രാത്രി യാത്ര നിരോധനം; സത്യവാങ്മൂലം പിൻവലിച്ച് കർണാടക സർക്കാർ 

ബെംഗളൂരു: ബന്ദിപ്പൂരില്‍ സമ്പൂർണ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന കർണാടക വനം കണ്‍സർവേറ്ററുടെ സത്യവാങ്മൂലം പിൻവലിച്ച്‌ സർക്കാർ. സുപ്രീം കോടതിയില്‍ മാർച്ച്‌ 21ന് സമർപ്പിച്ച സത്യവാങ്മൂലമാണ് കർണാടക വനം വകുപ്പ് പിൻവലിച്ചത്. രാത്രി യാത്ര നിരോധന വിഷയത്തില്‍ സർക്കാർ അറിയാതെ സത്യവാങ്മൂലം സമർപ്പിച്ചതിന് കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ ഉദ്യോഗസ്ഥരെ ശാസിച്ചു. ദേശീയ പാത 766 പൂർണമായും അടച്ചിട്ട്‌ പകരം കുട്ട-മാനന്തവാടി റോഡ് നവീകരിക്കുമെന്നായിരുന്നു കർണാടക നല്‍കിയ സത്യവാങ്മൂലം. എന്നാല്‍ ഇതില്‍ സാങ്കേതിക പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി കർണാടക സുപ്രീം കോടതി രജിസ്ട്രാർക്ക് കത്തെഴുതുകയായിരുന്നു.…

Read More

നഗരത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കേരളത്തിലേക്ക് ‘പാമ്പ് പാഴ്‌സല്‍:’ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ബെംഗളൂരു: കെഎസ്ആര്‍ടിസി ബസില്‍ ബെംഗളൂരുവില്‍ നിന്ന് വളര്‍ത്ത് പാമ്പിനെ പാഴ്‌സലായി തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന സംഭവത്തില്‍ പെറ്റ് ഷോപ്പ് ഉടമയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം തിരുമല സ്വദേശിയായ നവീനെതിരെ തമ്പാനൂര്‍ പൊലീസാണ് കേസെടുത്തത്. പൊതുജന സുരക്ഷയ്ക്ക് എതിരായ നടപടി എന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇയാളുടെ വിശദാംശങ്ങള്‍ വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ചിന് കൈമാറി ബെംഗളൂരുവില്‍ നിന്ന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കലാണ് വളര്‍ത്ത് പാമ്പിനെ പാഴ്‌സലാക്കി നല്‍കിയത്. തിരുവനന്തപുരം ഡിപ്പോയില്‍ വച്ച് ഇത് വിജിലന്‍സ് പിടികൂടി. ബാള്‍ പൈത്തണ്‍ ഇനത്തില്‍പ്പെട്ട പാമ്പ് പാഴ്‌സലായി വന്നത് പെറ്റ്…

Read More

ഏപ്രിൽ മുതൽ സംസ്ഥാനത്ത് ടോൾ നിരക്കുകൾ വർദ്ധിക്കും.

ബെംഗളൂരു: ഏപ്രിൽ 1 മുതൽ കർണാടകയിലുടനീളമുള്ള ടോൾ നിരക്കുകൾ 3-5 ശതമാനം വരെ വർദ്ധിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറപ്പെടുവിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) വൃത്തങ്ങൾ അറിയിച്ചു. വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും അനുസൃതമായി വാർഷിക നിരക്ക് പരിഷ്കരണ പ്രക്രിയയുടെ ഭാഗമായി ടോൾ നിരക്കുകൾ വർദ്ധിപ്പിക്കാൻ NHAI ഇപ്പോൾ പദ്ധതിയിടുന്നതായാണ് വൃത്തങ്ങൾ അറിയിക്കുന്നത്. ടോൾ നിരക്ക് എത്രത്തോളം വർദ്ധിക്കും? സംസ്ഥാനത്തെ 66 ടോൾ പ്ലാസകളിലെ മിക്ക ടോളുകൾക്കും പുതുക്കിയ നിരക്കുകൾ ബാധകമാകും. പരമാവധി 5 ശതമാനവും കുറഞ്ഞത് 3 ശതമാനവും…

Read More

‘എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ’: ‘എമ്പുരാന് ലോകത്തിന്‍റെ അതിരുകള്‍ താണ്ടട്ടെ, ലാലിനും പൃഥ്വിക്കും ആശംസകൾ നേർന്ന് മമ്മൂട്ടി ’

