കൊച്ചി: എംപുരാനും അണിയറ പ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താന്‍ സിനിമ കാണുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
ഭീഷണിപ്പെടുത്തിയും സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടിയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല.
അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്.
എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നത് മറക്കരുതെന്നും വി ഡി സതീശന്‍ ഫെയ്‌സ്ബുക്കിലൂടെ ഓർമ്മിപ്പിച്ചു.
‘എംപുരാന്‍ കാണില്ല. കാണരുത്, ബഹിഷ്‌കരിക്കണം, എടുത്ത ടിക്കറ്റ് കാന്‍സല്‍ ചെയ്യണം. അങ്ങനെ സംഘ്പരിവാര്‍ അഹ്വാനമാണ് എങ്ങും.
ഇന്നലെ സിനിമ കാണുമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇന്ന് സിനിമ കാണില്ലെന്ന് പറയുന്നു. ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല. അങ്ങനെയെങ്കില്‍ എംപുരാന്‍ കാണും’- വി ഡി സതീശന്‍ കുറിച്ചു.