ന്യൂഡൽഹി: രാജ്യത്ത് എൽപിജി (LPG) ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ആശ്വാസമായി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർണ്ണായക തീരുമാനം. മണ്ണെണ്ണമുക്തമെന്ന് പ്രഖ്യാപിക്കപ്പെട്ട 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റേഷൻ കടകൾ വഴിയും പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണ വിതരണം ചെയ്യാൻ അനുമതി നൽകി ഉത്തരവിറക്കി. നിയമങ്ങളിൽ ഇളവ്; വിതരണത്തിന് പുതിയ ക്രമീകരണം എൽപിജി ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ പാചക ആവശ്യങ്ങൾക്കായി മണ്ണെണ്ണ ഉപയോഗിക്കാൻ ജനങ്ങളെ സഹായിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. ഇതിനായി മണ്ണെണ്ണ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള നിലവിലെ കർശനമായ ചട്ടങ്ങളിൽ മന്ത്രാലയം…
Read MoreMonth: March 2026
യൂറോപ്പിനെ ഞെട്ടിച്ച് ‘സ്വീറ്റ്’ മോഷണം; പോളണ്ടിലേക്ക് കൊണ്ടുപോയ 12 ടൺ കിറ്റ്കാറ്റ് കവർന്നു
റോം: ഈസ്റ്റർ വിപണി ലക്ഷ്യമിട്ട് ഇറ്റലിയിൽനിന്നും പോളണ്ടിലേക്ക് അയച്ച 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ കള്ളന്മാർ അപഹരിച്ചു. മധ്യ ഇറ്റലിയിലെ ഉത്പാദന കേന്ദ്രത്തിൽനിന്നും ലോറിയിൽ കടത്തുകയായിരുന്ന വൻ ചോക്ലേറ്റ് ശേഖരമാണ് വഴിമധ്യേ കാണാതായത്. സംഭവത്തിൽ ഇറ്റാലിയൻ പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു. ഈസ്റ്റർ വിപണിയിൽ ക്ഷാമത്തിന് സാധ്യത ഈസ്റ്റർ ആഘോഷങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ സ്റ്റോക്കായതിനാൽ, വരും ദിവസങ്ങളിൽ യൂറോപ്യൻ വിപണിയിൽ കിറ്റ്കാറ്റ് ക്ഷാമം അനുഭവപ്പെട്ടേക്കാമെന്ന് മാതൃകമ്പനിയായ നെസ്‌ലെ മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ചോക്ലേറ്റ് ലഭ്യമാക്കാൻ ബദൽ മാർഗങ്ങൾ സ്വീകരിച്ചുവരികയാണെന്നും കമ്പനി വ്യക്തമാക്കി. കള്ളന്മാരെ…
Read Moreഅടുത്ത നാലു ദിവസം മഴ കടുക്കുന്നു; 14 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിന് സാധ്യത
ബെംഗളൂരു: കർണാടകയിൽ ഇന്ന് മുതൽ നാലു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. മഴ കടുക്കാൻ സാധ്യതയുള്ള 14 ജില്ലകളിൽ വിവിധ ദിവസങ്ങളിലായി കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റും ഇടിമിന്നലും; ബെംഗളൂരുവിലും മഴയ്ക്ക് സാധ്യത മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ നിർദ്ദേശിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ ബെംഗളൂരുവിന്റെ ചില ഭാഗങ്ങളിൽ…
Read Moreബെംഗളൂരുവിൽ ഓട്ടോയിടിച്ച് വീണ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മാലിന്യക്കൂമ്പാരത്തിൽ തള്ളി; ഡ്രൈവർ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ മാലിന്യക്കൂമ്പാരത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കെംഗേരിക്ക് സമീപം സ്ത്രീയെ ഓട്ടോറിക്ഷയിടിച്ച് വീഴ്ത്തിയ ശേഷം മൃതദേഹം വഴിയിൽ ഉപേക്ഷിച്ച ഡ്രൈവർ ബസവേഗൗഡയെ (50) പോലീസ് അറസ്റ്റ് ചെയ്തു. മന്ദ്യ സ്വദേശിനിയായ കെമ്പമ്മ (50) ആണ് കൊല്ലപ്പെട്ടത്. അപകടത്തിന് പിന്നാലെ ക്രൂരത കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 12.30-ഓടെ കെംഗേരിക്ക് സമീപമാണ് അപകടം നടന്നത്. ട്രെയിൻ മാർഗ്ഗം മന്ദ്യയിലെ സ്വന്തം നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു കെമ്പമ്മ. റെയിൽവേ സ്റ്റേഷനിൽ നിന്നിറങ്ങി നടന്നുപോകുന്നതിനിടെ ബസവേഗൗഡ ഓടിച്ച ഓട്ടോറിക്ഷ ഇവരെ ഇടിച്ചുതെറിപ്പിച്ചു.…
Read Moreഅഴിമതിക്കും വർഗീയതയ്ക്കും സ്ഥാനമില്ല; തുടർഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ലന്ന് പിണറായി വിജയൻ
മലപ്പുറം: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ച തുടർഭരണം കേവലം ഗിമ്മിക്കുകൾ കൊണ്ടല്ലെന്നും നാടിന്റെ പുരോഗതിക്കായി സർക്കാർ നടത്തിയ ആത്മാർത്ഥമായ പ്രവർത്തനങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനം യാദൃശ്ചികമല്ല കഴിഞ്ഞ പത്തുവർഷത്തിനിടയിൽ വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും കേരളം കൈവരിച്ച നേട്ടങ്ങൾ കൃത്യമായ രാഷ്ട്രീയ നൈതികതയുടെ ഫലമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. “കേരളം അതിദാരിദ്ര്യ മുക്തമായത് ലോകം ശ്രദ്ധിച്ച കാര്യമാണ്. സംസ്ഥാനത്തിന്റെ…
