ബെംഗളൂരു ഇനി എയർബസിന്റെ കരുത്തിൽ; 5,000 ജീവനക്കാരെ ഉള്‍ക്കൊളളും; ഏഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക കേന്ദ്രം പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: ആഗോള വിമാന നിർമ്മാണ ഭീമനായ എയർബസ് തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിൽ അത്യാധുനിക ടെക്‌നോളജി സെന്റർ തുറന്നു. യൂറോപ്പിന് പുറത്ത് എയർബസ് സ്ഥാപിക്കുന്ന ഏറ്റവും വലിയ എൻജിനീയറിങ്-ഡിജിറ്റൽ കേന്ദ്രമാണിത്. കേന്ദ്ര വ്യോമയാന മന്ത്രി കിൻജരാപു രാംമോഹൻ നായിഡുവും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ചേർന്ന് കാമ്പസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 5,000 പേര്‍ക്ക് ജോലി ചെയ്യാവുന്ന അത്യാധുനിക സാങ്കേതിക കേന്ദ്രമാണ് (ടെക്‌നോളജി സെന്റര്‍) തുറന്നത്. ബെംഗളൂരുവിന് സമീപമാണ് എട്ട് ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണമുള്ള അത്യാധുനിക കാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനോടകം മുപ്പതിനായിരത്തിലധികം…

Read More

പാലിന് ലിറ്ററിന് ഒന്നര രൂപ വർദ്ധിപ്പിച്ചു; കർഷകർക്ക് സന്തോഷവാർത്തയുമായി ‘ചിമുൽ’

milk

ബെംഗളൂരു: നന്ദിനി പാൽ ഉൽപ്പന്നങ്ങൾക്കുണ്ടായ വൻ ഡിമാൻഡിനെത്തുടർന്ന് ചിക്കബെല്ലാപൂർ ജില്ലാ പാൽ ഉൽപാദക സഹകരണ സംഘം (ചിമുൽ) കൈവരിച്ച ലാഭം കർഷകരിലേക്ക്. ജില്ലയിലെ പാൽ ഉൽപ്പാദകരെ സഹായിക്കുന്നതിനായി ലിറ്ററിന് 1.50 രൂപ അധികമായി നൽകാൻ ചിമുൽ ഭരണസമിതി തീരുമാനിച്ചു. ഈ ആനുകൂല്യം അടുത്ത മെയ് മാസം വരെ കർഷകർക്ക് ലഭിക്കുമെന്ന് ചിമുൽ പ്രസിഡന്റ് മഞ്ജുനാഥ് റെഡ്ഡി അറിയിച്ചു. മികച്ച ലാഭം, ഉയർന്ന വില നിലവിൽ പ്രതിമാസം ഏകദേശം രണ്ട് കോടി രൂപയോളം ലാഭത്തിലാണ് ചിമുൽ പ്രവർത്തിക്കുന്നത്. ഈ ലാഭവിഹിതം കർഷകർക്ക് പ്രോത്സാഹനമായി നൽകാനാണ് യൂണിയന്റെ…

Read More

ബെംഗളൂരു യെമലൂർ-ഒആർആർ ജംഗ്ഷൻ നവീകരണം: മാർച്ച് 15-നകം പൂർത്തിയാക്കാൻ കർശന നിർദേശവുമായി ബിബിഎംപി

ബെംഗളൂരു: ഐടി നഗരത്തിലെ ഏറ്റവും തിരക്കേറിയ യെമലൂർ – ഔട്ടർ റിംഗ് റോഡ് (ORR) ജംഗ്ഷനിലെ റോഡ് വികസന ജോലികൾ മാർച്ച് 15-നകം പൂർത്തിയാക്കാൻ ബിബിഎംപി (ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ) കർശന നിർദേശം നൽകി. പദ്ധതിപ്രദേശത്ത് നേരിട്ടെത്തി പുരോഗതി വിലയിരുത്തിയ കോർപ്പറേഷൻ കമ്മീഷണർ ഡി.എസ്. രമേഷാണ് കരാറുകാർക്കും ഉദ്യോഗസ്ഥർക്കും സമയപരിധി നിശ്ചയിച്ചു നൽകിയത്. മുഖ്യമന്ത്രിയുടെ അടിസ്ഥാന സൗകര്യ വികസന പരിപാടിയുടെ (CMIDP) ഭാഗമായാണ് യെമലൂർ ജംഗ്ഷനെ ഔട്ടർ റിംഗ് റോഡുമായി ബന്ധിപ്പിക്കുന്ന 1.8 കിലോമീറ്റർ പാത നവീകരിക്കുന്നത്. എക്കൽ നീക്കം ചെയ്യൽ, റോഡ്…

