ബെംഗളൂരു: ചൂടുചായ തെറിച്ച് പൊള്ളലേറ്റ രണ്ടുവയസ്സുകാരൻ മരിച്ചു. ശിവമോഗ ജില്ലയിലെ ഹൊസനഗര താലൂക്കിലെ ഹിരേമനെ ഗ്രാമത്തിലെ രാജേഷിൻ്റെയും അശ്വിനിയുടെയും മകൻ അഥർവ് ആണ് മരണപ്പെട്ടത്. വീട്ടിലെത്തിയ ബന്ധുക്കള്‍ക്ക് അശ്വിനി ചായ നല്‍കുന്നതിനിടെയാണ് സംഭവം. തിളച്ച ചായ അബദ്ധത്തില്‍ കുട്ടിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലർച്ചെയോടെയാണ് മരണപ്പെട്ടത്.
Read MoreDay: 1 November 2024
പുതിയ തട്ടിപ്പുമായി ബെംഗളൂരുവിലേ കാബ് ഡ്രൈവർമാർ
ബെംഗളൂരു: ചില കാബ് ഡ്രൈവര്‍മാര്‍ നടത്തുന്ന തട്ടിപ്പുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്, ശിവറാം സൗരവ് ഝാ എന്നയാളാണ് എക്‌സ് പോസ്റ്റിലൂടെ ഈ അനുഭവം പങ്കുവെച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഓട്ടോറിക്ഷക്കാരും കാര്‍ ഡ്രൈവര്‍മാരും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ വ്യാപകമായി നടത്തുന്നുണ്ട് എന്നാണ് ആരോപണം. നിരവധി പേരാണ് ഇത് സത്യമാണെന്നും തങ്ങള്‍ക്കും അനുഭവമുണ്ടെന്നും പങ്കുവെച്ച് രംഗത്ത് വന്നത്. എക്‌സ് പോസ്റ്റ് ഇങ്ങനെ എന്റെ ഒരു പെണ്‍സുഹൃത്ത് ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കാര്‍ വാടകയ്ക്ക് വിളിച്ചു. കാര്‍ പോകുന്ന വഴിയില്‍ ഡ്രൈവര്‍ പെട്ടെന്ന് വണ്ടി നിര്‍ത്തി. ഇന്ധനം തീര്‍ന്നു എന്ന്…
Read Moreചാരുഹാസൻ ആശുപത്രിയിൽ
മുതിർന്ന നടനും സംവിധായകനും കമല്‍ഹാസന്റെ സഹോദരനുമായ ചാരുഹാസൻ ആശുപത്രിയില്‍. നടി സുഹാസിനിയാണ് വിവരം പങ്കുവെച്ചത്. ദീപാവലിയുടെ തലേന്ന് രാത്രി വീണതിനെതുടർന്നാണ് ചാരുഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സർജറി വേണ്ടിവരുമെന്നാണ് സുഹാസിനി പറഞ്ഞത്. ഇൻസ്റ്റഗ്രാമില്‍ ചാരുഹാസനൊപ്പം ആശുപത്രയില്‍ നില്‍ക്കുന്ന ചിത്രവും സുഹാസിനി പങ്കുവെച്ചിട്ടുണ്ട്. ദീപാവലിയുടെ തലേന്ന് ഒന്ന് വീണു, അങ്ങനെ ഞങ്ങളുടെ ദീപാവലി ആശുപത്രിയിലായി. ഒരു സർജറിക്ക് തയ്യാറെടുക്കുകയാണ്”, സുഹാസിനി കുറിച്ചു.
Read Moreസംസ്ഥാനത്തെ ഒരു ക്ഷേമ പദ്ധതിയും പിൻവലിക്കില്ലെന്ന് മല്ലികാർജുൻ ഖർഗെ
ബെംഗളൂരു: സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ ‘ശക്തി’ പദ്ധതിയില്‍ മാറ്റം വരുത്തില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഡി.കെ ശിവകുമാറിന്‍റെ പരാമർശം ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ ഒരു ക്ഷേമ പദ്ധതിയും പിൻവലിക്കില്ലെന്നും ഈ പദ്ധതികള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഡി.കെ ശിവകുമാറിനെ വേദിയിലിരുത്തി ഖർഗെ വ്യക്തമാക്കി. ഇന്ദിരാ ഗാന്ധിയുടെ ചരമവാർഷികാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖർഗെ. അതേസമയം, മല്ലികാർജുൻ ഖർഗെയുടെ ശാസനയ്ക്ക് പിന്നാലെ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ നിലപാട് തിരുത്തി. രാജ്യത്തിന് തന്നെ മാതൃകയാണ് കർണാടകയിലെ ക്ഷേമപദ്ധതികളെന്ന് ഡി.കെ ശിവകുമാറും പറഞ്ഞു. ഇന്ന്…
Read Moreമലമുകളിലെ ക്ഷേത്രത്തില്‍ അപകടം; 12 പേർക്ക് പരിക്ക്
ബെംഗളൂരു: ചിക്കമംഗളൂരുവില്‍ മലമുകളിലെ ക്ഷേത്രത്തില്‍ അപകടം. തീർത്ഥാടനത്തിനായി മല നടന്ന് കയറിയവർ ചെളിയില്‍ കാല്‍ വഴുതി വീണു. മലയില്‍ നിന്ന് കാല്‍ വഴുതി വീണും, തിക്കിലും തിരക്കിലും പെട്ടും 12 പേർക്ക് പരിക്കേറ്റു. നിരവധി തീർത്ഥാടകർ മലമുകളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ചിക്കമംഗളുരുവിലെ ബിണ്ടിഗ ഗ്രാമത്തിലുള്ള ദേവിരമ്മ മലയിലെ ക്ഷേത്രത്തിലാണ് സംഭവം. നരക ചതുർദശി ദിവസമായ ഇന്ന് ആയിരക്കണക്കിന് പേരാണ് മല കയറാനെത്തിയത്. ദേവിരമ്മ മലയിലേക്ക് നേരത്തേ പ്രവേശിക്കാൻ വനംവകുപ്പിന്‍റെ പാസ്സും അനുമതിയും വേണമായിരുന്നു. ദീപാവലി ഉത്സവത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങളില്‍ താല്‍ക്കാലികമായി ഇളവ് വരുത്തിയിരുന്നു. ഇതോടെയാണ്…
