ബെംഗളൂരു: നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ യുവാവിന് കാലുകൾ നഷ്ടപ്പെട്ടു. രാജാജിനഗറിലെ മഞ്ജുനാഥ് നഗറിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. യുവാവ് വീട്ടുമുറ്റത്ത് നിന്ന് ഫോൺ വിളിക്കുമ്പോഴായിരുന്നു സംഭവം. അമിതവേഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിൽ തകർത്ത് ഉള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാലുകൾ നഷ്ടമായതായി പോലീസ് പറഞ്ഞു. സംഭവത്തിൽ രാജാജിനഗർ ട്രാഫിക് പോലീസ് കേസെടുത്തു.
Read MoreDay: 25 November 2024
നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു : ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി അറ്റകുറ്റപ്പണി നടത്തുന്നതിനാൽ തിങ്കളാഴ്ചരാവിലെ പത്തുമുതൽ വൈകീട്ടുവരെ വൈദ്യുതി മുടങ്ങും. ബെംഗളൂരുവിന്റെ നോർത്ത്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ് സോണുകളിൽ വൈദ്യുതതടസ്സമുണ്ടാകും.
Read Moreനഗരത്തിൽ മാറ്റമില്ലാതെ വെല്ലുവിളി ഉയർത്തി മാലിന്യസംസ്കരണ വിഷയം
ബെംഗളൂരു : മാലിന്യം കൈകാര്യംചെയ്യുന്നതിൽ വെല്ലുവിളികളേറെയുള്ള നഗരത്തിൽ ദിവസേനയുള്ള മാലിന്യശേഖരം 6000 മെട്രിക് ടൺ ആയി. ദിവസേന കുമിഞ്ഞുകൂടുന്ന മാലിന്യം കൈകാര്യംചെയ്യാൻ ബെംഗളൂരു കോർപ്പറേഷൻ(ബി.ബി.എം.പി.) ബുദ്ധിമുട്ടുകയാണ്. ദേശീയ ഹരിതട്രിബ്യൂണലിന്റെ നിർദേശം അവഗണിച്ച് നഗരത്തിലുടനീളം മാലിന്യം കുമിഞ്ഞുകൂടുന്നത് വെല്ലുവിളിയാവുകയാണ്. ഗാർഹികമാലിന്യശേഖരണം കൂടുതലായതിനാൽ മാലിന്യം തള്ളാനും സ്ഥലം തികയുന്നില്ല. നിലവിൽ ബി.ബി.എം.പി. പരിധിക്കുള്ളിലെ മിറ്റിഗനഹള്ളി മാത്രമാണ് മാലിന്യംതള്ളാൻ പര്യാപ്തമായ സ്ഥലം. നഗരത്തിൽ ഏഴ് മാലിന്യസംസ്കരണയൂണിറ്റുകളുണ്ടെങ്കിലും പലതും പ്രവർത്തനരഹിതമാണ്. സാങ്കേതികപ്രശ്നങ്ങളും പരിസരവാസികളുടെ എതിർപ്പുമാണ് പ്രധാന കാരണം. അതേസമയം ബിഡദിയിൽ വരാനിരിക്കുന്ന, മാലിന്യത്തിൽനിന്ന് ഊർജം ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ബി.ബി.എം.പി.ക്ക് ആശ്വാസമാകുമെന്നാണ്…
Read More