എഞ്ചിനിൽ തീപടർന്നു; അടിയന്തര ലാൻഡിങ് നടത്തി എയർ ഇന്ത്യ വിമാനം

ഡൽഹി: അടിയന്തര ലാൻഡിങ് നടത്തി എയർ ഇന്ത്യ വിമാനം . ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം  വലതുവശത്തെ എഞ്ചിനിൽ തീപടർന്നതായി സിഗ്നൽ ലഭിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഇൻഡോറിലെത്തിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ഇന്ന് രാവിലെയാണ് വിമാനം ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് തിരിച്ചത്. യാത്ര പുറപ്പെട്ട ഉടൻ വലതുവശത്തെ എഞ്ചിനിൽ തീപടർന്നതായി സിഗ്നൽ ലഭിക്കുകയായിരുന്നു. തിരിച്ചിറക്കിയ ശേഷം വിമാനത്തിൽ വിശദമായ പരിശോധന തുടരുകയാണ്. തീപിടിക്കാനുള്ള കാരണം സ്ഥിരീകരിച്ചിട്ടില്ല.

Read More

എന്‍ഡിഎ മുന്നണി വാഗ്ദാനങ്ങള്‍ പാലിച്ചില്ല’: സി.കെ ജാനു

വനയാട്: 2016 മുതല്‍ കൂടെ നിന്നിട്ടും എന്‍ഡിഎ മുന്നണി മര്യാദ പാലിച്ചില്ലെന്ന് ആദിവാസി നേതാവും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സി.കെ. ജാനു. ‘ഇത്രയും വര്‍ഷം കൂടെ നിന്നിട്ടും അവരൊന്നും ചെയ്തിട്ടില്ല. ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളിലെ സ്വയംഭരണം, ബോർഡ്-കോർപ്പറേഷൻ പ്രാതിനിധ്യം ,രാജ്യസഭാ സീറ്റ് തുടങ്ങിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും സി.കെ ജാനു മീഡിയവണിനോട് പറഞ്ഞു. ഇനി ചര്‍ച്ച ചെയ്തിട്ട് എന്തേലും നടക്കുമെന്ന വിശ്വാസമില്ലെന്നും’ ജാനു വ്യക്തമാക്കി. ‘ഏതെങ്കിലും പാര്‍ട്ടിയുമായി സഹകരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. തൽക്കാലം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഒറ്റയ്ക്ക് മൽസരിക്കും.യുഡിഎഫിനോടോ എല്‍ഡിഎഫിനോടോ…

Read More

ബിബിഎംപി പ്രവൃത്തികളുടെ നടത്തിപ്പിൽ ക്രമക്കേട്: കമ്മീഷൻ അന്വേഷണ റിപ്പോർട്ട് നൽകി

ബെംഗളൂരു : 2019-20 മുതൽ 2022-23 വരെ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി)യിൽ നടത്തിയ പ്രവൃത്തികളുടെ നടത്തിപ്പിൽ ക്രമക്കേടുകൾ നടന്നതായി ആരോപിക്കപ്പെടുന്നതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് സമർപ്പിച്ചു. ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻ ദാസ് അധ്യക്ഷനായ അന്വേഷണ കമ്മീഷൻ ഇന്നലെ (ഓഗസ്റ്റ് 30) മുഖ്യമന്ത്രിയുടെ വസതിയായ കാവേരിയിൽ സിദ്ധരാമയ്യയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. അനുബന്ധങ്ങളോടെ ആകെ 8900 പേജുകളുള്ള ഈ അന്വേഷണ റിപ്പോർട്ടാണിത്. ബിബിഎംപി പ്രവൃത്തികൾ നടപ്പിലാക്കുന്നതിൽ നിരവധി പോരായ്മകൾ കണ്ടെത്തിയിട്ടുണ്ട്, കൂടാതെ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാൻ അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.…

