ബെംഗളൂരുവിൽ 5G സേവനം ആരംഭിച്ച് വി

ബെംഗളൂരു: വോഡഫോൺ ഐഡിയ ബെംഗളൂരുവിൽ 5G സേവനങ്ങൾ ആരംഭിച്ചു. റിലയൻസ് ജിയോ, എയർടെൽ എന്നിവയുമായി ചേർന്ന് നഗരത്തിൽ 5G സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് .

കഴിഞ്ഞ മാസം മുംബൈ, പട്‌ന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ വോഡഫോൺ ഐഡിയ തങ്ങളുടെ 5G നെറ്റ്‌വർക്ക് ആരംഭിച്ചിരുന്നു.

5G നെറ്റ്‌വർക്കിന് ആവശ്യമായ നൂതന അടിസ്ഥാന സൗകര്യങ്ങൾ ബെംഗളൂരുവിൽ സ്ഥാപിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്വയം-ഓർഗനൈസിംഗ് നെറ്റ്‌വർക്കുകൾ സ്ഥാപിച്ചുവരികയാണ്. ഈ സാങ്കേതികവിദ്യ നെറ്റ്‌വർക്കിനെ പരമാവധി തലത്തിലേക്ക് കൊണ്ടുപോകാൻ സഹായിക്കും.

  ബെംഗളൂരുവിൽ വൻ ഓപ്പറേഷൻ; 272 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാടുകടത്തി

ബെംഗളൂരുവിലെ വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് ഇന്ന് (ജൂൺ 11) മുതൽ 5G സ്പീഡ് ഡാറ്റ ലഭിക്കും. VI യുടെ 5G പ്ലാനുകൾ 299 രൂപയിൽ ആരംഭിക്കുന്നു. ഇത് പരിധിയില്ലാത്ത 5G ഡാറ്റ വാഗ്ദാനം ചെയ്യുമെന്ന് VI ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുന്നറിയിപ്പുകൾ വെറും പാഴ് വാക്ക് ; വനമേഖലകളിൽ നിയമം ലംഘിച്ച് വനംവകുപ്പിനെ വെല്ലുവിളിച്ച് ട്രെക്കിംഗ് സഞ്ചാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീട്ടുമുറ്റത്തുവെച്ച് കാട്ടാന ആക്രമണം; വയോധികയെ എടുത്തെറിഞ്ഞു, പരിക്ക്
[masterslider id="10"]

Related posts

Click Here to Follow Us