Read Moreവീടിന് മുൻപിൽ മദ്യപിക്കുന്നത് ചോദ്യം ചെയ്ത ദമ്പതിമാർക്ക് നേരേആക്രമണം; മൂന്നുപേർ പിടിയിൽ
ബെംഗളൂരു : വീടിന് മുൻപിൽ മദ്യപിക്കുന്നത് ചോദ്യം ചെയ്ത ദമ്പതിമാർക്ക് നേരേ മദ്യപസംഘത്തിന്റെ ആക്രമണം. കഴിഞ്ഞദിവസം രാത്രി ഹെരോഹള്ളി തുംഗനഗരയിലാണ് സംഭവം. പ്രദേശവാസികളായ ശിവഗംഗെ ഗൗഡ (38), ഭാര്യ ജയലക്ഷ്മി (35) എന്നിവർക്കു നേരേയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ബൈദരഹള്ളി പോലീസ് കേസെടുത്ത് മൂന്നുപേരെ അറസ്റ്റുചെയ്തു. ഏഴുപേർ ഉൾപ്പെട്ട സംഘം കഠാരയും ക്രിക്കറ്റ് ബാറ്റും ഹോളോ ബ്രിക്സും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വീടിന് മുൻപിൽ ഒരുസംഘമാളുകൾ മദ്യപിക്കുന്നത് കണ്ട് ശിവഗംഗെ ഗൗഡ യെത്തി വിട്ടുപോകാൻ ആവശ്യപ്പെട്ടു. പൊയ്‌ക്കോളാമെന്ന് സംഘം പറഞ്ഞെങ്കിലും മദ്യപാനം തുടർന്നു. ഇതേത്തുടർന്ന് വീണ്ടും…
Read Moreസംസ്ഥാനത്തെ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്ര പിൻവലിക്കാൻ പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : കർണാടകത്തിൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുള്ള ശക്തി പദ്ധതി പിൻവലിക്കാൻ പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. പല സ്ത്രീകളും ടിക്കറ്റ് കാശ് നൽകാൻ സന്നദ്ധത അറിയിച്ചിട്ടുള്ളതിനാൽ ‘ശക്തി പദ്ധതി’ പിൻവലിക്കുന്ന കാര്യം ആലോചിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കഴിഞ്ഞ ദിവസം പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെ മുന്നിൽ അത്തരത്തിലൊരു നിർദേശം വന്നിട്ടില്ല. ചില സ്ത്രീകൾ ടിക്കറ്റ് കാശ് കൊടുക്കാൻ തയ്യാറാണെന്ന് അറിയിച്ച കാര്യം സൂചിപ്പിക്കുക മാത്രമാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചെയ്തതെന്നും സിദ്ധരാമയ്യ പറഞ്ഞു. ഗതാഗതവകുപ്പു മന്ത്രി രാമലിംഗ റെഡ്ഡിയും…
Read Moreവാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു; പുതിയ നിരക്കറിയാം
ഡൽഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസ ആണ് ഉയർത്തിയത്. കഴിഞ്ഞ നാല് മാസത്തിനിടെ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് 157.5 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റം സംഭവിച്ചിട്ടില്ല. പുതിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിൻ്റെ കൊച്ചിയിലെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ 1749 രൂപയായിരുന്നു. പ്രമുഖ ഒഎംസി തങ്ങളുടെ ജെറ്റ് ഇന്ധന വിലയും പരിഷ്കരിച്ചിട്ടുണ്ട്. ഡൽഹിയിൽ 1,740 രൂപയായിരുന്ന എൽപിജി സിലിണ്ടർ വില…
Read Moreകേരളത്തിന് ഇന്ന് അറുപത്തിയെട്ടാം പിറന്നാൾ;
ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ദിനം. ദൈവത്തിന്റെ സ്വന്തം നാടായ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 68 വർഷം തികയുന്നു. 1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ഒത്തുചേർന്ന് കേരളം രൂപീകരിക്കുന്നത്. ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിന് ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മലയാളികൾ ഇന്ന് കേരളപ്പിറവി ദിനം കൊണ്ടാടുന്നു. ഇത്തവണ സംസ്ഥാനം ഉപതിരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുമ്പോഴാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒൻപത് വർഷത്തിന്…
Read Moreഇന്ന് മുതല്‍ കേരളത്തിൽ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ഞായറാഴ്ച തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍…
Read More