മൈസൂരുവിലെ വാഹനാപകടത്തിൽ മലയാളി നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം 

ബെംഗളൂരു: മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ മാനന്തവാടി സ്വദേശിനിയായ നൃത്ത അധ്യാപിക മരിച്ചു. റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ ശാന്തി നഗറിലെ ജോസിയുടെയും റീനയുടെയും മകള്‍ അലീഷ(35)യാണ് മരിച്ചത്. നൃത്ത അധ്യാപികയായ അലീഷ ഭർത്താവ് ജോബിനോടൊപ്പം ബംഗളൂരുവില്‍ നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അർധരാത്രിയോടെ മൈസൂരുവില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തുടർന്ന് മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ഗുണ്ടല്‍പേട്ടില്‍വച്ച്‌ ആരോഗ്യ സ്ഥിതി വഷളാകുകയും മരിക്കുകയുമായിരുന്നു. മാനന്തവാടിയില്‍ എബിസിഡി നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു അലീഷ. നിരവധി…

Read More

റിക്രൂട്ട് ചെയ്ത 700 പേരിൽ 400 പേരെ ഇൻഫോസിസ് പിരിച്ചുവിട്ടു; ജീവനക്കാരുടെ പ്രതിഷേധം 

ബെംഗളുരു: മൈസൂരു ക്യാമ്പസിലെ ട്രെയിനികളെ കൂട്ടത്തോടെ പിരിച്ചുവിട്ട് ഇൻഫോസിസ്. 2024 ഒക്ടോബറില്‍ റിക്രൂട്ട് ചെയ്ത 700 പേരില്‍ 400 പേരെയും പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ പ്രതിഷേധവുമായി ഐടി ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തി. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ഐടി ജീവനക്കാരുടെ സംഘടനയായ എൻ ഐ ടി ഇ എസ് പറഞ്ഞു. മൂന്ന് മാസത്തിനകം മറ്റൊരു പരീക്ഷ എഴുതിച്ചെന്നും ഇതില്‍ പാസ്സാകാത്തവരോട് ഉടനടി ക്യാമ്പസ് വിടാൻ നിർദേശിച്ചെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്. ഇൻഫോസിസിന്‍റെ മൈസൂരു ക്യാമ്പസിലെ ട്രെയിനികളെയാണ് കൂട്ടത്തോടെ പിരിച്ച്‌ വിട്ടത്. സിസ്റ്റം എഞ്ചിനീയേഴ്സ് (SE),…

Read More

ബെംഗളൂരുവിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: ചങ്ങരംകുളത്ത് നഴ്‌സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കളത്തില്‍ രാജേഷിന്റെ മകള്‍ ദര്‍ശനയാണ് (20) അമ്മ വീട്ടില്‍ തൂങ്ങി മരിച്ചത്. ബെംഗളുരുവില്‍ നഴ്‌സിങിന് പഠിച്ചിരുന്ന ദര്‍ശന ചങ്ങരംകുളത്ത് അമ്മ വീട്ടിലാണ് താമസിച്ചിരുന്നത്. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ അമ്മ വീട്ടില്‍ നില്‍ക്കാന്‍ എത്തിയതാണ്. വൈകിയിട്ട് ആറ് മണിയോടെയാണ് ദര്‍ശനയെ വീടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. രാജേഷ് വീട്ടിലെത്തുമ്പോള്‍ മകളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവില്‍ ഒന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്.

Read More

രജനീകാന്തിനും അമിതാഭ് ബച്ചനും അഭിനയിക്കാൻ അറിയില്ലെന്ന് നടൻ അലൻസിയർ; വിവാദം

ഇതിഹാസ നടന്മാരായ രജനികാന്തിനും അമിതാബ് ബച്ചനും അഭിനയിക്കാൻ അറിയില്ല, വിവാദ പരമാർശവുമായി നടൻ അലൻസിയർ. നാരായണീന്റെ മൂന്നാണ്മക്കൾ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പ്രസ്മീറ്റിലായിരുന്നു വിവാദ പരാമർശം. നിങ്ങൾ‌ എന്റെ ജീവിതത്തിൽ നടന്ന കാര്യം അറിയുമോ?. നിങ്ങൾ ഇത്രയും നേരം ജോജുവിനോട് തമിഴ് സിനിമയിൽ അഭിനയിച്ച കാര്യമൊക്കെ ചോദിച്ചു. ഞാൻ വേട്ടയ്യനിൽ അഭിനയിച്ച കാര്യം നിങ്ങൾ അറിഞ്ഞോ?. രജിനികാന്തിനൊപ്പവും അമിതാഭ് ബച്ചനൊപ്പവും ഞാൻ അഭിനയിച്ചു. എനിക്ക് മുംബൈ വരെ ടിക്കറ്റ് തന്നു. ഞാൻ സത്യസന്ധനമായിട്ടാണ് പറയുന്നത്. തുറന്ന പുസ്തകം പോലെ പറയുകയാണ്. എനിക്ക്…

Read More

പീഡനശ്രമം ചെറുത്ത ഗര്‍ഭിണിയെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; യുവാവ് അറസ്റ്റിൽ

