ബംഗളുരു : കാർഷികഭൂമികളിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതിൽ പ്രതിഷേധിച്ച് ശ്രീരംഗപട്ടണത്ത് ജനുവരി 20-ന് ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ കർഷക സംഘടനകൾ.
കാലങ്ങളായയി കർഷകർ കൃഷിചെയ്ത് അനുഭവിച്ചുപോന്ന 70-ഓളം കാർഷികഭൂമികളിലാണ് വഖഫ് ബോർഡ് ഇപ്പോൾ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഭൂമി തങ്ങൾക്ക് നഷ്ടമാകുമോയെന്ന ആശങ്കയിലാണ് കർഷകർ.
മാർച്ച് 20-ന് ശ്രീരംഗപട്ടണത്ത് പശുക്കളുമായി മഹാറാലി സംഘടിപ്പിക്കുമെന്ന് കർഷകസംഘടനാ നേതാക്കൾ അറിയിച്ചു.
വിഷയത്തിൽ കർഷകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ശ്രീരംഗപട്ടണം തഹസിൽദാർ പരശുറാം സട്ടിഗേരി അറിയിച്ചു. വഖഫ് ബോർഡിന്റെ അവകാശവാദത്തിൽ ഭൂമി ഏറ്റെടുക്കലിനുള്ള ഒരു വിജ്ഞാപനവും ഇതുവരെ ഇറക്കിയിട്ടില്ല.
ഭൂമിയുടെ രേഖകളുമായി താലൂക്ക് ഓഫീസിലെത്തിയാൽ കർഷകർക്ക് അവരുടെ ആശയക്കുഴപ്പം പരിഹരിക്കാമെന്നും തഹസിൽദാർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.