ബംഗളുരു : ദേശീയപാതയിൽ പുള്ളിപ്പുലിയെ കണ്ടതോടെ പ്രദേശ വാസികളിലും യാത്രക്കാരിലും ഭീതിയിലായി. ചിക്കമഗളൂരു ജില്ലയിലെ കലസ താലൂക്കിലെ കുതിരേമുഖ ഹൈവേയിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ദേശീയപാതയിൽ ഒന്നിലധികം തവണയാണ് പുലിയെ കണ്ടത്. ചിക്കമംഗളൂരുവിലെ കാപ്പി ത്തോട്ടങ്ങളിൽ വന്യജീവി സംഘർഷം രൂക്ഷമായത് ഇതിനകം നിവാസികളെ കൂടുതൽ ആശങ്കയിലാക്കിയിരുന്നു. ഇതിനിടെയാണ് ദേശീയപതയിൽ പുലിയെ കണ്ടിരിക്കുന്നത്.
Read MoreDay: 13 January 2025
വരൾച്ച മുന്നൊരുക്കം സജ്ജമാകുന്നു: വേനൽക്കാലത്തും കുടിവെള്ളം വീടുകളിലെത്തും
ബംഗളുരു : വരൾച്ച മുന്നൊരുക്കത്തിന്റെ ഭാഗമായി കൂടുതൽ വീടുകളിൽ നദീജലം ശുദ്ധീകരിച്ച് എത്തിക്കാൻ പദ്ധതിയൊരുങ്ങുന്നു. അമൃത് 2.0 ജല പദ്ധതിക്ക് കീഴിൽ മൈസൂരുവിലെ 12,000 വീടുകൾക്ക് ഉടൻ നദീജലം ലഭിക്കും. വീടുകളിൽ കുഴൽക്കിണറുകൾ മാറ്റി സ്ഥിരമായ കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിടുകയെന്നതാണ് ലക്ഷ്യം. വേനൽക്കാലത്തടക്കം വീടുകളിൽ തുടർച്ചയായി കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 273.28 കോടി ചെലവിട്ടാണ് കർണാടക അർബൻ വാട്ടർ സപ്ലൈ ബോർഡിന്റെ നേതൃത്വത്തിൽ പദ്ധതി യാഥാർഥ്യമാകുന്നത്. ജലവിതരണം ഉറപ്പാക്കാനായി 385 കിലോമീറ്റർ പൈപ്പ് ലൈനുകളും 25 ജലസംഭരണികളുമാണ് ഒരുക്കുക. പദ്ധതി ഏതാണ്ട് 70 ശതമാനം പൂർത്തിയായി.…
Read Moreചാമുണ്ഡിമലയിലേക്ക് സ്വകാര്യവാഹനങ്ങളെ കടത്തിവിടുന്നത് നിയന്ത്രിക്കും
ബംഗളുരു: ചാമുണ്ഡിക്ഷേത്രത്തിലേക്കുള്ള ഭക്തജനത്തിരക്കും മണ്ണിടിച്ചിൽ ഭീഷണിയെയുംതുടർന്ന് ചാമുണ്ഡിമലയിലേക്ക് സ്വകാര്യവാഹനങ്ങളെ കടത്തിവിടുന്നത് നിരോധിച്ചേക്കും. ജില്ലാഭരണകൂടവും ചാമുണ്ഡി ഹിൽസ് ഡിവലപ്മെന്റ് അതോറിറ്റിയും ചേർന്നാണ് തീരുമാനം കൈക്കൊണ്ടത്. അടുത്ത വേനലവധിക്കുമുൻപ് ഗതാഗതനിയന്ത്രണം നടപ്പാക്കാനാണ് ധാരണ. ഇതോടെ മലമുകളിലുള്ള ഗതാഗതക്കുരുക്കും വാഹന പാർക്കിങ് വെല്ലുവിളികളും കുറയ്ക്കാൻ സാധിക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി അഭിപ്രായപ്പെട്ടു. എല്ലാത്തരം സ്വകാര്യവാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താനാണ് ജില്ലാഭരണകൂടം ഉദ്ദേശിക്കുന്നത്. സ്വകാര്യവeഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി മലയുടെ അടിവാരത്ത് പാർക്കിങ് സൗകര്യവും ഒരുക്കും. പാർക്കിങ് ഏരിയയിൽനിന്ന് മലമുകളിലേക്ക് പൊതുഗതാഗതസംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം. ഇതോടെ ക്ഷേത്രത്തിലെ തിരക്ക് കുറയ്ക്കാനും…
Read More