കോയമ്പത്തൂർ: ഗർഭിണിയായ യുവതിയെ പീഡിപ്പിച്ച്‌ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തളളിയിട്ട യുവാവ് അറസ്റ്റില്‍. 27കാരനായ ഹേമരാജാണ് പിടിയിലായത്. തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. കോയമ്പത്തൂർ- തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനില്‍ തിരുപ്പൂരില്‍ നിന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂരിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത രേവതിയ്ക്കാണ് (35) ദുരനുഭവം ഉണ്ടായത്. രാവിലെ 6.40ഓടെയാണ് യുവതി റിസർവ് ചെയ്യാത്ത ടിക്കറ്റുമായി ട്രെയിനില്‍ പ്രവേശിച്ചത്. തുടർന്ന് വനിതാ കോച്ചില്‍ ഇരിക്കുകയായിരുന്നു. ആ സമയത്ത് കോച്ചില്‍ ഏഴ് സഹയാത്രികരായ സ്ത്രീകളും ഉണ്ടായിരുന്നു. ട്രെയിൻ ജോലർപേട്ട് റെയില്‍വേ സ്റ്റേഷനില്‍…

Read More

കാട്ടുപോത്തിന്റെ കുത്തേറ്റ് വായോധികൻ മരിച്ചു 

ബെംഗളൂരു: കാട്ടുപോത്തിന്റെ കുത്തേറ്റ വയോധികനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിക്കമഗളൂരു ജില്ലയിലെ കലാസയിലെ ഹലുവള്ളി വില്ലേജിലെ രഘുപതി ഹെബ്ബാർ (73) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കൃഷിയിടത്തിൽ പോയ രഘുപതി ഉച്ചകഴിഞ്ഞും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന്, കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിലാണ് കാട്ടുപോത്തിന്റെ കുത്തേറ്റ് കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടത്. കുത്തേറ്റ് തലയ്ക്കും കാലിനും മാരകമായ മുറിവേറ്റു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം.

Read More

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഗൈനക്കോളജി വിഭാഗത്തിലെ സീനിയര്‍ റസിഡന്റ് നാഗര്‍കോവില്‍ സ്വദേശിനി ഡോ. ആര്‍ അനസൂയയാണ് മരിച്ചത്. എലിവിഷം കഴിച്ചാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. വിഷം കഴിച്ച നിലയില്‍ ഇന്നലെയാണ് ഡോ.അനസൂയയെ ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിക്കുന്നത്. അര്‍ദ്ധരാത്രിയോടെ മരിച്ചു. ഭര്‍ത്താവിനും കുട്ടിക്കും ഒപ്പം മെഡിക്കല്‍ കോളേജിന് സമീപം പുതുപ്പള്ളി ലൈനില്‍ വാടകയ്‌ക്ക് താമസിച്ചു വരികയായിരുന്നു ഡോ. അനസൂയ. കഴിഞ്ഞ മൂന്ന് വര്‍ഷമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുകയായിരുന്നു.  

Read More

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു : മാധനായകനഹള്ളിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശ് സ്വദേശി ഉദയ് ഭാനു (40), ബിഹാർ സ്വദേശി റോഷൻ (23) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഇവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. കെട്ടിടത്തിലുണ്ടായിരുന്ന എട്ടുപേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കൂട്ടിയിട്ടിരുന്ന സാധനങ്ങളിൽ തീ പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. കെട്ടിട ഉടമയുടെ പേരിൽ പോലീസ് കേസെടുത്തു.

Read More

ടോൾ ബൂത്തിലേക്ക് അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറി ഡ്രൈവർ മരിച്ചു; വിഡിയോ കാണാം

ബെംഗളൂരു : വിജയനഗരജില്ലയിലെ ഹൊസപേട്ട് തിംലാപുര ഗ്രാമത്തിലെ ദേശീയപാതയിൽ നിയന്ത്രണംവിട്ട ലോറി ടോൾ ബുത്തിൽ ഇടിച്ചുമറിഞ്ഞു. https://x.com/PTI_News/status/1887314738360820201?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1887314738360820201%7Ctwgr%5Ed975dd6122c508879ecace9b22c057a28e8e8829%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.lokmattimes.com%2Fnational%2Fhospet-toll-plaza-accident-video-driver-killed-another-injured-after-speeding-truck-crashes-into-toll-booth-in-vijayanagara-a517%2F സംഭവത്തിൽ ലോറിയുടെ ഡ്രൈവർ മരിച്ചു. ബസവന ബാഗേവാഡി സ്വദേശി ഏരണ്ണ മാഗി (37) ആണ് മരിച്ചത്. ലോറിയിൽ ഒപ്പമുണ്ടായിരുന്ന സഹഡ്രൈവർ ശ്രീശൈലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലകനഹട്ടി ടോൾ പ്ലാസയിലാണ് അപകടം.

Read More

ജാമ്യം ലഭിച്ചു; ഗ്രീഷ്മയുടെ അമ്മാവൻ നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മൂന്നാം പ്രതി നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു. തെളിവ് നശിപ്പിച്ചുവെന്ന കുറ്റത്തിന് നല്‍കിയ മൂന്ന് വര്‍ഷം ശിക്ഷാവിധിയാണ് മരവിപ്പിച്ചത്. നിര്‍മ്മലകുമാരന്‍ നായര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. ഒന്നാംപ്രതി ഗ്രീഷ്മയും അമ്മാവനായ നിര്‍മ്മലകുമാരന്‍ നായരും നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഗ്രീഷ്മയുടെ അപ്പീലില്‍ പ്രൊസിക്യൂഷന് ഹൈക്കോടതിയുടെ നോട്ടീസ്. തെളിവുകള്‍ പരിഗണിക്കുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്നാണ് ഗ്രീഷ്മയുടെ പ്രധാന വാദം. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിക്ക് വിചാരണ നടത്താനുള്ള…

Read More
Click Here to Follow Us