സഹപാഠികളുടെ വഴക്ക് തടയാൻ ശ്രമിച്ച16 വയസ്സുകാരന് ദാരുണാന്ത്യം; 15 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

ബെംഗളൂരു : സഹപാഠികൾ തമ്മിലുള്ള നിസ്സാര തർക്കം പരിഹരിക്കാൻ ഇടപെട്ട എസ്.എസ്.എൽ.സി വിദ്യാർത്ഥി സംഘട്ടനത്തിനിടയിൽ കൊല്ലപ്പെട്ടു. ശിവമോഗയിലെ ഉർഗദൂരിലാണ് ദാരുണമായ സംഭവം നടന്നത്. ഉർഗദൂർ സ്വദേശിയായ സങ്കേത് (16) ആണ് മരിച്ചത്. അടുത്ത മാസം നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മുന്നോടിയായി സ്കൂളിലെ സ്പെഷ്യൽ ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്നു സങ്കേത്. വഴിമധ്യേ സഹപാഠികൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കവും കൈയാങ്കളിയും നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് തടയാനും സുഹൃത്തുക്കളെ പിന്തിരിപ്പിക്കാനും ശ്രമിക്കുന്നതിനിടെ സങ്കേതിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ…

Read More

ജാഗ്രത! ഇനി ‘ഡിജിറ്റൽ ഗുണ്ടാപ്പിരിവ്’; വിദേശത്തിരുന്ന് ക്വട്ടേഷൻ, നടപ്പിലാക്കാൻ കുട്ടികൾ

CYBER ONLINE CRIME

ഡൽഹി: തലസ്ഥാന നഗരിയെ നടുക്കി പുതിയ തരം പണംതട്ടൽ രീതി വ്യാപകമാകുന്നു. നേരിട്ടെത്തി ഭീഷണിപ്പെടുത്തുന്ന പഴയ ഗുണ്ടാ ശൈലി മാറി, വിദേശത്തിരുന്ന് ഇന്റർനെറ്റ് കോളുകൾ വഴി പണം തട്ടുന്ന ‘ഡിജിറ്റൽ എക്സ്റ്റോർഷൻ’ മാഫിയ സജീവമാകുകയാണ്. ചെറുകിട വ്യാപാരികൾ മുതൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ വരെ ഈ ഡിജിറ്റൽ ഭീഷണിയുടെ നിഴലിലാണ്. ഭീഷണി ബിഷ്‌ണോയിയുടെ പേരിൽ; പണം ബിറ്റ്‌കോയിനായി കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗങ്ങളെന്ന് പരിചയപ്പെടുത്തിയാണ് ഭീഷണി കോളുകൾ എത്തുന്നത്. ഈസ്റ്റ് വിനോദ് നഗറിലെ ഒരു റിയൽ എസ്റ്റേറ്റ് വ്യാപാരിക്ക് ലഭിച്ച അഞ്ച് ലക്ഷം…

Read More

പിഎസ് സി പ്രായപരിധി കൂട്ടി

തിരുവനന്തപുരം: പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കൂട്ടി. ജനറല്‍ വിഭാഗത്തില്‍ നാലുവര്‍ഷം കൂട്ടി ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 വയസാക്കി. അതായത് ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പിഎസ് സി പരീക്ഷയ്ക്ക് 40 വയസ് വരെ അപേക്ഷിക്കാം. പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. നിലവില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് 36 വയസ് വരെ മാത്രമാണ് അപേക്ഷിക്കാനാവുക. ഇതാണ് നാലുവര്‍ഷം കൂട്ടി 40 വയസാക്കിയത്. ആനുപാതികമായി ഒബിസി, എസ് സി, എസ് ടി വിഭാഗങ്ങളുടെയും പ്രായപരിധിയും…

Read More

സി.ജെ. റോയിയുടെ മരണം: ആ ‘അവസാന ഫോൺകോൾ’ ? അന്വേഷണം നിർണ്ണായക വഴിത്തിരിവിൽ

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യയിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പ്രത്യേക അന്വേഷണ സംഘം (SIT). മരണത്തിന് തൊട്ടുമുൻപ് റോയിക്ക് ലഭിച്ച ഒരു ഫോൺ കോളാണ് അദ്ദേഹത്തെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയതെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് 2:45-ന് വന്ന ആ ദുരൂഹ കോൾ സംഭവദിവസം തന്റെ മാനേജർ ജോസഫിനൊപ്പം ലാംഗ്‌ഫോർഡ് റോഡിലെ ഓഫീസിലേക്ക് കാറിൽ വരികയായിരുന്നു സി.ജെ. റോയ്. ആദായനികുതി വകുപ്പിന്റെ റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് അദ്ദേഹം എത്തിയത്. യാത്രയിലുടനീളം തികച്ചും ശാന്തനായിരുന്ന റോയിയുടെ…

