കന്നഡ നടനും സംവിധായകനുമായ ഗുരുപ്രസാദ് മരിച്ച നിലയിൽ 

ബെംഗളൂരു: കന്നഡ നടനും സംവിധായകനുമായ ഗുരുപ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തി.

മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം മദനായകനഹള്ളിയിലെ അപ്പാർട്ട്മെൻ്റില്‍ അഴുകിയ നിലയില്‍ കണ്ടെത്തി.

മൂന്ന് ദിവസം മുമ്പ് തൂങ്ങിമരിച്ചതായി സംശയിക്കുന്നു.

നവംബർ 2 ഗുരുപ്രസാദിന്റെ ജന്മദിനമാണ്. ഇതിന് പിന്നാലെയുള്ള അദ്ദേഹത്തിന്റെ മരണവാർത്ത സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് പ്രദേശവാസികള്‍ക്ക് ദുർഗന്ധം അനുഭവപ്പെട്ടു തുടങ്ങിയത്.

പോലീസില്‍ അറിയിച്ചതിനെ തുടർന്നാണ് വാതില്‍ തുറന്നതെന്നാണ് പ്രാഥമിക വിവരം.

വിവാദങ്ങളിലൂടെ എന്നും വാർത്തകളില്‍ നിറയുന്ന സംവിധായകനായിരുന്നു ഗുരുപ്രസാദ് (52).1972-ല്‍ കനകപൂരില്‍ ജനിച്ച ഗുരുപ്രസാദ് രാമചന്ദ്ര ശർമ്മ 2006-ല്‍ പുറത്തിറങ്ങിയ ‘മത’ എന്ന ചിത്രത്തിലൂടെ സംവിധായകനായാണ് കന്നഡ സിനിമയില്‍ തന്റെ കരിയർ ആരംഭിച്ചത്.

2009-ല്‍ ‘എഡേലു മഞ്ജുനാഥ’ എന്ന ചിത്രത്തിന് ഫിലിം ഫെയർ അവാർഡ് ലഭിച്ചു. പിന്നീട് ‘ഡയറക്ടർ സ്‌പെഷ്യല്‍’, ‘രണ്ടാം തവണ’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ‘മത’, ‘എഡേലു മഞ്ജുനാഥ’, ‘മൈലാരി’, ‘ഹുഡുഗുരു’, ‘അനന്തു v/s നുസ്രത്ത്’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനേതാവായും അദ്ദേഹം തിളങ്ങി. എഡേലു മഞ്ജുനാഥയ്‌ക്ക് ഗുരുപ്രസാദ് മികച്ച തിരക്കഥയ്‌ക്കുള്ള അവാർഡ് നേടി.

കിച്ച സുധീപ് അവതരിപ്പിച്ച ബിഗ് ബോസ് കന്നഡയില്‍ പങ്കെടുത്ത അദ്ദേഹം നിരവധി റിയാലിറ്റി ഷോകളില്‍ വിധികർത്താവായും ചുമതല വഹിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us