ബെംഗളൂരു:രാമനഗര ജില്ലയിൽ ഗ്രേറ്റർ ബെംഗളൂരു ഇൻ്റഗ്രേറ്റഡ് ടൗൺഷിപ്പ് സ്ഥാപിക്കാനുള്ള ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (ബിഎംആർഡിഎ) നിർദ്ദേശത്തിന് സംസ്ഥാന മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകി.
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയ്ക്ക് സമീപം രാമനഗരയിലെ ബിഡദിക്കും ഹരോഹള്ളിക്കും ഇടയിലാണ് ടൗൺഷിപ്പ് ഒരുങ്ങുക.
ലോജിസ്റ്റിക് പാർക്കുകൾ, വാണിജ്യ സ്ഥാപനങ്ങൾ, താമസ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്ന വൻ പദ്ധതിയാണ് ടൗൺഷിപ്പ് പദ്ധതി.
സംസ്ഥാനത്ത് സാറ്റലൈറ്റ് ടൗൺഷിപ്പുകൾ നിർമിക്കുമെന്ന് 2024 – 2025ലെ ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.
രാമനഗര ജില്ലയിലെ ബൈരമംഗല, ബന്നിഗെരെ, ഹൊസുരു, കെജി ഗൊല്ലാരപാളയ, കഞ്ചുഗരനഹള്ളി, അരലാലുസാന്ദ്ര, കെമ്പയ്യാനപാളയ, കഞ്ചുഗരഹള്ളി കവലു, മണ്ഡലഹള്ളി, വഡേരഹള്ളി എന്നിവടങ്ങൾ ഉൾപ്പെടുന്ന 10 ഗ്രാമങ്ങളിലായി 8,032 ഏക്കർ ഭൂമിയിലാണ് കൂറ്റൻ ടൗൺഷിപ്പ് ഉയരുക.
പദ്ധതിക്കായി ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകിയാകും ഭൂമി ഏറ്റെടുക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.