ബെംഗളുരു ബെംഗളുരു – ചെന്നൈ എക്‌സ്പ്രസ് വേ അടുത്ത ജനുവരിയോടെ പൂര്‍ണതോതില്‍ തുറക്കുമെന്ന് ദേശീയപാത അതോറിറ്റി. ഈ വര്‍ഷം ജൂണില്‍ പൂര്‍ത്തിയാക്കാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ നിര്‍മാണം അവശേഷിക്കുന്നു. 262 കിലോ മീറ്റര്‍ പാതയില്‍ കര്‍ണാടകയിലെ 71 കിലോമീറ്ററിലെ നിര്‍മാണം കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായിരുന്നു. ഹൊസ്‌കോട്ടെ മുതല്‍ ബേതമംഗല വരെയുള്ള ഇടനാഴിയില്‍ ടോള്‍ പിരിവും ആരംഭിച്ചു. ആന്ധ്രയില്‍ 85 കിലോമീറ്ററും തമിഴ്‌നാട്ടില്‍ 106 കി ലോമീറ്ററുമാണ് നിര്‍മാണം പുരോഗമിക്കുന്നത്.
Read MoreMonth: February 2026
ആരംഭിച്ചട്ട് 7 വര്‍ഷം; നഗരത്തിൽ സൈക്കിൾ ഷെയറിംഗ് പദ്ധതി പാളി
ബെംഗളുരു സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ബെംഗളൂരു ഉള്‍പ്പെടെയുള്ള 7 നഗരങ്ങളില്‍ ആരംഭിച്ച സൈക്കിള്‍ ഷെയറിങ് പദ്ധതി ലക്ഷ്യം കണ്ടില്ല. പദ്ധതിക്ക് പ്രചാരം നല്‍കുന്ന തില്‍ ഏജന്‍സികള്‍ക്ക് സംഭവിച്ച വീഴ്ചയാണ് തിരിച്ചടിയായതെന്ന് നഗരഗതാഗത ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മംഗളൂരു, ബെളഗാവി, ദാവനഗരെ, ഹുബ്ബള്ളി, തുമക്കുരു, ശിവമൊഗ്ഗ എന്നിവിടങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ തുടക്കത്തില്‍ തന്നെ വീഴ്ച സംഭവിച്ചു. ആദ്യ ആവേശം പിന്നീട് തണുത്തു നഗരത്തില്‍ പരിസ്ഥിതി സൗഹാര്‍ദയാത്രാ പ്രോത്സാഹിപ്പിക്കാന്‍ 7 വര്‍ഷം മുന്‍പാണ് സൈക്കിള്‍ ഷെയറിങ് പദ്ധതി ആരംഭിച്ചത്. വ്യാപാര കേന്ദ്രങ്ങള്‍, മെട്രോ, റെയില്‍വേ സ്റ്റേഷനുകള്‍…
Read Moreമന്ത്രിസഭാ പുനഃസംഘടന യുവാക്കളെ തഴയരുത്; ഹൈക്കമാന്‍ഡിന് കത്ത് നല്‍കി 30 പുതുമുഖ എംഎല്‍എമാര്‍
ബെംഗളുരു: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന നടക്കുമ്പോള്‍ തങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുപ്പതോളം പുതുമുഖ എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനു കത്തെഴുതി. എ.എസ്.പൊന്നണ്ണ, അശോക് റായ്, എന്‍.ടി. ശ്രീനിവാസ്, പി.രവികുമാര്‍, എ. സി.ശ്രീനിവാസ്, എച്ച്.എ. ഇക്ബാല്‍ ഹുസൈന്‍, ബി. ദേവേന്‍, നാരാ ഭാരത് റെഡ്ഡി, വിശ്വാസ് വി. വൈദ്യ, ബസവരാജ് വി.ശിവഗംഗ തുടങ്ങിയ എംഎല്‍ എമാരാണ് കത്തെഴുതിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍നിന്ന് 38 പുതുമുഖങ്ങളാണ് നിയമസഭയിലെത്തിയതെന്നും മന്ത്രിസഭയില്‍ യുവാക്കളെ കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന സന്ദേശമാണ് ഇതുവഴി നല്‍കിയതെന്നും കത്തില്‍ പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍…
Read Moreഎഐ നയം ബജറ്റ് സമ്മേളനത്തില്‍
ബെംഗളുരു: സംസ്ഥാനത്ത് സമഗ്ര നിര്‍മിതബുദ്ധി (എഐ) നയം അവതരിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. മാര്‍ച്ച് 6നു ബജറ്റില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നയം അവതരിപ്പിച്ചേക്കും. വിവിധ മേഖലകളില്‍ എഐ കാരണമുണ്ടാകാനിടയുള്ള തൊഴില്‍ നഷ്ടങ്ങളെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാന്‍ ഈ നയം ലക്ഷ്യമിടുന്നു. രാജ്യത്ത് ആദ്യമായി ഐടി നയം കൊണ്ടു വന്നത് കര്‍ണാടകയായിരുന്നു.
