മന്ത്രിസഭാ പുനഃസംഘടന യുവാക്കളെ തഴയരുത്; ഹൈക്കമാന്‍ഡിന് കത്ത് നല്‍കി 30 പുതുമുഖ എംഎല്‍എമാര്‍

ബെംഗളുരു: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന നടക്കുമ്പോള്‍ തങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുപ്പതോളം പുതുമുഖ എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനു കത്തെഴുതി.

എ.എസ്.പൊന്നണ്ണ, അശോക് റായ്, എന്‍.ടി. ശ്രീനിവാസ്, പി.രവികുമാര്‍, എ. സി.ശ്രീനിവാസ്, എച്ച്.എ. ഇക്ബാല്‍ ഹുസൈന്‍, ബി. ദേവേന്‍, നാരാ ഭാരത് റെഡ്ഡി, വിശ്വാസ് വി. വൈദ്യ, ബസവരാജ് വി.ശിവഗംഗ തുടങ്ങിയ എംഎല്‍ എമാരാണ് കത്തെഴുതിയത്.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍നിന്ന് 38 പുതുമുഖങ്ങളാണ് നിയമസഭയിലെത്തിയതെന്നും മന്ത്രിസഭയില്‍ യുവാക്കളെ കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന സന്ദേശമാണ് ഇതുവഴി നല്‍കിയതെന്നും കത്തില്‍ പറഞ്ഞു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവര്‍ ക്കയച്ച കത്തിന്റെ പകര്‍പ്പ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, മുഖ്യമ ന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ എന്നിവര്‍ ക്കും അയച്ചിട്ടുണ്ട്. 26നു ശിവകുമാര്‍ ഹൈക്കമാന്‍ ഡുമായി കൂടിക്കാഴ്ച നടത്തു മ്പോള്‍ ഇക്കാര്യവും ചര്‍ച്ചയായേക്കും

  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts