ബെംഗളുരു: ബീദറില്‍ ചെറു ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാവിലെ ഹുച്ചുകന്നഹള്ളി, സിറാകാട്ടഹള്ളി എന്നിവിടങ്ങളിലാണു റിക്ടര്‍ സ്‌കെയിലില്‍ 1.8 രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ടത്. നാശനഷ്ട മോ ആളപായമോ ഇല്ല. കഴിഞ്ഞ വര്‍ഷവും ബീദറില്‍ ചെറുചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Read MoreMonth: January 2026
കുരങ്ങുപനി യുവാവ് മരിച്ചു
ബെംഗളുരു: ശിവമൊഗ്ഗയില്‍ കുരങ്ങുപനിയെ തുടര്‍ന്നു യുവാവ് മരിച്ചു. തീര്‍ഥഹള്ളി സ്വദേശിയായ 29 വയസ്സുകാരനാണ് ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഒരാഴ്ചയിലേറെയായി കടുത്ത പനിയായിരുന്നു. തീര്‍ഥഹള്ളിയിലെ ആശുപ ത്രിയില്‍ കാണിച്ചെങ്കിലും പനി കുറയാത്തതിനാല്‍ ഉഡുപ്പിയിലെ ആശുപ്രതിയിലേക്കു മാറ്റുക യായിരുന്നു. യുവാവിന്റെ മരണത്തെ തുടര്‍ന്നു ഗ്രാമത്തില്‍ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. പനി ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണമെന്നും ചത്തനിലയില്‍ കുരങ്ങുകളെ കണ്ടാല്‍ ഉടന്‍ അറിയിക്കണമെന്നും അധി കൃതര്‍ നിര്‍ദേശിച്ചു.
Read Moreമെട്രോ സ്റ്റേഷന് സമീപം തീപിടുത്തം; വോക്ക് വേയിലേക്ക് തീ പടര്‍ന്നു
ബെംഗളുരു: എംജി റോഡ് മെട്രോ സ്റ്റേഷനു സമീപം മാലിന്യത്തിനു തീപടര്‍ന്നതു പരിഭ്രാന്തി പരത്തി. കരിയപ്പ സ്മാരക പാര്‍ക്കിനുള്ളില്‍ലെ മാലിന്യത്തിനാണു തീപിടിച്ചത്. മെട്രോ വോക്കേ് വേയിലേക്ക് തീപടര്‍ന്നെങ്കിലും ജീവനക്കാരും അഗ്‌നിരക്ഷാ സേനയും എത്തി പൂര്‍ണമായി തീയണച്ചു. മെട്രോ സര്‍വീസിനെ ബാധിച്ചില്ല. പിണങ്ങി നില്‍ക്കുന്ന ഭാര്യയുടെ ഫോണില്‍ നിരീക്ഷണ സോഫ്റ്റവെയര്‍ സ്ഥാപിച്ചെന്ന്് പരാതി ബെംഗളുരു: ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ഭര്‍ത്താവ് ഫോണില്‍ രഹസ്യ നിരീക്ഷണ സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി പരാതി. പുട്ടനഹള്ളി സ്വദേശി 28കാരി യായ വനിതാ ഡോക്ടറാണു പരാതി നല്‍കിയത്. തര്‍ക്കം പതിവായതോടെ കഴിഞ്ഞ വര്‍ഷം…
Read Moreഇനി പണം കൊടുത്താൽ മദ്യം കിട്ടില്ല! ചെയ്യേണ്ടത് ഇത്
മദ്യം വാങ്ങാൻ ഇനി പണം കയ്യിൽ കൊടുത്താൽ ഒന്നും സാധനം കിട്ടില്ല. എടിഎം കാർഡോ ഗൂഗിൾ പേയോ ഇല്ലെങ്കിൽ ഉടൻ എടുത്തുവെച്ചോളൂ. ഇല്ലാത്തപക്ഷം ഇനി പ്രീമിയം കൗണ്ടറുകളിൽ നിന്നും മദ്യം ലഭിക്കില്ല. പ്രീമിയം കൗണ്ടറുകളിലെ മദ്യ വില്പന പൂർണമായും യുപിഐ കാർഡ് പെയ്മെന്റ് വഴി ആക്കാൻ ആണ് ബവ്‌കോ തീരുമാനം. ഫെബ്രുവരി 15 മുതൽ പ്രീമിയം കൗണ്ടറുകളിൽ മദ്യത്തിന് പണം സ്വീകരിക്കില്ല. ഡിജിറ്റലൈസേഷൻ നടപടികളുടെ ഭാഗമായാണ് ഇതെന്നാണ് ബവ്‌കോയുടെ വിശദീകരണം. കറൻസി കൈമാറ്റം ഒഴിവാക്കുന്നതിലൂടെ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും കൃത്യമായി ഇടപാട് രേഖകൾ ഉറപ്പാക്കാനും…
