പുതിയ ജാതി സെൻസസ് പ്രഖ്യാപിച്ചു; മുൻ റിപ്പോർട്ട് തള്ളി സിദ്ധരാമയ്യ

ബെംഗളൂരു : കർണാടകത്തിൽ പുതിയ ജാതിസർവേ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഏഴുവരെ നടക്കും. സർവേയുടെ ഒരുക്കങ്ങൾ സർക്കാർതലത്തിൽ പുരോമിക്കുന്നു.

സർവേ സമഗ്രമാക്കാനായി വീടുകളുടെ വൈദ്യുതി കണക്‌ഷൻ നമ്പർ ഉൾപ്പെടെ ഉപയോഗിക്കുന്നുണ്ട്. ഈ നമ്പർ ഉപയോഗിച്ച് വീടുകൾ ജിയോ-ടാഗ് ചെയ്യും.

ഒരു യുണീക് ഹൗസ് ഹോൾഡ് ഐഡി നൽകും. ഈ പ്രക്രിയ 1.55 ലക്ഷം വീടുകൾക്ക് പൂർത്തിയായതായും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി കണക്‌ഷൻ ഇല്ലാത്ത വീടുകൾ ഒഴിവായിപ്പോകില്ലെന്ന് ഉറപ്പാക്കും.

60 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയാണ് വിവരശേഖരണത്തിന് ഉപയോഗിക്കുന്നത്.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

സർവേയിൽ സജീവമായി പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച പൊതുജനങ്ങളോട് നടത്തിയ അഭ്യർഥനയിൽ പററഞ്ഞു.

എന്യൂമറേറ്റർമാരുടെ എല്ലാ ചോദ്യങ്ങൾക്കും സത്യസന്ധമായി ഉത്തരംനൽകണമെന്നും ആവശ്യപ്പെട്ടു.

പൊതുജനങ്ങളെ സഹായിക്കാൻ സർവേയുടെ ചോദ്യാവലിയുമായി ആശപ്രവർത്തകർ മുൻകൂട്ടി വീടുകളിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തുവർഷംമുൻപ് നടത്തിയ സർവേയുടെ റിപ്പോർട്ട് സർക്കാർ അംഗീകരിക്കാത്തതിനാൽ ഇപ്പോഴത്തെ സർവേ നിർണായകമാണെന്നും മുഖ്യമന്ത്രി വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥന പിന്നാക്കകമ്മിഷനാണ് സർവേ നടത്തുന്നത്. രണ്ടുകോടി വീടുകളിലായി ഏഴുകോടിയോളം വരുന്ന ജനങ്ങളെ സർവേയിൽ ഉൾപ്പെടുത്താനാണ് സർക്കാർ ലക്ഷ്യം.

ഓരോ കുടുംബത്തിന്റെയും സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ, സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. സുഗമായ സർവേക്കായി ദസറ അവധിക്കാലമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു

1.75 ലക്ഷം അധ്യാപകരെയാണ് ഇതിനായി നിയോഗിക്കുന്നത്. ഇവർക്ക് 20,000 രൂപവരെ ഓണറേറിയമായി നൽകും. ഇതിന് 325 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

മുഴുവൻ പ്രവർത്തനങ്ങൾക്കുമായി 420 കോടി രൂപ താത്കാലിക ബജറ്റ് നിർദേശത്തിൽ ഉൾപ്പെടുത്തി വകയിരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. ഈ വർഷം ഡിസംബറോടെ സർവേയുടെ അന്തിമറിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
[masterslider id="10"]

Related posts