റാപ്പർ വേടന് തന്റെ മോണലോവയുമായി വിവാഹം; തിയതി പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

തൃശൂര്‍: പ്രശസ്ത മലയാളം റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി വിവാഹിതനാകുന്നു. ഫെബ്രുവരി 24 തൃശൂരിലാണ് വിവാഹം. രജിസ്റ്റര്‍ വിവാഹമായിരിക്കും. എഴുത്തുകാരിയും തൃശൂര്‍ സ്വദേശിനിയുമായ നവമിതയാണ് വധു.

ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സമാപന വേദിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആണ് വിവാഹക്കാര്യം അറിയിച്ചത്.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

തൃശൂരില്‍ ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്താനായിരുന്നു ഇരുവരും പദ്ധതി ഇട്ടിരുന്നത്. എന്നാല്‍ എംവി ഗോവിന്ദന്‍ ഇക്കാര്യം പരസ്യമാക്കിയതോടെ പുറംലോകം അറിയുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലും വേടന്റെ കല്യാണത്തിന് വലിയ പ്രചാരണമാണ് ലഭിക്കുന്നത്.

വേടന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘മോണലോവ’ എന്ന ഗാനം നവമിതയെ കുറിച്ചുള്ളതാണെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
[masterslider id="10"]

Related posts