നഗരത്തിലെ വീടിനുള്ളിൽ വയോധികർ സുരക്ഷിതരല്ല; ഹെല്പ് ലൈൻ നമ്പറിലേക്ക് മുതിർന്നവരിൽ നിന്നുള്ള കോളുകളുടെ എന്നതിൽ വർദ്ധനവ്

ബെംഗളൂരു: ‘ഗാർഡൻ സിറ്റി’യിലെ വയോധികർ സ്വന്തം വീടുകൾക്കുള്ളിൽ കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. നൈറ്റിംഗേൽസ് എൽഡേഴ്സ് ഹെൽപ്പ് ലൈനിൽ (Nightingales Elders Helpline) പ്രതിമാസം എത്തുന്ന 800 മുതൽ 1,000 വരെ കോളുകൾ നഗരത്തിലെ വയോധികർ നേരിടുന്ന ദുരവസ്ഥയുടെ ആഴം വ്യക്തമാക്കുന്നു. മിക്ക കേസുകളിലും സ്വന്തം മക്കളാണ് ക്രൂരതയ്ക്ക് പിന്നിലെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലെ കുതിച്ചുചാട്ടവും തൊഴിലില്ലായ്മയുമാണ് പലപ്പോഴും കുടുംബാംഗങ്ങളെ വയോധികരോട് ക്രൂരമായി പെരുമാറാൻ പ്രേരിപ്പിക്കുന്നത്. മാതാപിതാക്കളെ പരിചരിക്കാമെന്ന വാഗ്ദാനത്തിൽ സ്വത്ത് എഴുതി വാങ്ങിയ ശേഷം അവരെ അവഗണിക്കുന്ന…

Read More

സ്വപ്നത്തിന് ചിറകുകൾ നൽകി സഹോദരന്മാർ: വഴിയരികിലെ ചെരുപ്പ് കുത്തിയുടെ സഹോദരി ഇനി സിവിൽ ജഡ്ജി

ബെം​ഗളൂരു: ദാരിദ്ര്യം സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് ഉത്തർ കന്നഡ ജില്ലയിലെ ദണ്ഡേലിയിൽ നിന്നുള്ള പത്മാവതി നാഗണ്ണ മാഡിഗ സിവിൽ ജഡ്ജിയായി നിയമിതയായി. കഠിനമായ ജീവിതസാഹചര്യങ്ങളോടും സാമ്പത്തിക പ്രതിസന്ധികളോടും പടവെട്ടി നേടിയ ഈ വിജയം ഒരു നാടിനാകെ അഭിമാനമായി മാറിയിരിക്കുകയാണ്. സഹോദരങ്ങളുടെ കൈത്താങ്ങ്; സ്വപ്നങ്ങൾക്ക് ചിറകേകി അച്ഛൻ നാഗണ്ണയുടെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം പത്മാവതിയുടെ സഹോദരങ്ങളുടെ തോളിലായി. പെൺമക്കളെ വേഗത്തിൽ വിവാഹം കഴിച്ച് അയക്കുന്ന പതിവ് രീതികളിൽ നിന്ന് മാറി, സഹോദരിയെ ഉന്നത നിലയിൽ എത്തിക്കണമെന്നതായിരുന്നു ആ സഹോദരങ്ങളുടെ ലക്ഷ്യം. വഴിയരികിൽ ഇരുന്ന് ചെരുപ്പ് തുന്നിയും…

Read More

കാട്ടാന ആക്രമണത്തില്‍ ഉണ്ടായ മരണത്തിൽ പ്രതിഷേധിച്ച 29 പേര്‍ക്കെതിരെ കേസ്

ബെംഗളൂരു കാട്ടാന ആക്രമ ണത്തില്‍ യുവതി മരിച്ചതിനെ തുടര്‍ന്ന് ചിക്കമഗളൂരു കഡബ ഗെരെയില്‍ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. റോഡ് തടയുകയും പൊലീസുകാര്‍ക്കെതിരെ കല്ലെ റിയുകയും പൊലീസ് വാഹനം മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തതിന് 29 പേര്‍ക്കെതിരെ കേസെടുത്തു. ഞായറാഴ്ച രാവിലെയാണു തോട്ടം തൊഴിലാളിയായ ഹാവേ രി ഹനഗല്‍ സ്വദേശി ബോറമ്മ യെ (33) കാട്ടാന കൊലപ്പെടുത്തിയത്. ഒരാഴ്ചയ്ക്കിടെ രണ്ടു പേര്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചതോടെ പ്രദേശവാസികള്‍ പ്രതിഷേധിച്ച് രംഗത്തെത്തുകയായിരുന്നു.  