Read Moreമതവികാരം വ്രണപ്പെടുത്തല്‍ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി രണ്‍വീര്‍ സിങ് ഹൈക്കോടതിയില്‍
ബെംഗളുരു: കാന്താര സിനിമ യിലെ രംഗം അനുകരിച്ച് മതവി കാരം വ്രണപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ് ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ നവംബറില്‍ ഗോവ രാജ്യാന്തര ചലച്ചിത്രോ ത്സവ സമയത്താണു നടന്‍ സ്റ്റേജില്‍ സിനിമയിലെ രംഗം അനുകരിച്ചത്. ഇതേത്തുടര്‍ന്ന് ബെംഗളൂരുവിലെ അഭിഭാഷകന്‍ പ്രശാന്ത് മേത്തല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Read Moreഐഐടി വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ട സുഹൃത്ത് പിടിയില്‍
മുംബൈ ബോംബെ ഐഐടി വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയു ണ്ടകള്‍ കണ്ടെത്തിയ സംഭവ ത്തില്‍ ബിഹാറില്‍ നിന്നുള്ള സുഹൃത്ത് അറസ്റ്റിലായി. ഈ മാസം ആദ്യം ക്യാംപസില്‍ എത്തിയ യുവാവ് ദിവസങ്ങള്‍ക്കു ശേഷം വീണ്ടും എത്തിയപ്പോള്‍ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. യുവാവിന്റെ സന്ദര്‍ശനത്തിനു ശേഷം വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ മദ്യപിച്ചെന്ന വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു വെടിയുണ്ട കണ്ടെത്തിയത്.
Read Moreവിനോദയാത്ര പോകാം; കര്‍ണാടക ആര്‍ടിസിയില്‍; ടിക്കറ്റ് നിരക്ക് അടക്കമുളള വിശദാംശങ്ങൾ
ബെംഗളുരു: കര്‍ണാടക ആര്‍ടി സിയുടെ ബെംഗളുരുവില്‍ നിന്നുള്ള വാരാന്ത്യ വിനോദസഞ്ചാര പാക്കേജിനു തുടക്കമായി. ശനി, ഞായര്‍ ദിവസങ്ങളിലാണു സര്‍വീസ്. ഗഗനചുക്കി (സോമനാഥപുര, തലക്കാട്, മധ്യരംഗ, ബാരാ ചുക്കി വഴി), ചിക്കതിരുപ്പതി (കോട്ടലിംഗേശ്വര, ബംഗാരു തിരുപ്പതി, മുളബാഗിലു, കുരുടുമല വഴി), മേലുകോട്ടെ (ശ്രീരംഗപ ട്ടണ, കല്ലഹള്ളി വഴി) എന്നീ 3 പാക്കേജ് യാത്രകളാണ് ഒരുക്കിയിരിക്കുന്നത്. രാജഹംസ നോണ്‍ എസി ബസില്‍ മുതിര്‍ന്ന വര്‍ക്ക് 750 രൂപയും കുട്ടികള്‍ക്ക് 600 രൂപയും അശ്വമേധ ക്ലാസിക്കില്‍ യഥാക്രമം 600 രൂപയും 450 രൂപയുമാണു ടിക്കറ്റ് നിരക്ക്. ബുക്കിങ്ങിന്: ksrtc.in
Read Moreതൊഴുത്തില്‍ ഇടിമിന്നലേറ്റ് പശു ചത്തു വീണു; പിന്നാലെയെത്തിയ ക്ഷീരകര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു
