ബെംഗളൂരു: തന്റെ ഇഷ്ടഭക്ഷണമായ പാസ്ത മാത്രം ഓർഡർ ചെയ്യാൻ ഈ വർഷം ഒരു യുവാവ് ചിലവഴിച്ചത് 49,900 രൂപ.
ഓണ്‍ലൈൻ ഫുഡ് ഡെലിവറി ആപ്പ്ളിക്കേഷനായ സ്വിഗ്ഗി പുറത്തുവിട്ട 2024ലെ ഫുഡ് ഡെലിവറി വിവരങ്ങളിലാണ് ഈ കണക്കുകളുള്ളത്.
ബിരിയാണിയായിരുന്നു സ്വിഗ്ഗിയിലൂടെ ആളുകള്‍ ഏറ്റവും കൂടുതലായി ഓർഡർ ചെയ്ത ഭക്ഷണം.
ഓരോ മിനുട്ടിലും 158 ഓർഡറുകളാണ് സ്വിഗ്ഗിയില്‍ വന്നത്.
ഇത്തരത്തില്‍ 83 മില്യണ്‍ ബിരിയാണി 2024ല്‍ ഡെലിവറി ചെയ്തുവെന്നാണ് സ്വിഗ്ഗിയുടെ കണക്ക്.
രണ്ടാം സ്ഥാനം ദോശയ്ക്കാണ്. 23 മില്യണ്‍ ഓർഡറുകളാണ് ദോശയ്ക്ക് ലഭിച്ചത്.
രാത്രിഭക്ഷണമാണ് സ്വിഗിയിലൂടെ ഏറ്റവും കൂടുതലായി ഓർഡർ ചെയ്യപ്പെട്ടത്.
ഉച്ചഭക്ഷണത്തേക്കാളും 29 ശതമാനത്തിലധികമാണ് രാത്രിഭക്ഷണത്തിന്റെ ഓർഡർ.
ഡല്‍ഹിക്കാർക്ക് കോള്‍ ബട്ടൂരേയും, ചണ്ഡീഗഡ്കാർക്ക് ആലൂ പറാത്തയും, കൊല്കത്തക്കാർക്ക് കച്ചോറിയുമാണ് കൂടുതല്‍ ഇഷ്ടം.
സ്നാക്ക്സ് വിഭാഗത്തില്‍ ചിക്കൻ 2.48 മില്യണ്‍ ഓർഡറുകളുമായി ചിക്കൻ റോള്‍ ആണ് ഒന്നാം സ്ഥാനത്ത്.
ഡല്‍ഹിയിലെ ഒരു ഉപഭോക്താവ് ഒറ്റ ഓർഡറില്‍ 250 പിസ്സ ആവശ്യപ്പെട്ടതാണ് ചെയ്തതാണ് ഈ വർഷത്തെ സ്വിഗ്ഗിയുടെ റെക്കോർഡ് ഓർഡർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.