Read Moreഅമ്മയെയും സഹോദരിയെയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യാശ്രമം; സഹോദരി പുത്രനും യുവാവും ഗുരുതരാവസ്ഥയിൽ
ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ബെംഗളൂരു നഗരപ്രാന്തത്തിൽ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ അമ്മയും മകളും മരിച്ചു. രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആശ (55), മകൾ വർഷിത (34) എന്നിവരാണ് മരിച്ചത്. വർഷിതയുടെ സഹോദരൻ മോഹൻ ഗൗഡ (32), വർഷിതയുടെ 11 വയസ്സുകാരനായ മകൻ മായങ്ക് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ക്രൂരമായ കൊലപാതകശ്രമം പോലീസ് നൽകുന്ന വിവരമനുസരിച്ച്, മോഹൻ ഗൗഡ തന്റെ അമ്മയുടെയും സഹോദരിയുടെയും സഹോദരീപുത്രന്റെയും കഴുത്തറുത്ത ശേഷം സ്വന്തം കഴുത്തറുത്ത് ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തങ്ങൾ ജീവനൊടുക്കാൻ പോകുകയാണെന്നും…
Read Moreഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; നിമിഷങ്ങൾക്കകം കാർ കത്തിയമർന്നു
ബെംഗളൂരു: ഹൊസകോട്ട്-കോലാർ ഹൈവേയിൽ ഹലസഹള്ളി ഗേറ്റിന് സമീപം അതിവേഗതയിലെത്തിയ കാർ ട്രക്കിന് പിന്നിലിടിച്ച് തീപിടിച്ചു. ഞായറാഴ്ച (മാർച്ച് 29) നടന്ന അപകടത്തിൽ കാർ പൂർണ്ണമായും കത്തിയമർന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ കാറിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാർ സാഹസികമായി പുറത്തെത്തിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. നിമിഷങ്ങൾക്കകം കാർ അഗ്നിക്കിരയായി അതിവേഗതയിലെത്തിയ കാർ മുന്നിലുണ്ടായിരുന്ന ട്രക്കിന്റെ പുറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകരുകയും തൊട്ടുപിന്നാലെ എഞ്ചിൻ ഭാഗത്തുനിന്ന് തീ പടരുകയുമായിരുന്നു. കാർ മുഴുവനായും ട്രക്കിന്റെ പിൻഭാഗവും തീയിൽ നശിച്ചു. പരിക്കേറ്റ കാർ ഡ്രൈവറെ ഉടൻ തന്നെ…
Read Moreഎയിംസ് വിഷയത്തിൽ ‘മറ്റേ മോന്‍’ അങ്ങനെ ഉദ്ദേശിച്ചതല്ല കെട്ടോ’; വിശദീകരണവുമായി സുരേഷ് ഗോപി
കോഴിക്കോട്: വിവാദമായ ‘മറ്റേ മോൻ’ പ്രയോഗത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. താൻ ആ വാക്കുകൊണ്ട് മറ്റൊരു അർത്ഥവും ഉദ്ദേശിച്ചിട്ടില്ലെന്നും എയിംസ് (AIIMS) വരുമെന്ന് ആ വ്യക്തിയോട് പറയണമെന്നുമാത്രമാണ് അർത്ഥമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിലെ എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബുവിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദനയുണ്ടാക്കിയത് അമ്മയുടെ പേര് വലിച്ചിട്ടപ്പോൾ എയിംസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തന്റെ അമ്മയുടെ പേര് വരെ വലിച്ചിഴച്ചവരുണ്ടെന്നും അത് തന്നെ ഏറെ വേദനിപ്പിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. “അതുകൊണ്ടാണ് എന്റെ സുഹൃത്താണെങ്കിൽ പോലും അദ്ദേഹത്തിന്റെ പേര്…
Read Moreവേനൽച്ചൂടിന് ആശ്വാസമായി വടക്കൻ-മധ്യ കേരളത്തിൽ മഴ
കൊച്ചി: സംസ്ഥാനത്ത് വേനൽച്ചൂടിന് ആശ്വാസമായി മഴ പെയ്തു. വടക്ക്-മധ്യ കേരളത്തിലാണ് മഴ പെയ്തത്. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ മഴ പെയ്തു. എന്നാൽ തെക്കൻ കേരളത്തിൽ മഴ ശക്തമായില്ല. കോഴിക്കോട് കുറ്റ്യാടി ഉൾപ്പെടെയുള്ള മേഖലകളിൽ ശക്തമായ മഴയാണ് പെയ്തത്. ശക്തമായ കാറ്റും വീശി. പലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കൊയിലാണ്ടിയിൽ മരക്കൊമ്പ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കവിലുംപാറ സ്വദേശി പവിത്രന്റെ ആയിരത്തോളം ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു.
Read Moreറബർ തോട്ടത്തിൽ യുവാവ് മരിച്ചനിലയിൽ
തിരുവനന്തപുരം: ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരൻ റബർ തോട്ടത്തിൽ മരിച്ചനിലയിൽ. കൊഞ്ചിറ നാലുമുക്ക് ചെറക്കോണം നിഷമൻസിലിൽ ഷിഹാബുദീൻ (53) ആണ് മരിച്ചത്. വീടിന് സമീപത്തെ റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ ക്ലർക്കാണ് ഷിഹാബുദീൻ. ഇന്ന് വൈകുന്നേരം ആണ് ഇയാളെ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും വഴിയിൽ നിന്നും ഷിഹാബുദീൻ്റെ ബൈക്കും കണ്ടെടുത്തു.
Read More