Read More

തമിഴ്‌നാട്ടിൽ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് വിജയ്‌യുടെ വമ്പൻ പ്രഖ്യാപനങ്ങൾ; പ്രതിമാസം 2500 രൂപയും നവവധുക്കൾക്ക് സ്വർണ്ണവും വാഗ്ദാനം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. പാർട്ടി അധികാരത്തിലെത്തിയാൽ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന വിപുലമായ ക്ഷേമപദ്ധതികളാണ് വനിതാ ദിനാഘോഷ പരിപാടിക്കിടെ വിജയ് പ്രഖ്യാപിച്ചത്. നിലവിലെ പ്രമുഖ പാർട്ടികളായ ഡിഎംകെയും അണ്ണാഡിഎംകെയും നൽകുന്ന വാഗ്ദാനങ്ങളെ മറികടക്കുന്ന പ്രഖ്യാപനങ്ങളാണ് വിജയ് നടത്തിയിരിക്കുന്നത്. പ്രധാന വാഗ്ദാനങ്ങൾ: സാമ്പത്തിക സഹായം: 60 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം നൽകും. (സർക്കാർ ജീവനക്കാരെ ഇതിൽ നിന്നും ഒഴിവാക്കും). വിവാഹ സമ്മാനം: നവവധുക്കൾക്ക് സ്വർണ്ണവും സിൽക്ക് സാരിയും സൗജന്യമായി നൽകും.…

Read More

‘മമ്മൂട്ടി ഒരു അൽപൻ.. വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെയായിരുന്നു; നടന്റെ പെരുമാറ്റത്തിൽ രൂക്ഷവിമർശനവുമായി നെറ്റിസൺസ്

വയനാട്: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി നടത്തിയ പ്രതികരണം വിവാദമാകുന്നു. ടൗൺഷിപ്പ് സന്ദർശിക്കുന്നതിനിടെ തന്നെ അനുഗമിച്ച റഫീഖിനോട് താരം അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും മുൻപിൽ വെച്ചായിരുന്നു നടന്റെ ഈ പരാമർശം. സംഭവത്തെക്കുറിച്ച്: ടൗൺഷിപ്പ് പ്രദേശം നടന്നു കാണുന്നതിനിടയിൽ റഫീഖ് കൂടെ നടന്നതാണ് മമ്മൂട്ടിയെ പ്രകോപിപ്പിച്ചത്. “നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി” എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. ഈ ദൃശ്യങ്ങൾ സോഷ്യൽ…

Read More

ബിയർ കുപ്പിക്കുള്ളിൽ ജീവനുള്ള മീൻ; പരാതിയിൽ കൈ മലർത്തി ജീവനക്കാർ; വിചിത്ര സംഭവത്തിന്റെ വൈറൽ വീഡിയോ കാണാം

ഹൈദരാബാദ്: പൊട്ടിക്കാത്ത ബിയർ കുപ്പിക്കുള്ളിൽ ജീവനുള്ള മീനിനെ കണ്ടെത്തി. ഹൈദരാബാദിലെ മല്ലപ്പൂരിലുള്ള വൈൻ ഷോപ്പിൽ നിന്നും വാങ്ങിയ പ്രമുഖ ബ്രാൻഡിന്റെ ബിയർ കുപ്പിയിലാണ് മീൻ നീന്തിത്തുടിക്കുന്നത് കണ്ടെത്തിയത്. പ്രദേശവാസിയായ യുവാവ് വാങ്ങിയ കുപ്പിയിലാണ് ഈ വിചിത്ര കാഴ്ച. കടയിൽ നിന്നും ബിയർ വാങ്ങി പുറത്തിറങ്ങിയ ഉടനെയാണ് കുപ്പിക്കുള്ളിൽ ചെറിയ മീൻ ചലിക്കുന്നത് യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇയാൾ നാട്ടുകാരെയും കടയിലെ ജീവനക്കാരെയും വിവരം അറിയിച്ചു. കുപ്പിക്കുള്ളിൽ മീൻ നീന്തിത്തുടിക്കുന്ന ദൃശ്യങ്ങൾ യുവാവ് മൊബൈലിൽ പകർത്തുകയും നാട്ടുകാർക്ക് മുന്നിൽ കുപ്പി ഉയർത്തി പ്രദർശിപ്പിക്കുകയും ചെയ്തു.…

Read More

ആഡംഭരങ്ങൾ വെടിഞ്ഞ് ആത്മീയതയിലേക്ക്; ജൈന സന്യാസം സ്വീകരിച്ച് ഒരു കുടുംബത്തിലെ നാല് പേർ