Read More

വഴിയിലാവില്ല യാത്ര; ബെംഗളൂരുവിലെ ബിഎംടിസി ബസുകൾ അടിമുടി മാറുന്നു

ബെംഗളുരു: ഈ വര്‍ഷം ബെംഗളൂരു മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബി എംടിസി) 2000 പഴയ ബസുകള്‍ പിന്‍വലിച്ച് പുതിയ ഇലക്ട്രിക് ബസുകള്‍ ഇറക്കും. മലിനീകരണം കുറയ്ക്കാനും യാത്രാസൗകര്യം മെച്ചപ്പെടുത്താനും സുരക്ഷ ശക്തമാക്കാനും ലക്ഷ്യമിട്ടാണി തെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. നിലവിലെ പല ബസുകളും പഴയതാണ്. ഓട്ടത്തിനിടെ തക രാര്‍ സംഭവിച്ച് യാത്രക്കാര്‍ വഴി യില്‍ കുടുങ്ങുന്നതു പതിവാണ്. അപകടത്തില്‍പ്പെടാറുമുണ്ട്. ബസുകള്‍ വാടകയ്‌ക്കെടുക്കാ നാണു നീക്കം. ഡ്രൈവര്‍മാരെ പുറംകരാര്‍ വഴി നിയമിക്കുന്നതി നാല്‍ ബിഎംടിസിയും ഡ്രൈവര്‍മാരും തമ്മില്‍ നേരിട്ട് ബന്ധം ഉണ്ടാകില്ല. ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക…

Read More

115 കോടിയുടെ കരാറിൽ മെട്രോ സ്റ്റേഷന് പുതിയ പേര്!

ബെംഗളുരു: നമ്മ മെട്രോ ബ്ലൂ ലൈനിലെ ബെലന്തൂര്‍ സ്റ്റേഷന് ‘പ്രസ്റ്റീജ് ബെലന്തൂര്‍ മെട്രോ സ്റ്റേഷന്‍’ എന്ന് പേരിടും. ഇതിനായി പ്രസ്റ്റീജ് ഗ്രൂപ്പ് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷനു മായി (ബിഎംആര്‍സി) 115 കോടി രൂപയുടെ കരാറിലേര്‍പ്പെട്ടു. 30 വര്‍ഷത്തേക്കാണ് കരാര്‍. സ്റ്റേഷനില്‍ 3000 ചതുരശ്രയടി വാണിജ്യ സ്ഥലും 1000 ചതുരശ്രയടി പരസ്യ സ്ഥലവും പ്രസ്റ്റീജിനുണ്ടാകും. ഒട്ടേറെ ഐടി കമ്പ നികള്‍ സ്ഥിതി ചെയ്യുന്ന ഔട്ടര്‍ റിങ് റോഡിലാണ് ബെലന്തൂര്‍ മെട്രോ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ സ്റ്റേഷനുക പ്ലാറ്റ്‌ഫോം ബാരിക്കേഡ് കൂടുതല്‍ മെട്രോ സ്റ്റേഷനുക…

Read More

നഗരനിരത്തുകളില്‍ ജനകീയമായി : സ്ത്രീകള്‍ക്ക് സുഖയാത്രയ്ക്ക് ‘സഖി

ബെംഗളുരു: സ്ത്രീകള്‍ക്ക് സഞ്ചരിക്കാന്‍ സ്ത്രീകള്‍ ഓടിക്കുന്ന ഓട്ടോ സര്‍വീസായ ‘സഖി’ നഗരനിരത്തുകളില്‍. ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ചോദ്യചിഹ്നമായി മാറുന്ന നഗരത്തിലാണ് 20 സ്ത്രീകള്‍ക്ക് മാത്രമായുള്ള ഓട്ടോ സര്‍വീസ് ചുരുങ്ങിയ ദിവസം കൊണ്ട് ജനകീയമായത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സര്‍വീസിന്റെ ബുക്കിങ് ആപ് അടുത്ത് തന്നെ പ്രവര്‍ത്തനം തുടങ്ങും. സഖി ഓട്ടോ ബുക്കിങ്ങിന് നിലവില്‍ sakhiwomen.in എന്ന വെബ്‌സൈറ്റ് വഴിയും 6361933364 എന്ന വാട്‌സാപ് വഴിയും ബുക്ക് ചെയ്യാം. രാവിലെ 6 മുതല്‍ രാത്രി 12 വരെയാണ് സര്‍വീസ്. ആദ്യ 2 കിലോമീറ്ററിന് 50…