Read Moreപോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തുനിൽക്കുന്ന അടുത്ത മോഹൻലാൽ ചിത്രമാണ് L366. തുടരും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയിൽ മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്നു എന്നുള്ളതും സിനിമയിലുള്ള ആകാംക്ഷ വർദ്ധിക്കുകയാണ്. ഇപ്പോൾ ഇതാ സിനിമയിൽ നിന്നുള്ള ലാലേട്ടന്റെ പോസ്റ്ററും കഥാപാത്രത്തിന്റെ പേരും പുറത്തുവിട്ടിരിക്കുകയാണ്. ടി എസ് ലവ്‌ലജൻ എന്നാണ് ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. പൊലീസ് വേഷത്തിലാണ് മോഹൻലാൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട മോഹൻലാലിന്റെ താടി വടിച്ചു കൊണ്ടുള്ള ഒരു ചിത്രം അദ്ദേഹം…
Read Moreനൈസ് റോഡ് – വിമാനത്താവളവുമായി ബന്ധിപ്പിക്കൽ: 23 കിലോമാറ്ററിന് മുന്‍തൂക്കം; ഡിപിആര്‍ തയാര്‍: ആദ്യ നഷ്ടപരിഹാരം വിതരണം ചെയ്തു
ബെംഗളൂരു: ബെംഗളുരു ബിസിനസ് കോറി ഡോര്‍ (വ്യവസായ ഇടനാഴി) പദ്ധതിയില്‍ റോഡിനെ ബെംഗളൂരു വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന 23 കിലോമീറ്റര്‍ പാതയ്ക്കു മുന്‍ഗണന നല്‍കും. ഈ ഭാഗത്തെ നിര്‍മാണത്തിനുള്ള കരാര്‍ മാര്‍ച്ചോടെ വിളിക്കുമെന്നു ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) അറിയിച്ചു. വിശദപദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറായിട്ടുണ്ട്. വിമാനത്താവളത്തെ ബന്ധിപ്പിച്ചു പാത നിര്‍മിക്കുന്നതോടെ ഒട്ടേറെ യാത്രക്കാര്‍ക്കു പ്രയോജനപ്പെടും. ഭൂമി ഏറ്റെടുക്കലും നിര്‍മാണവും വേഗത്തിലാക്കാന്‍ 3 പാക്കേജുകളായിട്ടാണു പദ്ധതിയെ വിഭജിച്ചിരിക്കുന്നത്. വിമാനത്താവളം – നൈസ് റോഡ് (23 കിലോമീറ്റര്‍), ഹൊസൂര്‍ റോഡ് – ഓള്‍ഡ് മദ്രാസ് റോഡ് (29…
Read Moreറോഡ് കടക്കാന്‍ സുരക്ഷിത പാത; നഗരതത്ില്‍ ഹൈ റൈസ് പെഡസ്ട്രിയന്‍ ക്രോസുകള്‍ റെഡി
ബെംഗളുരു കാല്‍നടയാത ക്കാര്‍ അപകടത്തില്‍പെടുന്നതു കൂടിയതോടെ സുരക്ഷിതമായി റോഡ് കടക്കാന്‍ ഹൈ റൈസ് പെഡസ്ട്രിയന്‍ കോസുകള്‍ (എച്ച്ആര്‍പിസി) ഒരുക്കി ഇല ക്ട്രോണിക് സിറ്റി ടൗണ്‍ഷിപ് അതോറിറ്റി (എലിസിറ്റ). റോഡില്‍ ചെറിയ റാംപ് നിര്‍മിച്ച് ഇരുവശങ്ങളിലും സീബ്രാ ലൈനുകള്‍ മാര്‍ക്ക് ചെയ്യുന്നതാണു ഹൈറൈസ് പെഡസ്ട്രിയന്‍ കോസുകള്‍. നടുവില്‍ സിമന്റ് കട്ടകള്‍ പാകിയ സ്ഥലത്തുകൂടെ യാത്രക്കാര്‍ക്കു റോഡ് കടക്കാം. സീബ്രാ ലൈനുകളിലൂടെ ആളുകള്‍ റോഡ് കടക്കുന്നതു കണ്ടാലും വാഹനങ്ങള്‍ വേഗം കുറയ്ക്കാതെ എത്തുകയും അപകടമുണ്ടാക്കുകയും ചെയ്യുന്നതു കൂടിയതോടെയാണു റോഡില്‍ നിന്നുയര്‍ന്ന് നില്‍ക്കുന്ന പെഡസ്ട്രിയന്‍ ക്രോസുകള്‍ ഒരുക്കിയത്. തിരക്കേറിയ…
