തുറവൂര്‍: യുവതിയുടെ അശ്ലീല ചിത്രവും വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച യുവാവ് പിടിയില്‍. കാസര്‍കോട് ചെരുവാത്തൂര്‍ ഗ്രാമപഞ്ചായത്ത് കാടന്‍കോട് വീട്ടില്‍ കെ പി മനീഷിനെയാണ് (37)പൊലീസ് സംഘം പിടികൂടിയത്. യുവതിയുമായി സൗഹൃദത്തിലുണ്ടായിരുന്ന പ്രതി ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ യുവതി സൗഹൃദം അവസാനിപ്പിച്ചു. തുടര്‍ന്നാണ് പ്രതി, ഭര്‍ത്താവിനെയും മകളെയും ബന്ധുക്കളെയും ഉള്‍പ്പെടുത്തി സാമൂഹിക മാധ്യമത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കിയതും യുവതിയുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതും. പിന്നീട് യുവതിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അതില്‍ യുവതിയുടെ പ്രദേശത്തുള്ളവരെ ചേര്‍ക്കുകയും അതില്‍ യുവതിയുടെ അശ്ലീല ഫോട്ടോയും…
Read MoreMonth: March 2026
പട്ടാളക്കാരനാകാൻ കൊതിച്ച യുവാവിന്റെ മോഹം തല്ലിക്കെടുത്തി മദ്യപ സംഘം
കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട കുന്നത്തൂര്‍ സ്വദേശി ഹരികൃഷ്ണന്‍റെ വേര്‍പാട് ഒരു നാടിന്‍റെയാകെ ഉള്ളുലയ്ക്കുകയാണ്. രോഗബാധിതരായ അച്ഛനും അമ്മയും അടങ്ങിയ നിര്‍ധന കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു ഹരികൃഷ്ണന്‍. പട്ടാളക്കാരനായി നാടിനും കുടുംബത്തിനും കാവലാകാന്‍ കൊതിച്ച 18 കാരനെയാണ് മദ്യപസംഘം തല്ലിക്കൊന്നത്. പൊതുദർശനത്തിന് ശേഷം ഹരികൃഷ്ണന്‍റെ സംസ്കാരം ഐവർകാലയിലെ വീട്ടുവളപ്പിൽ നടന്നു. പൊടിമോനെ എന്ന് വിളിച്ച് നെഞ്ച് പൊട്ടി കരയുന്ന അമ്മ രജനി. പാര്‍ക്കിന്‍സണ്‍സ് തളര്‍ത്തിയ ശരീരവുമായി കണ്ണീര് തോരാതെ അച്ഛന്‍ ജയസേനന്‍. ഐവര്‍കാലയെന്ന ഗ്രാമത്തിന് ഈ കാഴ്ച്ച കണ്ടു നില്‍ക്കാനാകുന്നില്ല. ഹരികൃഷ്ണന്‍റെ വേര്‍പാട് ഒരു…
Read Moreട്രെയിൻ കോച്ചിനടിയിൽ മനുഷ്യന്റെ കൈ
ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിനിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ കണ്ടെത്തി. ഇന്ന് രാവിലെ ആലപ്പുഴയിൽനിന്നും പുറപ്പെടാൻ തുടങ്ങുന്നതിനിടെ ധൻബാദ് എക്‌സ്പ്രസിന്റെ കോച്ചിനടിയിലാണ് മനുഷ്യന്റെ കൈ കണ്ടെത്തിയത്. ട്രെയിനിന്റെ എസ് 5 കോച്ചിനടിയിലായി അറ്റനിലയിലാണ് തോൾ മുതൽ കൈപ്പത്തി വരെയുള്ള ഭാഗം കണ്ടെത്തിയത്. പുലർച്ചെ ട്രെയിൻ പിറ്റ്-ലൈൻ യാർഡിൽ നിർത്തിയപ്പോൾ ശുചീകരണ ജീവനക്കാരാണ് ശരീരഭാഗം കണ്ടെത്തിയത്.
Read Moreബെംഗളൂരുവിലെ പിങ്ക് വസന്തം; ഈ തണലിന് പിന്നിൽ ഒരാളുണ്ട്, നഗരത്തിന്റെ സ്വന്തം നെഗിൻഹാൽ! ബെംഗളൂരുവിനെ ഗാർഡൻ സിറ്റിയാക്കിയ കഥ !!