Read More

മഞ്ഞയും പിങ്കും ചാർത്തി ഉദ്യാനനഗരി; ബെംഗളൂരുവിൽ വസന്തോത്സവം; ഫോട്ടോ എടുക്കാൻ തിരക്ക്

ബെംഗളൂരു: ഉദ്യാനനഗരിയുടെ തെരുവോരങ്ങളിൽ വസന്തം വിരുന്നെത്തിത്തുടങ്ങി. മഞ്ഞയും ഇളം പിങ്കും നിറത്തിലുള്ള പൂക്കൾ നഗരത്തിലാകെ വിരിഞ്ഞുനിൽക്കുന്നത് ബെംഗളൂരുവിന്റെ ഭംഗി ഇരട്ടിയാക്കിയിരിക്കുകയാണ്. നഗരവാസികൾക്കും സഞ്ചാരികൾക്കും ഒരുപോലെ നയനമനോഹരമായ വിരുന്നാണ് ഈ വർണ്ണക്കാഴ്ചകൾ സമ്മാനിക്കുന്നത്. ടാബുബിയയും ട്രമ്പറ്റ് ഫ്ലവറും നിലവിൽ നഗരത്തിലെങ്ങും നിറഞ്ഞുനിൽക്കുന്നത് ടാബുബിയ റോസ (Tabebuia Rosea) എന്നറിയപ്പെടുന്ന പിങ്ക് പൂക്കളും, യെല്ലോ ട്രമ്പറ്റ് ഫ്ലവർ (Yellow Trumpet Flower) എന്നറിയപ്പെടുന്ന മഞ്ഞപ്പൂക്കളുമാണ്. ഇലകൾ പാടെ കൊഴിഞ്ഞ് മരം മുഴുവൻ പൂക്കളാൽ മൂടപ്പെട്ടു നിൽക്കുന്നു എന്നതാണ് ഈ മരങ്ങളുടെ പ്രത്യേകത. മഞ്ഞ സാരിയുടുത്ത് തലയിൽ പിങ്ക്…

Read More

വേടന്റെ വിവാഹം ഇന്ന്

തൃശ്ശൂർ: റാപ്പറും ഗാനരചയിതാവുമായ വേടന്റെ (ഹിരൺദാസ് മുരളി) വിവാഹം ചൊവ്വാഴ്ച. തൃശ്ശൂർ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ വിവാഹത്തിന് മുന്നോടിയായി നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. എഴുത്തുകാരിയും മലപ്പുറം സ്വദേശിയുമായ നവമിലതയുമായുള്ള വിവാഹവാർത്ത കണ്ണൂരിലെ ചടങ്ങിൽ കഴിഞ്ഞദിവസം അദ്ദേഹം സ്ഥിരീകരിച്ചിരുന്നു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങിലാണ് വിവാഹം രജിസ്റ്റർ ചെയ്യുകയെന്ന് വേടൻ അറിയിച്ചിരുന്നു. ആരാധകരുടെ തിരക്ക് ഒഴിവാക്കാൻ വിവാഹസമയം പുറത്തുവിട്ടിട്ടില്ല. രജിസ്ട്രാറെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാഹം രജിസ്റ്റർ ചെയ്യാനും സാധ്യതയുണ്ട്. തൃശ്ശൂർ പെരിങ്ങണ്ടൂർ സ്വദേശിയാണ് വേടൻ. നവമിലത മലപ്പുറം മഞ്ചേരി സ്വദേശിയാണ്.

Read More

മുഖത്ത് ഉൾപ്പെടെ പരുക്കേറ്റ പാടുകൾ; ട്രെയിനിൽ നിന്ന് ചാടിയതല്ല; റെയിൽവേ ട്രാക്കിനു സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിനു സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കൊലപ്പെടുത്തി റെയിൽവേ ട്രാക്കിനു സമീപം തള്ളിയതെന്നാണ് സംശയം. സമീപത്ത് നിന്ന് മൊബൈൽ ഫോൺ കണ്ട് കിട്ടിയിട്ടുണ്ട്. 30 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഫൊറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇന്നലെ രാത്രി ആയിരിക്കാം മൃതദേഹം ഇവിടെ കൊണ്ടിട്ടതെന്നാണ് നിഗമനം. മുഖത്ത് ഉൾപ്പെടെ പരുക്കേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പാലത്തിന്റെ തൂണിനോട്…

Read More

റോഡരികില്‍ നിന്നവര്‍ക്കിടയിലേക്ക് വാഹനം പാഞ്ഞു കയറി 2 മരണം

ബെംഗളൂരു കാര്‍ കേടായതി നെ തുടര്‍ന്നു റോഡരികില്‍ ഇറങ്ങി നിന്നവര്‍ക്കിടയിലേക്കു വാ ഹനം പാഞ്ഞു കയറി 2 പേര്‍ മരിച്ചു. 2 പേരെ ഗുരുതര പരുക്കുകളോടെ ആശുപ്രതിയില്‍ പ്രവേശി പ്പിച്ചു. ചിത്രദുര്‍ഗയില്‍ ശനിയാഴ്ച രാത്രി വൈകിയാണ് അപക മുണ്ടായത്. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ ഓടിച്ചുപോയി.

