ബംഗളൂരു: തൊട്ടിലിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കാണാതാവുകയും ശേഷം നടത്തിയ തിരച്ചിലിൽ അതേ വീട്ടിലെ സിന്ടെക്‌സ് ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്‌തു. നഗരപ്രാന്തത്തിലെ ആനേക്കൽ താലൂക്കിലെ ഇഗ്ഗളൂരിലാണ് സംഭവം. ഹർഷിതയുടെയും മനുവിൻ്റെയും ഒന്നരമാസം പ്രായമുള്ള മകളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒന്നര വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് ഏഴുമാസം മുമ്പ് മാസം തികയാതെ കുഞ്ഞ് പിറന്നു. സിസേറിയനിലൂടെ ജനിച്ച കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു മാസത്തോളം ഐസിയുവിൽ ചികിത്സയിലായിരുന്നു.
രോഗം ഭേദമായ പശ്ചാത്തലത്തിൽ ഒരാഴ്ച മുമ്പാണ് കുഞ്ഞുമായി വീട്ടിലെത്തിയത്. മഹാലക്ഷ്മി വീട്ടിലെത്തിയതോടെ ഇരുകുടുംബങ്ങളും സന്തോഷത്തിലായിരുന്നു. എന്നാൽ, ഇന്നലെ (നവംബർ 04) തൊട്ടിലിലെ കുഞ്ഞിനെ ദുരൂഹസാഹചര്യത്തിൽ കാണാതാവുകയും വീടിന് മുകളിലെ സിന്ടെക്സ് ടാങ്കിൽ മരിച്ച നിലയിൽ കാണുകയുമായിരുന്നു. സംഭവം കൊലപാതകമാണെന്ന് അടുത്ത ബന്ധുക്കൾ സംശയം ഉന്നയിച്ചിട്ടുണ്ട്.
ഭർത്താവ് മനു മാത്രമേ വന്നിരുന്നുള്ളൂ. ഇന്നലെ വീട്ടിലെത്തിയ മനു മകളോടൊപ്പം കുറച്ച് നേരം കളിച്ച് ജോലിക്ക് പോയി. ഉച്ചയ്ക്ക് 12.30 ഓടെ ഫോണിൽ വിളിച്ച ഭാര്യ ഹർഷിത ടോയ്‌ലറ്റിൽ പോയപ്പോയി തിരിച്ചെത്തിയപ്പോഴേയ്ക്കും തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ഇരുവീട്ടുകാരും എല്ലായിടത്തും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഒടുവിൽ സൂര്യനഗർ പോലീസിൽ പരാതി നൽകുകയും പോലീസ് നടത്തിയ പരിശോധനയിൽ വീടിന് മുകളിലെ സിന്ടെക്സ് ടാങ്കിൽ വെള്ളം കണ്ടെത്തുകയുമായിരുന്നു.
തൊട്ടിലിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ സിന്ടെക്‌സ് ടാങ്കിൽ ദുരൂഹമായി മരിച്ച നിലയിൽ കണ്ടെത്തിയത് ഏറെ ദുരൂഹതകൾക്കിടയാക്കിയിട്ടുണ്ട്, ഇതിനോടകം തന്നെ വിരലടയാളവും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു കഴിഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനും ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ടിനും ശേഷമേ കുട്ടിയുടെ മരണത്തിലെ ദുരൂഹത വ്യക്തമാകൂ.
സിന്ടെക്‌സ് ടാങ്കിൽ ഇടുംമുമ്പ് കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാൻ സാധ്യതയുണ്ടെന്നും അടുത്ത ബന്ധുക്കളാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് സംശയിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.