ആശ്വസിക്കാൻ വക; നഗരപ്രാന്തങ്ങളിലേക്കും മെട്രോ നീട്ടാൻ ആലോചിച്ച് സർക്കാർ

ബെംഗളൂരു : ബെംഗളൂരുവിലെ നമ്മ മെട്രോ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് നീട്ടാൻ സർക്കാർ ആലോചിക്കുന്നു.

നഗരത്തിന്റെ കിഴക്ക് ഭാഗത്ത് ഹൊസ്‌കോട്ടയിലേക്കും വടക്ക് പടിഞ്ഞാറ്്‌ നെലമംഗയിലേക്കും തെക്ക് പടിഞ്ഞാറ്്‌ ബിഡദിയിലേക്കും നീട്ടുന്നതിനാണ് സർക്കാർ ആലോചിക്കുന്നതതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിയമസഭയിൽ പറഞ്ഞു.

ഓൾഡ് മദ്രാസ് റോഡിൽ കെ.ആർ. പുരം മുതൽ ഹൊസ്‌കോട്ട വരെയുള്ള ഗതാഗതക്കുരുക്കിനെക്കുറിച്ച് ശരത് ബച്ചെ ഗൗഡ എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശിവകുമാർ.

ഗതാഗതക്കുരുക്കിനെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും മെട്രോ നീട്ടുന്നതിനെ ക്കുറിച്ച് വിശദമായപഠനം നടത്തുമെന്നും ശിവകുമാർ പറഞ്ഞു.

കോലാറിൽനിന്ന് ബെംഗളൂരുവിലേക്ക് ദിവസേന 10,000 ആളുകൾ ജോലിക്കായി തീവണ്ടികളിൽ യാത്ര ചെയ്യാറുണ്ട്. മെട്രോ ഹൊസ്‌കോട്ടയിലേക്ക് നീട്ടിയാൽ ഇവർക്ക് പ്രയോജനപ്പെടും.

ബെംഗളൂരുവിൽ നിന്ന് 32 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ചെറുപട്ടണമാണ് ബിഡദി. ഹൊസ്‌കോട്ടെ 25 കിലോമീറ്റർ അകലെയാണ്.

നെലമംഗലയും 30 കിലോമീറ്റർ അകലെയാണുള്ളത്. ദിവസേന ആയിരക്കണക്കിനാളുകളാണ് ജോലിക്കും മറ്റുമായി ഈ പട്ടണങ്ങളിൽനിന്ന് ബെംഗളൂരുവിലേക്ക് വരുന്നത്.

മെട്രോ വന്നാൽ ഈ ആളുകൾക്ക് ഏറെ പ്രയോജനകരമാകും. അതിനിടെ ഹെബ്ബാളിൽനിന്ന് സർജാപുരയിലേക്ക് 37 കിലോമീറ്റർ വരുന്ന പാതയ്ക്ക് അടുത്തിടെ മന്ത്രിസഭ അനുമതിനൽകിയിരുന്നു.

ഈ പാത വരുന്നതോടെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളെയെല്ലാം ബന്ധിപ്പിച്ച് മെട്രോ പാതകളാകും. 2032-ഓടെ ബെംഗളൂരുവിലെ എല്ലാവർക്കും അവരുടെ ജോലി സ്ഥലത്തിന്റെയോ താമസ സ്ഥലത്തിന്റെയോ ഒന്നോരണ്ടോ കിലോമീറ്ററിനുള്ളിൽ മെട്രോപ്രവേശനം നൽകുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us