Read More

നഗരം ക്ലീനാക്കും; മാലിന്യ സംസ്‌കരണകേന്ദ്രം 100 ഏക്കര്‍ സ്ഥലം തേടി സര്‍ക്കാര്‍

ബെംഗളുരു: മാലിന്യപ്രശ്‌നം രൂ ക്ഷമായതോടെ കൂടുതല്‍ സം സ്‌കരണ കേന്ദ്രങ്ങള്‍ സജ്ജീക രിക്കുന്നു. കോലാര്‍, മാഗഡി, നെലമംഗല, തുമക്കൂരു റോഡു കള്‍ക്കു സമീപം വനത്തോടു ചേര്‍ന്ന് 100 ഏക്കര്‍ സ്ഥലമാണ് പുതുതായി തേടുന്നത്. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് 2013 ലെ ഭൂ മി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കും. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജി ബിഎ) ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ബെംഗ ളൂരു വികസന ചുമതല കൂടിയു ള്ള ഉപമുഖ്യമന്ത്രി ഡി.കെ.ശിവ കുമാര്‍ ഇക്കാര്യം അറിയിച്ചത്. നഷ്ടപരിഹാരം ഉറപ്പാക്കും നഗരത്തിന്റെ 40 കിലോമീറ്റര്‍ ചുറ്റളവില്‍…

Read More

മെട്രോ ചാര്‍ജ് കൂട്ടാന്‍ വീണ്ടും നീക്കം

ബെംഗളുരു: താല്‍ക്കാലികമായി നിര്‍ത്തിവച്ച മെട്രോ ചാര്‍ജ് വര്‍ധനയില്‍ വീണ്ടും ചര്‍ച്ച സജീവം. മെട്രോ ചെലവുകള്‍ സംബന്ധിച്ച് നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍ പറേഷന്‍ (ബിഎംആര്‍സി) ഉടന്‍ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് സമര്‍പ്പിക്കും. ഓഡിറ്റ് പ്രകാരം ചാര്‍ജ് വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നാണ് സുചന. ഈ മാസം 8 മുതല്‍ 5% ചാര്‍ജ് കൂട്ടുമെന്നായിരുന്നു ബിഎംആര്‍ സി അറിയിച്ചിരുന്നത്. എന്നാല്‍, യാത്രക്കാരുടെ എതിര്‍പ്പ് ശക്ത മായതോടെ അവസാന നിമിഷം വര്‍ധന സ്റ്റേ ചെയ്തു. ഇതിനു പിന്നാലെ മെട്രോ ചെലവ് സംബ ന്ധിച്ച്ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍…

Read More

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി: കാബ് ഡ്രൈവര്‍ അറസ്റ്റില്‍

ബെംഗളുരു വെബ് ടാക്‌സി ആപ്പില്‍ കാണിച്ചതിനേക്കാള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കാബ് ഡ്രൈവറെ വിമാനത്താവള പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വിമാനത്താവളത്തിലെ ടെര്‍മി നല്‍ 2ല്‍ നിന്ന് പ്രിയാന്‍ഷി എന്ന യാത്രക്കാരി കാബ് യാത്ര പൂര്‍ ത്തിയാക്കിയപ്പോള്‍ ആപ്പില്‍ കാ ണിച്ചത് 982 രൂപ. എന്നാല്‍ 1448 രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവര്‍ വഴക്കിട്ടു. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ ലഗേജ് തടഞ്ഞുവച്ച് ഭീഷണിപ്പെടു ത്തിയെന്നും കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നുമാണു പരാതി. പൊലീസിനു നേരെയും ഡ്രൈവര്‍ അസഭ്യം പറഞ്ഞു. യാത്രക്കാരി യെ ഉപദ്രവിക്കാന്‍…

Read More
Click Here to Follow Us