‌മെന്റ് ഉടമ ഷോണ്‍ ശനിയാഴ്ച കൊച്ചിയില്‍ ക്രൂയിസ് പാര്‍ട്ടി നടത്തിയിരുന്നു. ഇതിലേക്കും ലഹരി എത്തിയിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഡോക്ടര്‍, ന്യൂട്രീഷ്യന്‍, അഭിഭാഷകന്‍, ഇവന്റ് മാനേജ്‌മെന്റ് ഉടമ തുടങ്ങിയവരാണ് ഇന്നലെ രാത്രി കൊച്ചി കടവന്ത്ര പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയ്ന്‍, 0.36 ഗ്രാം…

Read More
Click Here to Follow Us