Read Moreഇനി ആശ്വസിക്കാം; ദക്ഷിണേന്ത്യയിൽ തന്നെ ആദ്യമായി മൈസൂരു–ബെംഗളൂരു എക്സ്പ്രസ് വേയിൽ എംഎൽഇഎഫ് സംവിധാനം വരുന്നു; വിശദാംശങ്ങൾ
ബെംഗളൂരു ദേശീയപാതകളിൽ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ടോൾ പ്ലാസകളിലെ ബൂം ബാരിയറുകൾ (വാഹനങ്ങൾ തടയുന്ന ഗേറ്റ്) ഒഴിവാക്കിയുള്ള മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഇഎഫ്) സംവിധാനം ദക്ഷിണേന്ത്യയിൽ ആദ്യമായി മൈസൂരു–ബെംഗളൂരു എക്സ്പ്രസ് വേയിൽ (എൻഎച്ച്–275) നടപ്പാക്കും. റോഡിന്റെ മധ്യത്തിൽ സ്ഥാപിച്ച റീഡറുകൾ വാഹനങ്ങളുടെ മുൻവശത്തെ ഗ്ലാസിൽ ഘടിപ്പിച്ച ഫാസ്ടാഗ് സ്കാൻ ചെയ്തു പണം ഈടാക്കും. നിർമിത ബുദ്ധി ക്യാമറകൾ (എഎൻപിആർ) ഉപയോഗിച്ചു വാഹനത്തിന്റെ നമ്പർ പ്ലേറ്റും ഇതിനൊപ്പം സ്കാൻ ചെയ്യുന്നതോടെ ക്രമക്കേടുകൾ തടയാനാകും. ടോൾ പ്ലാസകളിൽ ഫാസ്ടാഗ് സ്കാൻ ചെയ്യാനുള്ള കാലതാമസമാണു ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്.…
Read Moreവന്ദേ ഭാരത് സ്ലീപ്പറിൽ ഉടൻ മാംസാഹാര വിഭവങ്ങളും എത്തും; പ്രാദേശിക വിഭവങ്ങൾക്ക് മുൻഗണന; വിശദാംശങ്ങൾ
ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനായ ഹൗറ-കാമാഖ്യ സർവീസിൽ ഇനിമുതൽ മാംസാഹാര വിഭവങ്ങളും ലഭ്യമാകും. യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് ഈസ്റ്റേൺ റെയിൽവേയുടെ നടപടി. നിലവിൽ സസ്യാഹാരം മാത്രമാണ് ഈ ട്രെയിനിൽ വിളമ്പുന്നത്. ജനുവരി 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ഈ ട്രെയിൻ രാത്രികാല സർവീസാണ് നടത്തുന്നത്. രാത്രി യാത്രകളിൽ മാംസാഹാരം ലഭ്യമല്ലാത്തതിനെക്കുറിച്ച് വൻതോതിൽ പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ആഴ്ചയ്ക്കുള്ളിൽ പുതിയ ഭക്ഷണക്രമം പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. പ്രാദേശിക വിഭവങ്ങൾക്ക് മുൻഗണന പശ്ചിമ ബംഗാളിലെയും…
Read Moreഅജിത് പവാറിന്‍റെ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത് ഇത്; വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍എസ്പി അധ്യക്ഷനുമായ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് രാജ്യം. ഇന്നലെ രാവിലെ ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാറിന് ജീവന്‍ നഷ്ടമായത്. ബാരാമതിയിലെ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ എയര്‍ സ്ട്രിപ്പില്‍ നിന്ന് വിമാനം തെന്നിമാറിയതായിരുന്നു അപകട കാരണം. അജിത് പവാറിനൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരും പൈലറ്റും ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. അജിത് പവാര്‍ എപ്പോഴും കൈയ്യില്‍ കെട്ടിയിരുന്ന വാച്ചാണ് അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. ഫ്‌ളൈറ്റ് ഡാറ്റ…
Read More