പത്ത് ശതമാനം ഇളവുകളോടെ ബുക്കിംഗ് ; ഓണത്തിന് കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 90 പ്രത്യേക ബസുകൾ

bus

ബെംഗളൂരു : ഓണത്തിനു മലയാളികൾക്ക് നാട്ടിലെത്താൻ കർണാടക ആർടിസി. സെപ്റ്റംബർ രണ്ടുമുതൽ നാലുവരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 90 പ്രത്യേക ബസുകൾ പ്രഖ്യാപിച്ചു.

ബെംഗളൂരുവിൽനിന്ന് കണ്ണൂർ, കാസർകോട്, മൂന്നാർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ.

ഓണത്തിനുശേഷം സെപ്റ്റംബർ ഏഴിന് ഇവിടങ്ങളിൽനിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക സർവീസുകളുണ്ടാകും. ഇതുകൂടാതെ ബെംഗളൂരുവിൽനിന്ന് പുട്ടപർത്തി, കോയമ്പത്തൂർ, മധുര, കൊടൈക്കനാൽ, പുതുച്ചേരി എന്നിവിടങ്ങളിലേക്കും പ്രത്യേക സർവീസ് അനുവദിച്ചിട്ടുണ്ട്.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

രാജഹംസ എക്സിക്യുട്ടീവ്, നോൺ എസി സ്ലീപ്പർ, ഐരാവത് ക്ലബ് ക്ലാസ്, അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, എസി സ്ലീപ്പർ, കർണാടക സാരിഗെ ബസുകളാണ് സർവീസ് നടത്തുക. നിലവിലുള്ള സർവീസുകൾക്ക് പുറമെയാണ് പ്രത്യേക സർവീസുകൾ.

ഇവയിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓൺലൈൻ ബുക്കിങ്ങിന് സൗകര്യമുണ്ട്. നാലോ അതിലധികമോ യാത്രക്കാർ ഒന്നിച്ചു ബുക്ക് ചെയ്താൽ ടിക്കറ്റ് നിരക്കിൽ അഞ്ചു ശതമാനം ഇളവുണ്ട്.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

ഇരുവശങ്ങളിലേക്കും ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ മടക്കയാത്രാ ടിക്കറ്റിൽ പത്ത് ശതമാനം ഇളവും ലഭിക്കുമെന്ന് ചീഫ് ട്രാഫിക് മാനേജർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ
[masterslider id="10"]

Related posts