ആലപ്പുഴ: തൊഴുത്തില്‍ കെട്ടിയിരുന്ന പശു ഇടിമിന്നലേറ്റ് ചത്തു. പശു കരയുന്നത് കേട്ട് തൊഴുത്തിനുള്ളിലേക്കു കയറിയ ക്ഷീരകര്‍ഷകന്‍ ഷോക്കേറ്റു മരിച്ചു. ഇലിപ്പക്കുളം വട്ടയ്ക്കാട് പുത്തന്‍തറയില്‍ രാമകൃഷ്ണപിള്ള (72)യാണ് മരിച്ചത്. തൊഴുത്തിലെ ബള്‍ബിലേക്കുള്ള വയറില്‍ നിന്നാണു രാമകൃഷ്ണപിള്ളയ്ക്ക് ഷോക്കേറ്റത്. ഇടിമിന്നലേറ്റ പശു പെട്ടെന്ന് തൊഴുത്തില്‍ ചത്തുവീഴുകയായിരുന്നു. ശബ്ദംകേട്ട് രാമകൃഷ്ണപിള്ള വീട്ടുമുറ്റത്തുള്ള കാലിത്തൊഴുത്തിലേക്ക് ഓടിച്ചെന്നു. ഈസമയം തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ കെട്ടിയിരുന്ന വൈദ്യുത ബള്‍ബിലേക്കുള്ള വയറില്‍നിന്ന് രാമകൃഷ്ണപിള്ളയ്ക്ക് ഷോക്കേറ്റു. ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം.
Read Moreവയോധികയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്നയാള്‍ അറസ്റ്റില്‍
ബെംഗളുരു: ഓണ്‍ലൈന്‍ ഗെയിമില്‍ നഷ്ടമായ പണം തിരിച്ചടയ്ക്കാന്‍ വയോധികയെ കൊലപ്പെടുത്തി സ്വര്‍ണം തട്ടിയ യുവാവ് അറസ്റ്റില്‍. 8.4 ലക്ഷം രൂപവിലമതിക്കുന്ന സ്വര്‍ണമാണ് തട്ടിയത്. ശിവമൊഗ്ഗ ശിക്കാരി പുര സ്വദേശി അഭിഷേക് (23) ആണ് അറസ്റ്റിലായത്. ദാവന ഗെരെ സ്വദേശിയായ 64 വയസുകാരിയെയാണ് കൊലപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഗെയിമുകളില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അഭിഷേക് ഒട്ടേറെ പേരില്‍ നിന്ന് പണം കടം വാങ്ങിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിരിച്ചുകൊടുക്കാന്‍ മാര്‍ഗമി ല്ലാതായതോടെ കൊലപാതകം നടത്തുകയായിരുന്നു.
Read More150ന് മുകളില്‍ സേവനങ്ങള്‍ ഒരു കുട കീഴിൽ; നമ്മുടെ കേരളം ആപ്പ് ഇന്ന് ലോഞ്ച് ചെയ്യും
തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യമാക്കാനും ഏവര്‍ക്കും കൂടുതല്‍ എളുപ്പത്തില്‍ പ്രാപ്യമാക്കാനും സഹായകമായ ‘നമ്മുടെ കേരളം’ മൊബൈല്‍ ആപ്പ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. സേവനങ്ങള്‍ക്ക് അപേക്ഷിക്കാനും ബില്ലുകള്‍ അടയ്ക്കാനും ‘നമ്മുടെ കേരളം’ ആപ്പ് മുഖേനയോ വെബ്പോര്‍ട്ടല്‍ വഴിയോ സാധിക്കും. കൂടാതെ ഭരണനിര്‍വഹണത്തില്‍ പൊതുജനങ്ങള്‍ക്ക് പങ്കാളികളാവാനുള്ള സംവിധാനവും ‘നമ്മുടെ കേരളം’ ഒരുക്കുന്നുണ്ട്. ജനന സര്‍ട്ടിഫിക്കറ്റുകള്‍, ക്ഷേമ പദ്ധതികള്‍, പെന്‍ഷനുകള്‍ തുടങ്ങി സര്‍വ്വതലസ്പര്‍ശിയായ 150 ന് മുകളില്‍ സേവനങ്ങള്‍ ഈ ആപ്പില്‍ ഏകീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ബന്ധപ്പെടാനും പരാതികള്‍ സമര്‍പ്പിക്കാനും അപ്ഡേറ്റുകള്‍ നേടാനും കഴിയുന്ന സംവിധാനവും…
Read More