ബെംഗളൂരു : ആധുനിക ലോകത്തെ സൗകര്യങ്ങളും കോടികളുടെ സമ്പത്തും ഉപേക്ഷിച്ച് ആത്മീയതയുടെ കഠിനപാത തിരഞ്ഞെടുത്ത് ദാവാംഗരെയിലെ ഒരു കുടുംബം. നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ ചൗക്കിപേട്ടിലെ ഒരു കുടുംബത്തിലെ നാല് അംഗങ്ങളാണ് ജൈന സന്യാസം (ദീക്ഷ) സ്വീകരിക്കുന്നത്. മാർച്ച് 4-ന് ജൈന ഗുരു ആചാര്യ അഭയ് ശേഖർ സുരേശ്വർ മഹാരാജിന്റെ സാന്നിധ്യത്തിലാണ് ഇവർ സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഉയർന്ന വിദ്യാഭ്യാസവും സമ്പത്തും വേണ്ടെന്ന് വെച്ച് യുവതലമുറ സന്യാസം സ്വീകരിക്കുന്നവരിൽ രണ്ടുപേർ ഉയർന്ന വിദ്യാഭ്യാസം നേടിയ യുവതികളാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ക്രുണാലി ബെൻ (30):…

Read More

റിഫൈനറി യൂണിറ്റുകൾ അടച്ചുപൂട്ടിയെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എംആർപിഎൽ!

ബെംഗളൂരു: അസംസ്‌കൃത എണ്ണയുടെ ക്ഷാമം മൂലം മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ (MRPL) യൂണിറ്റുകൾ അടച്ചുപൂട്ടിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ കമ്പനി അധികൃതർ നിഷേധിച്ചു. സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന ഇത്തരം റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്നും റിഫൈനറിയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുകയാണെന്നും എംആർപിഎൽ പ്രസ്താവനയിൽ വ്യക്തമാക്കി. അഭ്യൂഹങ്ങൾക്ക് പിന്നിൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം അസംസ്‌കൃത എണ്ണ ഇറക്കുമതി തടസ്സപ്പെട്ടെന്നും മംഗളൂരുവിലെ മൂന്ന് ലക്ഷം ബാരൽ ശേഷിയുള്ള റിഫൈനറി ഭാഗികമായി അടച്ചെന്നും ‘ഓയിൽപ്രൈസ്.കോം’ എന്ന വെബ്‌സൈറ്റ് എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ നൽകിയ പോസ്റ്റാണ് ചർച്ചകൾക്ക്…

Read More

രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാൻ പണം വേണം; ഉറ്റസുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി യുവാവ് ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: പിണങ്ങിക്കഴിയുന്ന രണ്ടാം ഭാര്യയെ പ്രീണിപ്പിക്കാൻ പുതിയ ടിവിയും സമ്മാനങ്ങളും വാങ്ങുന്നതിനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്ന യുവാവ് പിടിയിലായി. ചിക്കമംഗളൂരുവിലെ ബിരൂർ സ്വദേശി ഷാഫിയാണ് സുഹൃത്തായ പുട്ടരാജുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. ഫെബ്രുവരി 19നായിരുന്നു സംഭവം. ഒരു ധനകാര്യ സ്ഥാപനം നടത്തുന്ന സ്വർണ ലേലത്തിൽ പങ്കെടുക്കാമെന്നു ഷാഫി തന്റെ സുഹൃത്തായ പുട്ടരാജുവിനോട് പറഞ്ഞു. പിന്നാലെ 2.5 ലക്ഷം രൂപയുമായി പുട്ടരാജു രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങി. തുടർന്ന് ഷാഫി പുട്ടരാജുവിനെ ബൈക്കിൽ ഹോന്നവള്ളിക്ക് സമീപത്തുള്ള വനമേഖലയിൽ എത്തിച്ചു. അവിടെവച്ച് പുട്ടരാജുവിനെ…

Read More

കേരളത്തിലും സ്ത്രീകൾക്ക് സൗജന്യയാത്ര, ക്ഷേമപെൻഷൻ 3000 രൂപ: കേരളത്തിനായുള്ള രാഹുലിന്റെ 5 ഉറപ്പുകൾ അറിയാൻ വായിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ഉണർവ്വ് പകർന്ന് കെ.പി.സി.സി സംഘടിപ്പിച്ച ‘പുതു യുഗയാത്ര’യ്ക്ക് തലസ്ഥാനത്ത് ആവേശകരമായ സമാപനം. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ, കേരളത്തിനായി അഞ്ച് പ്രധാന ഉറപ്പുകൾ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. രാജ്യം നേരിടുന്ന രാഷ്ട്രീയ വെല്ലുവിളികൾക്കിടയിൽ കേരളത്തിലെ ജനങ്ങളുടെ ക്ഷേമവും വികസനവും മുൻനിർത്തിയാണ് ഈ ഉറപ്പുകൾ മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ച് വാഗ്ദാനങ്ങൾ ഇവയാണ്: ∙ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ‌. ∙ ക്ഷേമപെൻഷൻ മാസം 3000രൂപയാക്കും…

Read More
Click Here to Follow Us