ബെംഗളൂരു: വേനൽച്ചൂടിലും ബെംഗളൂരു നഗരം ഒരു സ്വപ്നലോകം പോലെ മനോഹരമാണ്. നഗരവീഥികളിലും നടപ്പാതകളിലും വിരിഞ്ഞുനിൽക്കുന്ന പിങ്ക് നിറത്തിലുള്ള ‘തബേബൂയ റോസ’ പൂക്കൾ ബെംഗളൂരുവിനെ ഒരു വിദേശ രാജ്യത്തെ പൂന്തോട്ടത്തിന് സമാനമാക്കി മാറ്റിയിരിക്കുകയാണ്. നഗരത്തിലെ തിരക്കുകളിൽ നിന്ന് ഒരു നിമിഷം മാറിനിന്ന് ഈ വർണ്ണക്കാഴ്ച ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനും പ്രായഭേദമന്യേ എല്ലാവരും സമയം കണ്ടെത്തുന്നു. സിലിക്കൺ സിറ്റിയിലെ തെരുവുകളിൽ ഇന്ന് പെയ്യുന്ന പിങ്ക് പുഷ്പവൃഷ്ടി കാണുമ്പോൾ നഗരവാസികൾ നന്ദി പറയുന്നത് ഒരാളോടാണ്. റിട്ടയേർഡ് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സേതുറാം ഗോപാൽറാവു നെഗിൻഹാൽ (എസ്.ജി. നെഗിൻഹാൽ). 1980-കളിൽ കോൺക്രീറ്റ്…
Read Moreപഴകിയ സാമ്പാറിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ബെംഗളൂരുവിൽ 27-കാരി ആത്മഹത്യ ചെയ്തു
ബെംഗളൂരു: വീട്ടിലുണ്ടാക്കിയ സാമ്പാർ പഴയതാണെന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ബെംഗളൂരുവിൽ വീട്ടമ്മ വിഷം കഴിച്ച് മരിച്ചു. കാവ്യ (27) എന്ന യുവതിയാണ് മരിച്ചത്. വ്യാഴാഴ്ച ഭർത്താവ് രംഗസ്വാമിയുമായി ഉണ്ടായ കടുത്ത വാഗ്വാദത്തിന് പിന്നാലെ യുവതി കീടനാശിനി കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി വിവാഹിതരായ കാവ്യയ്ക്കും രംഗസ്വാമിക്കും നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്. മൂന്ന് ദിവസം മുൻപ് ഉണ്ടാക്കിയ സാമ്പാർ കാവ്യ വീണ്ടും ചൂടാക്കി വിളമ്പിയതിനെച്ചൊല്ലിയാണ് ദമ്പതികൾക്കിടയിൽ തർക്കം തുടങ്ങിയത്. തർക്കം രൂക്ഷമായതോടെ രംഗസ്വാമി കാവ്യയെ ചീത്തവിളിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതായി പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.…
Read Moreസ്ത്രീകൾക്ക് രാഹുൽ ഗാന്ധിയുടെ സൗജന്യ യാത്ര വാഗ്ദാനം: ‘ഒരുവിധം പച്ചപിടിച്ചു വരികയാണ് ‘കെഎസ്ആർടിസി വഴിയാധാരമാകുമെന്ന് മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന കോൺഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇത്തരം പ്രായോഗികമല്ലാത്ത വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ വെറും രണ്ടുമാസം കൊണ്ട് കെഎസ്ആർടിസിയും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കെഎസ്ആർടിസി ഇപ്പോൾ ഒരുവിധം പച്ചപിടിച്ചു വരികയാണെന്നും, വകുപ്പിനെ നശിപ്പിക്കാൻ യുഡിഎഫ് മുൻപും പല ഗവേഷണങ്ങളും നടത്തിയിട്ടുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. സൗജന്യ യാത്ര എന്ന പ്രഖ്യാപനം നടത്തി വോട്ട് പിടിച്ച ശേഷം, അത് വനിതാ ദിനത്തിൽ മാത്രമാണെന്ന് മാറ്റിപ്പറയാൻ…
Read Moreയുദ്ധത്തിൽ തട്ടിപ്പൊട്ടിയത് മുട്ടവിപണി; പ്രതിദിനം നഷ്ടം 5 കോടി
പാലക്കാട്: പശ്ചിമേഷ്യയിൽ ഇസ്രയേൽ – ഇറാൻ യുദ്ധം രൂക്ഷമായതോടെ ദക്ഷിണേന്ത്യയിലെ കാർഷിക-കയറ്റുമതി മേഖല കനത്ത പ്രതിസന്ധിയിലേക്ക്. യുദ്ധത്തെത്തുടർന്ന് തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നുള്ള മുട്ട കയറ്റുമതിയും തിരുച്ചിറപ്പിള്ളിയിൽ നിന്നുള്ള പഴം-പച്ചക്കറി കയറ്റുമതിയും പൂർണ്ണമായും നിലച്ചു. മാർച്ച് ഒന്ന് മുതൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ വ്യാപാരികൾ വൻ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. നാമക്കല്ലിൽ പ്രതിദിനം 5 കോടിയുടെ നഷ്ടം രാജ്യത്തെ പ്രധാന മുട്ട ഉൽപാദന കേന്ദ്രമായ നാമക്കല്ലിൽ നിന്ന് മാത്രം പ്രതിദിനം അഞ്ച് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. യുദ്ധം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ഏകദേശം…