Read More

പത്ത് ശതമാനം ഇളവുകളോടെ ബുക്കിംഗ് ; ഓണത്തിന് കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 90 പ്രത്യേക ബസുകൾ

bus

ബെംഗളൂരു : ഓണത്തിനു മലയാളികൾക്ക് നാട്ടിലെത്താൻ കർണാടക ആർടിസി. സെപ്റ്റംബർ രണ്ടുമുതൽ നാലുവരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 90 പ്രത്യേക ബസുകൾ പ്രഖ്യാപിച്ചു. ബെംഗളൂരുവിൽനിന്ന് കണ്ണൂർ, കാസർകോട്, മൂന്നാർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ. ഓണത്തിനുശേഷം സെപ്റ്റംബർ ഏഴിന് ഇവിടങ്ങളിൽനിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക സർവീസുകളുണ്ടാകും. ഇതുകൂടാതെ ബെംഗളൂരുവിൽനിന്ന് പുട്ടപർത്തി, കോയമ്പത്തൂർ, മധുര, കൊടൈക്കനാൽ, പുതുച്ചേരി എന്നിവിടങ്ങളിലേക്കും പ്രത്യേക സർവീസ് അനുവദിച്ചിട്ടുണ്ട്. രാജഹംസ എക്സിക്യുട്ടീവ്, നോൺ എസി സ്ലീപ്പർ, ഐരാവത് ക്ലബ് ക്ലാസ്, അംബാരി ഉത്സവ്, അംബാരി…

Read More

അമിത വേഗതയിലായിരുന്ന ഥാർ നിയന്ത്രണംവിട്ട് ഹൈവേയിലെ തൂണിലിടിച്ച് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് ഹൈവേയിലെ തൂണിൽ ഇടിച്ച് അപകടം.ഒരാൾ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റു. ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്. നിയന്ത്രണം വിട്ട ഥാർ എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്. വാഹനം അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തൂണിലിടിച്ച് ഥാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മരിച്ച ഷിബിനാണ് കാര്‍ ഓടിച്ചിരുന്നത്. രണ്ട് സ്ത്രീകൾ അടക്കം അഞ്ചു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.ഒരു യുവതിയടക്കം രണ്ടു പേരുടെ നില ഗുരുതമാണ്.ഇന്നലെ രാത്രി 12മണിയോടെയാണ് അപകടം ഉണ്ടായത്.

Read More

ദസറ ആനകൾക്കുള്ള പരിശീലനം മൈസൂരുവിൽ ആരംഭിച്ചു

ബെംഗളൂരു : ദസറയുടെ ജംബു സവാരിയുടെ ഭാഗമായി ആനകളുടെ പരിശീലനം ആരംഭിച്ചു. രണ്ടാമത്തെ ബാച്ചിലെ അഞ്ച് ആനകൾകൂടി എത്തിയതോടെ 14 ആനകളുടെയും പരിശീലനം നഗരത്തിൽ ആരംഭിച്ചു. ആനകളുടെ രണ്ടാമത്തെ ബാച്ചിന്റെ ഭാരം പരിശോധിച്ചു. മടിക്കേരി വന്യജീവി ഡിവിഷനിലെ ദുബാരെ ക്യാമ്പിൽനിന്നുള്ള 43 വയസ്സുള്ള ‘സുഗ്രീവ’യാണ് ഏറ്റവും കൂടുതൽ ഭാരമുള്ള ആന. 5,545 കിലോ ഗ്രാമാണ് തൂക്കം. തൊട്ടുപിന്നാലെ നാഗർഹോള കടുവ സംരക്ഷണകേന്ദ്രത്തിലെ മത്തിഗോട് ക്യാമ്പിൽ നിന്നുള്ള 56 വയസ്സുള്ള ‘ശ്രീകാന്ത’ ആണ്. 4,990 കിലോ ഗ്രാം. നഗരത്തിന്റെ ഹൃദയഭാഗത്തൂടെ നിശ്ചയിച്ച ജംബൂ സവാരി ഘോഷയാത്ര…

Read More

ബെംഗളൂരു- കൊച്ചി വ്യവസായ ഇടനാഴി ചരക്കുനീക്കം എളുപ്പം; മുഖ്യമന്ത്രി ഇന്ന് വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം നിർവഹിക്കും

