ബെംഗളൂരു : ഏഷ്യയിലെ ഏറ്റവുംവലിയ വ്യോമപ്രദർശനമായ എയ്‌റോ ഇന്ത്യ വിജയത്തിൽ മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ എ.പി. രാജേഷിന്റെ പങ്കും നിർണായകമായി.
യെലഹങ്ക വ്യോമസേനാത്താവളത്തിന്റെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് എ.പി. രാജേഷ്. എയ്‌റോ ഇന്ത്യയുടെ തടസ്സങ്ങളില്ലാത്ത നടത്തിപ്പിന് രാജേഷിന്റെ അനുഭവസമ്പത്ത് നേട്ടമായി.
സുരക്ഷയിലുംമറ്റും അദ്ദേഹത്തിന്റെ കൃത്യമായ ആസൂത്രണവും നേതൃത്വവും നിർണായകമായി. വിവിധ സംസ്ഥാന, കേന്ദ്ര ഏജൻസികളുമായി സുരക്ഷയും മറ്റ് അനുബന്ധക്രമീകരണങ്ങളും ഏകോപിപ്പിച്ചു.
കാസർകോട് മുള്ളേരിയ സ്വദേശി വിജയ്‌കുമാർ നായരുടെയും ശാന്തയുടെയും മകനായ എ.പി. രാജേഷ് 1996-ലാണ് വ്യോമസേനയിൽ അംഗമായത്.
കാസർകോട് സർക്കാർ കോളേജിൽ ബിരുദത്തിനുശേഷം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ബിരുദാനന്തരബിരുദം ചെയ്യുന്നതിനിടെയായിരുന്നു ഇത്.
എയർ ട്രാഫിക് കൺട്രോളിൽ സ്പെഷ്യലൈസേഷനോടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിട്ടായിരുന്നു കമ്മിഷൻ ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.