ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ; ആശുപത്രികളിൽ പോലീസ് ഔട്ട്‌പോസ്റ്റ് ആലോചനയിൽ

covid-doctor hospital

ബെംഗളൂരു : ഡോക്ടർമാരുൾപ്പെടെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരേയുള്ള അതിക്രമങ്ങൾ തടയാൻ നടപടികളുമായി സംസ്ഥാനസർക്കാർ.

എല്ലാ ആശുപത്രികളിലും പോലീസ് ഔട്ട് പോസ്റ്റും പോലീസ് പട്രോളിങ്ങും ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ആലോചിച്ചു വരുകയാണ്.

കഴിഞ്ഞദിവസം ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ സംസ്ഥാന ടാസ്ക് ഫോഴ്‌സ് യോഗത്തിൽ ഒട്ടേറെ സുരക്ഷാനടപടികൾ ചർച്ചചെയ്തു.

എല്ലാ ആശുപത്രികളിലും എമർജൻസി അലാറം സൈറൺ സ്ഥാപിക്കൽ, രോഗികളുടെ പ്രശ്നങ്ങൾ കൈകാര്യംചെയ്യാൻ ഡോക്ടർമാർക്കും ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കും പ്രൊഫഷണൽ പരിശീലനം ലഭ്യമാക്കൽ, ലൈംഗിക അതിക്രമങ്ങൾ തടയൽ, ജില്ലാതല ടാസ്ക് ഫോഴ്‌സ് രൂപവത്കരണം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. നിലവിലുള്ള സുരക്ഷാസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

ഡോക്ടർമാർക്കും മറ്റുദ്യോഗസ്ഥർക്കും ഡ്യൂട്ടി പ്രോട്ടോക്കോൾ ഏർപ്പെടുത്തണം, മികച്ച ഉപകരണമുള്ള ഡ്യൂട്ടി മുറികൾ, അനധികൃതമായുള്ള കടന്നുകയറ്റം തടയണം, ആശുപത്രിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം മികച്ച വെളിച്ചം ലഭ്യമാക്കണം എന്നിവയെല്ലാം സുരക്ഷയുടെ ഭാഗമായി ചെയ്യണമെന്നും യോഗം തീരുമാനിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us