സാമൂഹിക ക്ഷേമപെൻഷൻ അനർഹമായി നേടുന്നത് 26 ലക്ഷം പേർ എന്ന് കണ്ടെത്തി സർക്കാർ

ബെംഗളൂരു : പ്രായം കൂട്ടി കാണിച്ചു സംസ്ഥാനത്ത് അനധികൃതമായി സാമൂഹിക ക്ഷേമ പെൻഷൻ വാങ്ങുന്നത് 26 ലക്ഷം പേർ. സർക്കാർ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.

60 വയസ്സിൽ താഴെ പ്രായമുള്ള ഒട്ടേറെ പേർ വയോജനവിഭാഗത്തിനുള്ള പെൻഷൻ അനധികൃതമായി വാങ്ങുന്നത്. ഗുണഭോക്താക്കളുടെ ആധാർ കാർഡ് വിവരങ്ങൾ ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

സംസ്ഥാന സർക്കാർ 60 വയസ്സ് പിന്നിട്ടവർക്ക് വേണ്ടി വിവിധ ക്ഷേമ പെൻഷൻ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇത് പ്രകാരം പ്രതിമാസം 400 രൂപ മുതൽ 1000 രൂപ വരെ പെൻഷൻ നൽകുന്നുണ്ട്.

  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ

ഇതിലാണ് പ്രായം കുറഞ്ഞവരുടെ നുഴഞ്ഞു കയറ്റം തെളിഞ്ഞത്. 45 വയസ്സുള്ളവർ പോലും 60 വയസ്സ് കഴിഞ്ഞവർക്ക് നൽകുന്ന പെൻഷൻ വാങ്ങുന്നുണ്ട്. ഇവരെ പദ്ധതിയിൽനിന്ന് നീക്കാൻ നടപടിയെടുക്കും.

ആധാർ കാർഡ് വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ അനർഹരുടെ പട്ടിക വില്ലേജ് ഓഫീസുകൾക്ക് നൽകിയിട്ടുണ്ട്.

വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാംഘട്ട പരിശോധന കൂടി കഴിഞ്ഞതിന് ശേഷമായിരിക്കും ഇവരെ പദ്ധതിയിൽനിന്ന് ഒഴിവാക്കുക.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

വിവിധ ക്ഷേമ പെൻഷനുകൾ വാങ്ങുന്ന 82.57 ലക്ഷം ഗുണഭോക്താക്കളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 26 ലക്ഷം പേരെ നീക്കിയാൽ സർക്കാരിന് പ്രതിവർഷം 2000 കോടിയിലേറെ രൂപ ലാഭിക്കാൻ കഴിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം
[masterslider id="10"]

Related posts