ബെംഗളൂരു : ബെംഗളൂരുവിനെയും മംഗളൂരുവിനെയും ബന്ധിപ്പിച്ച് അതിവേഗപാത നിർമിക്കാനുള്ള കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ പദ്ധതിയുടെ പ്രാരംഭനടപടി പുരോഗമിക്കുന്നു.
ബെംഗളൂരുവിൽനിന്ന് ഹാസൻ വഴി മംഗളൂരുവിലേക്ക് 300 കിലോമീറ്റർ നീളമുള്ള പാത നിർമിക്കാനാണ് പദ്ധതി.
പാത യാഥാർഥ്യമാകുന്നതോടെ ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്കുള്ള യാത്രാസമയം മൂന്നുമണിക്കൂറായി ചുരുങ്ങുമെന്നാണ് പ്രതീക്ഷ. നിലവിൽ ഏഴുമണിക്കൂറാണ് ദൈർഘ്യം.
നാലുവരിയിലോ ആറുവരിയിലോ ആയിരിക്കും പാത. വിശദ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.
ഇതിനായി വിളിച്ച ടെൻഡറുകൾ കഴിഞ്ഞദിവസം തുറന്നു. ഒൻപത് കമ്പനികളാണ് ടെൻഡർ നൽകിയിരിക്കുന്നത്. സാങ്കേതിക പരിശോധനകൾക്കുശേഷം ടെൻഡർ ഉറപ്പിക്കാനുള്ള നടപടിയിലേക്ക് നീങ്ങും.
കർണാടകത്തിലെ പ്രധാന നഗരങ്ങളായ ബെംഗളൂരുവും മംഗളൂരുവും തമ്മിലുള്ള യാത്രാസമയം കുറയുന്നത് തെക്കൻകർണാടകത്തിന്റെയും കർണാടകത്തിന്റെ കടലോരമേഖലകളുടെയും വികസനത്തിന് നാഴികക്കല്ലാകും.
തുറമുഖനഗരമായ മംഗളൂരുവും ഐ.ടി. നഗരമായ ബെംഗളൂരുവും തമ്മിലുള്ള വാണിജ്യ ഇടനാഴിയായും ഇത് മാറും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.