കാർ ഉടമയെ ആക്രമിച്ച് വാഹനം കൊള്ളയടിച്ചു; നാല് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : കാർ ഉടമയെ ആക്രമിച്ച് വാഹനം കൊള്ളയടിച്ചതിന് നാല് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ എട്ടുപേരടങ്ങുന്ന സംഘത്തെ ബിദാദി പോലീസ് അറസ്റ്റുചെയ്തു.

അറസ്റ്റിലായവരിൽ രണ്ട് പുരുഷന്മാരും നാല് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും മൈസൂരുവിൽനിന്നുള്ളവരാണ്. മൈസൂരിലെ സിദ്ധാർഥ ലേഔട്ടിൽനിന്നുള്ള സദ്ദാം ഹുസൈൻ, മൈസൂരിലെ കുറുബറഹള്ളി നിവാസിയായ ശിവപ്രസാദ്, ബെംഗളൂരുവിലെ പദരായണപുര നിവാസിയായ കാലു എന്ന ഖബീർ, ബല്ലാരി നിവാസിയായ യശ്വന്ത് കുമാർ എന്നിവരാണ് പ്രതികൾ.

  എയർപോർട്ടിലേക്ക് ഇനി മെട്രോയിൽ കയറി ചെക്ക്-ഇൻ ചെയ്യാം; നമ്മ മെട്രോ പിങ്ക് ലൈൻ സുരക്ഷാ പരിശോധനകൾ അവസാന ഘട്ടത്തിൽ

കോടതിയിൽ ഹാജരാക്കിയ നാലുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബെംഗളൂരുവിലെ സ്റ്റേറ്റ് ഹോം ഫോർ ഗേൾസിലേക്ക് അയച്ചു.

നവംബർ 18-ന് രാത്രി, സംഘം ബെംഗളൂരുവിൽ യാത്രക്കായി സ്വാമി ഗൗഡയുടെ ഉടമസ്ഥതയിലുള്ള കാർ സംഘം ബുക്ക് ചെയ്തു. തുടർന്ന് ബിദാദി പോലീസ് സ്റ്റേഷൻപരിധിയിലെ ഒറ്റപ്പെട്ട സ്ഥലമായ ബന്നിഗിരി റോഡിൽ വാഹനം എത്തിയപ്പോൾ, സംഘം ഡ്രൈവറെ ഇരുമ്പുവടികൊണ്ട് ആക്രമിച്ച് വാഹനവുമായി കടന്നുകളയുകയായിരുന്നു.

പ്രതികളിൽനിന്ന് മൂന്ന് കാറുകൾ, ആറ് ഇരുചക്രവാഹനങ്ങൾ, ഒരു ഓട്ടോറിക്ഷ, കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം 16 ലക്ഷം രൂപയുടെ മോഷ്ടിച്ച സ്വത്തുക്കൾ പോലീസ് പിടിച്ചെടുത്തു. പ്രതികൾ മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ ഒട്ടേറെ കവർച്ചകൾ മുൻപ്‌ നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
[masterslider id="10"]

Related posts