Read More

സിഇടി ഭാഷാ ന്യൂനപക്ഷ ആനുകൂല്യത്തില്‍ മലയാളമില്ല; പ്രതിഷേം

ബെംഗളൂരു: കര്‍ണാടക പരീക്ഷ അതോറിറ്റിക്കു കീഴില്‍ 2026ലെ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന് (സിഇടി) തയാറെടുക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യ ത്തില്‍നിന്നു മലയാളം ഒഴിവാ ക്കിയതില്‍ പ്രതിഷേധം. ഈ മാസം 13നു പുറത്തിറ ക്കിയ പരീക്ഷാ മാനദണ്ഡങ്ങളി ലെ 22-ാം പേജിലെ 19-ാം ഇന ത്തില്‍ ഭാഷാ ന്യൂനപക്ഷങ്ങളെ ക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ തമിഴ്, തെലുങ്ക്, കൊ ടവ, തുളു എന്നീ ഭാഷാ ന്യൂനപ ക്ഷങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു സീറ്റ് സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന പരാമര്‍ശിക്കുന്നത്. മലയാളം പരാമര്‍ശിക്കാത്ത തിനാല്‍ മലയാളഭാഷാ ന്യൂനപക്ഷത്തില്‍പെട്ട വിദ്യാര്‍ഥികള്‍ ക്ക്…

Read More

സുഹൃത്തിനെ വിശ്വസിച്ചു, കിട്ടിയത് ‘7 കോടിയുടെ’ പണി; ബെംഗളൂരുവിൽ വിദ്യാർത്ഥിയുടെ അക്കൗണ്ട് വഴി കോടികളുടെ തട്ടിപ്പ്!

ബെം​ഗളൂരു: വിശ്വസിച്ചേൽപ്പിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സുഹൃത്ത് സൈബർ തട്ടിപ്പുകാർക്ക് മറിച്ചുവിറ്റതോടെ 19-കാരനായ കോളേജ് വിദ്യാർത്ഥി കുടുങ്ങിയത് കോടികളുടെ കേസിൽ. വെറും രണ്ട് ദിവസത്തിനുള്ളിൽ യുവാവിന്റെ അക്കൗണ്ടിലെത്തിയത് ഏഴ് കോടി രൂപയാണ്. ബെംഗളൂരുവിലാണ് സംഭവം നടന്നത്. തന്റെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയെന്നും പണത്തിന് അത്യാവശ്യമുണ്ടെന്നും പറഞ്ഞ് സുഹൃത്തായ ആയുഷ് സമീപിച്ചപ്പോഴാണ് യുവാവ് സഹായിക്കാൻ തീരുമാനിച്ചത്. സുഹൃത്തിനെ വിശ്വസിച്ച് യുവാവ് തന്റെ ബാങ്ക് പാസ്‌ബുക്ക് വിവരങ്ങൾ എടിഎം കാർഡ്, നെറ്റ് ബാങ്കിങ് ലോഗിൻ വിവരങ്ങൾ, അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാർഡ് എന്നിവ കൈമാറി. വിവരങ്ങൾ…

Read More

ബെംഗളൂരുവിൽ സുഖമായി ജീവിക്കാൻ മാസം 70,000 രൂപ? യുവാവിന്റെ ബജറ്റ് ലിസ്റ്റ് വൈറൽ; ബെം​ഗളൂരുവിൽ ജീവിതം ഇത്ര ചെലവേറിയതാണോ?

building

ബെംഗളൂരു: ഇന്ത്യയുടെ സിലിക്കൺ സിറ്റിയായ ബെംഗളൂരുവിലെ ജീവിതച്ചെലവ് എത്രത്തോളമുണ്ടെന്ന ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ട് ഒരു യുവാവിന്റെ എക്സ് (X) പോസ്റ്റ്. അഭിഷേക് സിംഗ് എന്ന യുവാവ് താൻ പ്രതിമാസം ചെലവാക്കുന്ന തുകയുടെ പട്ടിക പങ്കുവെച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ വാദപ്രതിവാദങ്ങൾ ആരംഭിച്ചത്. ബെംഗളൂരുവിൽ സുഖകരമായ ജീവിതം നയിക്കാൻ പ്രതിമാസം 70,000 രൂപ വേണമെന്നാണ് അഭിഷേകിന്റെ അവകാശവാദം. ചർച്ചയായ ബജറ്റ് ലിസ്റ്റ് അഭിഷേക് പങ്കുവെച്ച കണക്കുകൾ പ്രകാരം താമസസൗകര്യം, ഭക്ഷണം, യാത്ര, മറ്റ് വിനോദങ്ങൾ എന്നിവയുൾപ്പെടെയുള്ള ആകെ തുകയാണിത്. ഈ പോസ്റ്റ് ഇതിനോടകം 74,000-ത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.…

Read More
Click Here to Follow Us