വിവാഹവും പ്രസവവും ഒരേ ദിനത്തില്‍: പെണ്‍‌കുഞ്ഞിന് ജന്മം നല്‍കി യുവതി

ലക്‌നൗ: വിവാഹ ചടങ്ങിന് പിന്നാലെ വധു പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ റാംപൂര്‍ ജില്ലയിലെ കുംഹാരിയ ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് ബന്ധുക്കള്‍ പിരിഞ്ഞു പോകും മുന്‍പ് നവവധുവിന് പ്രസവവേദന തുടങ്ങുകയായിരുന്നു.

പിന്നാലെ ആശുപത്രിയില്‍ എത്തിച്ച യുവതി അന്ന് തന്നെ പ്രസവിച്ചു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു റിസ്വാന്‍ എന്ന യുവാവിന്റെയും യുവതിയുടെയും വിവാഹം. വിവാഹത്തിന് മുന്‍പ് തന്നെ ഇരുവരും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!

പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധം നിയമപരമാക്കണം, വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം പൊലീസിനെ സമീപിച്ചു. പൊലീസും ഗ്രാമത്തലവനൊപ്പം ഇരു കുടുംബങ്ങളുമൊന്നിച്ച് ചര്‍ച്ചകള്‍ നടത്തി. ഇതിന് പിന്നാലെയാണ് വിവാഹം നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts