സിസി കുറവ് എങ്കിലും അപകടം കൂടുതൽ; നഗരത്തിൽ ഇ–സ്കൂട്ടറുകൾ അപകടത്തിൽപെടുന്നത് പതിവ്,

ബെംഗളൂരു ∙ 30 സിസിയിൽ താഴെയുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ ഉൾപ്പെട്ട അപകടങ്ങൾ നഗരത്തിൽ വർധിക്കുന്നു. വൺവേ തെറ്റിക്കുന്നതും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതുമാണ് ഇത്തരം സ്കൂട്ടറുകൾ ഉൾപ്പെട്ട മിക്ക അപകടങ്ങൾക്കും കാരണം.

ആപ്പിലൂടെ ഓൺലൈനായി പണമടച്ച് വാടകയ്ക്കെടുക്കാവുന്ന സ്കൂട്ടറുകളാണിവ.

സാധാരണ സ്കൂട്ടറുകളുമായി താരതമ്യം ചെയ്യുമ്പോൾ, കുറഞ്ഞ ചെലവിൽ യാത്ര നടത്താമെന്നതാണ് ഓൺലൈൻ വിതരണ ജീവനക്കാർക്കിടയിൽ ഉൾപ്പെടെ ഇവയുടെ പ്രിയം വർധിക്കാൻ കാരണം.

ഇവയുടെ പരമാവധി വേഗം 25 കിലോമീറ്ററാണ്. എന്നാൽ, വിതരണം വേഗത്തിലാക്കാൻ നടപ്പാതകളിലൂടെ ഉൾപ്പെടെ ഇത്തരം ഇ–സ്കൂട്ടർ റൈഡർമാർ സഞ്ചരിക്കുന്നുണ്ട്. ‌

ശബ്ദരഹിതമായതിനാൽ കാൽനടയാത്രക്കാരുടെ ശ്രദ്ധയിൽപെടാത്തതും അപകടങ്ങൾക്കു കാരണമാകുന്നു. വൺവേ നിയമം ലംഘിച്ചുള്ള ഇവരുടെ യാത്ര ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.

നടപ്പാതകളിലും റോഡരികിലും അനധികൃതമായി പാർക്ക് ചെയ്യുന്നതായും പരാതി ഉയരുന്നുണ്ട്. ഉപയോഗം കഴിയുന്നതോടെ പലരും ഇ–സ്കൂട്ടറുകൾ നടപ്പാതകളിൽ ഉപേക്ഷിക്കുന്നതായും ആക്ഷേപമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us