എമ്പുരാന് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. സോഷ്യല്‍ മീഡിയയിലൂടെയാണ് റിലീസ് ദിന തലേന്ന് മമ്മൂട്ടിയുടെ കുറിപ്പ്. കുറിപ്പിനൊപ്പം ചിത്രത്തിന്‍റെ പോസ്റ്ററും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. എമ്പുരാന്‍റെ മുഴുവന്‍ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ചരിത്ര വിജയം ആശംസിക്കുന്നു. ലോകത്തിന്‍റെ അതിരുകള്‍ ഭേദിച്ചുകൊണ്ട് മലയാള സിനിമയ്ക്ക് അഭിമാനം പകരുന്ന ചിത്രമാവും ഇതെന്ന് പ്രതീക്ഷിക്കുന്നു. എന്റെ പ്രിയ ലാല്‍, പൃഥ്വി നിങ്ങള്‍ക്ക് എല്ലാ പിന്തുണയും, മമ്മൂട്ടി കുറിച്ചു. മമ്മൂട്ടിക്ക് മറുപടിയുമായി പൃഥ്വിരാജ് രംഗത്തെത്തി. നിങ്ങളുടെ ആശംസയ്ക്ക് നന്ദി മമ്മൂക്ക.അതും മലയാള സിനിമയുടെ ഇതിഹാസത്തിൽ നിന്നും. ഇത് വളരെ പ്രത്യേകത നിറഞ്ഞ ആശംസയാണ്.നന്ദിയെന്നും…

Read More

കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു; ശാരദാ മുരളീധരനെ പിന്തുണച്ച് വി ഡി സതീശൻ

തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടിട്ടുണ്ടെന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എഴുതിയ ഓരോ വാക്കും ഹൃദയസ്പര്‍ശിയാണെന്നും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും വി ഡി സതീശന്‍ പറയുന്നു. ‘സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരന്‍. നിങ്ങള്‍ എഴുതിയ ഓരോ വാക്കും ഹൃദയസ്പര്‍ശിയാണ്. ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു.’ എന്നാണ് വി ഡി സതീശന്‍ കുറിപ്പ് പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

Read More

ബെംഗളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്കുള്ള യാത്രയില്‍ മലയാളി വിദ്യാര്‍ത്ഥിനിയുടെ ബാഗ് മോഷണം പോയതായി പരാതി 

ബെംഗളൂരു: ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യ ബസില്‍ മോഷണം. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ബസില്‍ മോഷണം നടന്നത്. തൃക്കരിപ്പൂരേക്ക് പോകുന്ന സ്വകാര്യ ട്രാവല്‍സ് ബസിലാണ് സംഭവം ഉണ്ടായത്. മലയാളിയായ ഫാത്തിമ എന്ന വിദ്യാര്‍ത്ഥിനിയുടെ ഹാന്‍ഡ് ബാഗ് ആണ് നഷ്ടമായത്. ഫാത്തിമ ശുചിമുറിയില്‍ പോയി മടങ്ങി വന്നപ്പോഴേക്ക് ബാഗ് നഷ്ട്ടപ്പെട്ടിരുന്നു. അജ്ഞാതന്‍ ബസിനകത്ത് കയറി ബാഗ് മോഷ്ടിക്കുകയായിരുന്നു. പണവും എടിഎം കാര്‍ഡും ഐഡി കാര്‍ഡുകളുമടക്കം സകലതും നഷ്ടപ്പെട്ടെന്ന് ഫാത്തിമ പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഫാത്തിമ. സംഭവത്തെ തുടര്‍ന്ന് കലാശിപ്പാളയ പോലീസ് സ്റ്റേഷനില്‍…

Read More

നഗരത്തിലെ നടപ്പാത കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ബിബിഎംപി

ബെംഗളൂരു : നഗരത്തിൽ നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കൽ തുടർന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി). ജയമഹൽ എക്സ്റ്റൻഷനിൽ 116-ാം നമ്പർ വാർഡിലും വസന്തനഗറിൽ 117-ാം നമ്പർ വാർഡിലും ജീവനക്കാരെത്തി കൈയേറ്റങ്ങൾ നീക്കി. റോഡിലേക്ക് തൂങ്ങിക്കിടക്കുന്ന കേബിളുകളും ബാനറുകളും മറ്റ് അനധികൃത നിർമിതികളുമാണ് നീക്കിയത്. വിവിധ വ്യക്തികളും സ്ഥാപനങ്ങളും നടപ്പാതകൾ കൈയേറിയത് കാൽനടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപക പരാതിയുണ്ടായിരുന്നു. ഇതേത്തുടർന്നാണ് കൈയേറ്റമൊഴിപ്പിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. വരുംദിവസങ്ങളിലും ഒഴിപ്പിക്കൽ നടപടികൾ തുടരുമെന്ന് കോർപ്പറേഷൻ അറിയിച്ചു.  