കൽപ്പറ്റ: സമഗ്ര വികസനത്തിനും മലയോര ജനതയുടെ യാത്രയ്ക്കും വയനാട് തുരങ്ക പാതയുടെ നിർമ്മാണം തുടങ്ങുന്നു. നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂളിൽ നിർവഹിക്കും. പാത വരുന്നതോടെ,​ ബംഗളൂരു- കൊച്ചി വ്യവസായ ഇടനാഴിയിലൂടെ ചരക്കുനീക്കം എളുപ്പമാകും. തുരങ്ക പാതയുടെ നിർമാണം ആരംഭിക്കുന്നതോടെ നാളുകൾ നീണ്ട യാത്രാ ദുരിതത്തിനാണ് പരിഹാരമാകുന്നത്. വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ പദ്ധതിയെ ഉറ്റുനോക്കുന്നത്. നിലവിൽ കച്ചവട ആവശ്യങ്ങൾക്കും മറ്റും വയനാട്ടിലേക്ക് പോകാൻ കിലോമീറ്ററുകൾ താണ്ടണം. മണിക്കൂറുകൾ ഗതാഗത കുരുക്കിൽ കിടക്കണം.തുരങ്ക പാത യാഥാർഥ്യമായാൽ ഇതിനൊക്കെ…

Read More

ക്രോക്‌സിൽ ഒളിച്ചിരിക്കുന്ന പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു

ബെംഗളൂരു: ക്രോക്സ് ചെരിപ്പിനുള്ളിൽ കയറിയ പാമ്പ് കടിച്ചതിനെ തുടർന്ന് ഒരാൾ മരിച്ചു . ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ബന്നാർഘട്ടയിലെ രംഗനാഥ് ലേഔട്ടിലാണ് സംഭവം നടന്നത്. മഞ്ജു പ്രകാശ് (41) ആണ് മരിച്ചത്. മുൻപുണ്ടായ ഒരു അപകടത്തിൽ പ്രകാശിന് കാലിൽ സ്പർശന ശേഷി നഷ്ടപ്പെട്ടിരുന്നു അതുകൊണ്ടുതന്നെ പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ആഗസ്റ്റ് 30 ന് രാവിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഒരുങ്ങുകയായിരുന്നു മഞ്ജു പ്രകാശ്. വീടിന്റെ മുറ്റത്ത് പതിവുപോലെ ഉപയോഗിക്കുന്ന ക്രോക്സ് സ്ലിപ്പറുകൾ വീടിന് മുന്നിൽ സൂക്ഷിച്ചിരുന്നു. ചെരുപ്പിന് ഉള്ളിൽ മണ്ഡല്‍ പാമ്പ് ഒളിച്ചിരുന്നു. മഞ്ജു…

Read More

ബെംഗളൂരുവിൽ നിന്ന് കൊട്ടാരക്കരയ്ക്ക് കെഎസ്ആർടിസി സ്ലീപ്പർ സർവീസ് ആരംഭിച്ചു; ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് കൊട്ടാരക്കരയ്ക്ക് കേരള ആർടിസിയുടെ സ്ലീപ്പർ ബസ് സർവീസ് തുടങ്ങി. കൂടുതൽ യാത്രക്കാരുള്ള ദിവസങ്ങളിലാണ് ഈ ബസ് സർവീസ് നടത്തുകയെന്ന് ബെംഗളൂരു ഡിപ്പോ അധികൃതർ പറഞ്ഞു. 2,210 രൂപയാണ് ടിക്കറ്റ് നിരക്ക്. എസി മൾട്ടി ആക്സിൽ ബസാണ്.വൈകിട്ട് 5.45-ന് ബസ് ബെംഗളൂരു സാറ്റലൈറ്റ് ഡിപ്പോയിൽനിന്ന് പുറപ്പെടും. ഓണത്തോടനുബന്ധിച്ചുള്ള പ്രത്യേക സർവീസുകളായി സെപ്റ്റംബർ രണ്ടു മുതൽ സർവീസ് നടത്തും. പിന്നീട് ദിവസേനയുള്ള സർവീസായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിപ്പോയിൽനിന്നും അറിയിച്ചു.

Read More

ഷാജൻ സ്‌കറിയക്ക് മർദനം

ഇടുക്കി: യൂട്യൂബർ ഷാജൻ സ്‌കറിയക്ക് മർദനമേറ്റു. ഇടുക്കി തൊടുപുഴയിൽവെച്ചാണ് മർദനമേറ്റത്‌. വാഹനത്തെ പിന്തുടർന്ന് തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഷാജൻ സ്കറിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴയിൽ വിവാഹ ചടങ്ങിന് എത്തിയതായിരുന്നു ഷാജൻ. പരിക്കേറ്റ ഷാജനെ പൊലീസ് വഴിയിൽ നിന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Read More
Click Here to Follow Us