Read Moreവിജയ്‌യെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി;
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യുമായുള്ള വിവാഹമോചന നടപടികൾക്കിടെ പുതിയ ആവശ്യങ്ങളുമായി ഭാര്യ സംഗീത ചെങ്കൽപ്പട്ട് കോടതിയെ സമീപിച്ചു. ചെന്നൈ നീലാങ്കരയിലുള്ള വസതിയിൽ തനിക്ക് താമസിക്കാൻ അനുമതി നൽകണമെന്നും വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ അവിടെ തുടരാൻ അനുവദിക്കണമെന്നുമാണ് സംഗീത ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജിയിലെ പ്രധാന ആരോപണങ്ങൾ: നീലാങ്കരയിലെ വീട്ടിൽ പ്രവേശിക്കാൻ വിജയ് തന്നെ അനുവദിക്കുന്നില്ലെന്നും ഈ ആവശ്യം ഉന്നയിച്ചപ്പോൾ താരത്തിന്റെ അഭിഭാഷകർ തന്നെ ഭീഷണിപ്പെടുത്തിയെന്നും സംഗീത ആരോപിച്ചു. വിജയ് താമസിക്കുന്ന വീട്ടിൽ തനിക്കും തുല്യമായ ഓഹരിയുണ്ട്. 26 വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനത്തിന് മുതിരുമ്പോൾ…
Read Moreഒരു ദിവസത്തെ ചെലവ് 8,000 രൂപ! ബെംഗളൂരുവിലെ ദമ്പതികളുടെ ജീവിതച്ചെലവ് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ അമിതമായ ജീവിതച്ചെലവിനെക്കുറിച്ച് വീണ്ടും ചർച്ചകൾ സജീവമാകുന്നു. നഗരത്തിൽ താമസിക്കുന്ന പ്രിയങ്ക ഘോഷ് എന്ന ആമസോൺ ജീവനക്കാരി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തനിക്കും പങ്കാളിക്കും കൂടി ഒരു ഞായറാഴ്ച മാത്രം ചെലവായത് 8,156 രൂപയാണെന്നാണ് യുവതി വെളിപ്പെടുത്തുന്നത്. തങ്ങൾ നടത്തിയ യാത്രകളും ഭക്ഷണക്രമവും ഉൾപ്പെടുത്തിയാണ് പ്രിയങ്ക വീഡിയോ തയ്യാറാക്കിയത്. ഞായറാഴ്ച ബെംഗളൂരുവില്‍ താമസിക്കാനായി ഞങ്ങള്‍ ചെലവഴിച്ച തുകയാണ് പറയുന്നത്. പ്രഭാതഭക്ഷണം ഒഴിവാക്കിയിട്ടും ഉച്ചഭക്ഷണത്തിന് (സൗത്ത് ഇന്ത്യൻ മീൽസ്, പറോട്ട തുടങ്ങിയവ) 1,150 രൂപയായി. ഇഷ്ടപ്പെട്ട ദക്ഷിണേന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന്…
Read Moreബെംഗളൂരുകാര്‍ ശ്രദ്ധിച്ചോളൂ; നഗരം ചുട്ടുപൊള്ളുന്നു; താപനില 40 ഡിഗ്രിയിലേക്ക്, യുവി വികിരണത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം
ബെംഗളൂരു: കർണാടകയിൽ വേനൽ കടുക്കുന്നു. തലസ്ഥാന നഗരിയായ ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിലും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ചൂടിനൊപ്പം അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ അളവ് റെക്കോർഡ് നിലയിലേക്ക് ഉയർന്നത് ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുകയാണ്. യുവി സൂചിക ഉയരുന്നു; ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത നഗരത്തിൽ യുവി സൂചിക സുരക്ഷിത പരിധിക്ക് പുറത്തേക്ക് ഉയർന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തീവ്രമായ അളവിലുള്ള വികിരണം സൂര്യതാപം, ചർമ്മരോഗങ്ങൾ, കണ്ണിന് അസുഖങ്ങൾ,…
Read More