പ്രിയങ്ക ഗാന്ധിക്ക്‌ നോട്ടീസ്

കൽപ്പറ്റ: വയനാട് ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ പ്രിയങ്ക ഗാന്ധി എംപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യ ഹരിദാസ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് നോട്ടീസയച്ചത്. നവ്യ ഹരിദാസിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നടപടി.

  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്

ഹര്‍ജിയില്‍ രണ്ട് മാസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഓഗസ്റ്റില്‍ വീണ്ടും പരിഗണിക്കും.

സ്വത്ത് വിവരം മറച്ചുവെച്ചാണ് പ്രിയങ്ക ഗാന്ധി വയനാട് മത്സരിച്ചത് എന്നാണ് നവ്യ ഹരിദാസിന്റെ ഹര്‍ജിയിലെ പ്രധാന ആരോപണം.

ഇത് വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയെന്നും നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നുമാണ് നവ്യ ഹരിദാസിന്റെ വാദം.

ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാണ് നവ്യ ഹരിദാസ് നല്‍കിയ ഹര്‍ജിയിലെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ എസ്.ഐയെ മകൾ മർദിച്ച സംഭവം: മാപ്പപേക്ഷിച്ച് ബി.ജെ.പി എം.എൽ.എ; നിയമനടപടി നേരിടുമെന്ന് പ്രഖ്യാപനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts