ബിയർ കുപ്പിക്കുള്ളിൽ ജീവനുള്ള മീൻ; പരാതിയിൽ കൈ മലർത്തി ജീവനക്കാർ; വിചിത്ര സംഭവത്തിന്റെ വൈറൽ വീഡിയോ കാണാം

ഹൈദരാബാദ്: പൊട്ടിക്കാത്ത ബിയർ കുപ്പിക്കുള്ളിൽ ജീവനുള്ള മീനിനെ കണ്ടെത്തി. ഹൈദരാബാദിലെ മല്ലപ്പൂരിലുള്ള വൈൻ ഷോപ്പിൽ നിന്നും വാങ്ങിയ പ്രമുഖ ബ്രാൻഡിന്റെ ബിയർ കുപ്പിയിലാണ് മീൻ നീന്തിത്തുടിക്കുന്നത് കണ്ടെത്തിയത്. പ്രദേശവാസിയായ യുവാവ് വാങ്ങിയ കുപ്പിയിലാണ് ഈ വിചിത്ര കാഴ്ച.

കടയിൽ നിന്നും ബിയർ വാങ്ങി പുറത്തിറങ്ങിയ ഉടനെയാണ് കുപ്പിക്കുള്ളിൽ ചെറിയ മീൻ ചലിക്കുന്നത് യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇയാൾ നാട്ടുകാരെയും കടയിലെ ജീവനക്കാരെയും വിവരം അറിയിച്ചു. കുപ്പിക്കുള്ളിൽ മീൻ നീന്തിത്തുടിക്കുന്ന ദൃശ്യങ്ങൾ യുവാവ് മൊബൈലിൽ പകർത്തുകയും നാട്ടുകാർക്ക് മുന്നിൽ കുപ്പി ഉയർത്തി പ്രദർശിപ്പിക്കുകയും ചെയ്തു. നിലവിൽ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.

  ബെംഗളൂരുവിൽ വൻ ഓപ്പറേഷൻ; 272 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാടുകടത്തി

അതേസമയം ബിയറിൽ മത്സ്യത്തെ കണ്ടതിൽ തങ്ങളുടെ ഭാഗത്തു പിഴവില്ലെന്നാണ് വൈൻ ഷോപ്പിലെ ജീവനക്കാർ പറഞ്ഞത്. കമ്പനിയിൽനിന്നും ലഭിച്ച ഉൽപ്പന്നമാണ് തങ്ങൾ വിൽക്കുന്നതെന്നാണ് പരാതിപ്പെട്ട ഉപഭോക്താവിനു അവർ നൽകിയ മറുപടി. ഭക്ഷണ സാധനങ്ങളിൽനിന്നും ജീവികളെ ലഭിക്കുന്ന സംഭവങ്ങൾ മുൻപും രാജ്യത്തുണ്ടായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാപ്പിത്തോട്ടത്തിൽ ഇലയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹത്തിന് മദ്യം വിളമ്പിയില്ല; വേദിയില്‍ വച്ച് വധുവരന്‍മാരെ തല്ലി അയല്‍വാസികള്‍
[masterslider id="10"]

Related posts

Click Here to Follow Us