Read More

പ്രീ റിലീസ് പരിപാടിയുടെ ഭാഗമായി എമ്പുരാൻ ടീം ഇന്ന് ബെംഗളൂരുവിൽ

ബെംഗളൂരു: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ എമ്പുരാൻ്റെ പ്രീ റിലീസ് പരിപാടി ഇന്ന് ബെംഗളൂരുവിൽ നടക്കും. രാവിലെ 10 മുതൽ എസ് വ്യാസ കാമ്പസ് ഗ്രൗണ്ടിലാണ് (സത്വ ഗ്ലോബൽ സിറ്റി) പരിപാടി. മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, അനുഭവ് സിങ്, ടൊവിനോ തോമസ് തുടങ്ങിയവര്‍ പങ്കെടുക്കുന്നു. പ്രവേശനം സൗജന്യമാണ്. മലയാളികള്‍ അടക്കം ഇന്ത്യന്‍ ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ആഗോള റിലീസ് നാളെയാണ്. കെജിഎഫും സലാറും അടക്കമുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ച, കന്നഡത്തിലെ പ്രമുഖ ബാനര്‍ ആയ ഹൊംബാലെ ഫിലിംസ് ആണ് എമ്പുരാന്‍റെ കര്‍ണാടകത്തിലെ…

Read More

സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് എറണാകുളം സൗത്ത് പോലീസ്. കൊച്ചിയിൽ ജനുവരിയിൽ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് 38 ലക്ഷം രൂപ തട്ടിയെന്ന ഇവന്റ്‌മനേജ്മെന്റ് കമ്പനി ഉടമ നൽകിയ പരാതിയിലാണ് കേസെടുത്തത്. മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാൻ റഹ്മാനോട് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചു. എന്നാൽ ഇതുവരെ ഹാജരായിട്ടില്ല. പ്രൊഡക്ഷൻ മാനേജരും ഷോ ഡയറക്ടറുമായ നിജു രാജാണ് പരാതിക്കാരൻ. ഇക്കഴിഞ്ഞ ജനുവരി 23നാണ് തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് ഗ്രൗണ്ടില്‍ ഇറ്റേണല്‍ റേ എന്ന…

Read More

നിസാരമായി കാണരുത്; പൂച്ചകൾ മാരകമായ അണുബാധയ്ക്ക് ഇരയാകുന്നു: രോഗത്തിന്റെ ലക്ഷണങ്ങൾ ഇങ്ങനെ

ബെംഗളൂരു: പക്ഷിപ്പനിക്ക് പിന്നാലെ ജില്ലയിലെ പൂച്ചകളിലും മാരകമായ വൈറസ് കണ്ടെത്തി. കഴിഞ്ഞ 20 ദിവസമായി പൂച്ചകൾക്ക് ഫെലൈൻ പാൻലൂക്കോപീനിയ (FPV) എന്ന വൈറസ് ബാധിച്ചിരിക്കുന്നു. റായ്ച്ചൂർ വെറ്ററിനറി പോളിക്ലിനിക്കിൽ പ്രവേശിപ്പിച്ച ആകെ 67 പൂച്ചകളിൽ 38 എണ്ണം ചത്തു. റായ്ച്ചൂർ വെറ്ററിനറി ആശുപത്രി ഡിഡി ഡോ.എസ്.എസ്. “സംസ്ഥാനമെമ്പാടുമുള്ള പൂച്ചകളിൽ എഫ്‌പിവി വൈറസ് കണ്ടെത്തിയിട്ടുണ്ട്. റായ്ച്ചൂരിലെ പൂച്ചകൾക്കും വൈറസ് ബാധിച്ചിട്ടുണ്ട്. ഇതുമൂലം പൂച്ചകൾക്ക് പനി, ഛർദ്ദി, വയറിളക്കം, നിർജ്ജലീകരണം എന്നിവ അനുഭവപ്പെടുന്നു. ഈ വൈറസ് പൂച്ചകളിൽ നിന്ന് മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പടരുന്നില്ല, ആരോഗ്യത്തെ ഇത്…

Read More
Click Here to Follow Us