ബംഗളൂരു: ചേരുവകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭക്ഷ്യവകുപ്പ് പൊതുസ്ഥലങ്ങളിൽ റാപ്പിഡ് ഫുഡ് ടെസ്റ്റിംഗ് കിറ്റ് സ്ഥാപിച്ചു .
ഭക്ഷ്യ സുരക്ഷയുടെയും ഗുണനിലവാരത്തിൻ്റെയും കാര്യത്തിൽ, ഇനിമുതൽ പൊതുജനങ്ങൾക്ക് ഫുഡ് കോർട്ടുകളിൽ ഭക്ഷ്യ പരിശോധന നടത്താം. പ്രാരംഭ ഘട്ടത്തിൽ ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് കണ്ടെത്തുന്നതിനായി ബെംഗളൂരുവിലെ 10 മാളുകളിൽ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്ക് പയറുവർഗ്ഗങ്ങൾ, പഞ്ചസാര, പാചക എണ്ണ, ചായപ്പൊടി, ഉപ്പ്, പാൽ, പാൽ ഉൽപന്നങ്ങളായ നെയ്യ്, പനീർ, വെണ്ണ, പച്ചക്കറികൾ, മല്ലിപ്പൊടി, കുടിവെള്ളം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം ഈ മാളുകളിൽ വേഗത്തിൽ പരിശോധിക്കാം
ഗോബി, കബാബ്, പാനിപ്പൂരി, കോട്ടൺ മിഠായി, കേക്ക് എന്നിവയിൽ ഉപയോഗിക്കുന്ന ചേരുവകളിൽ കാൻസ റിന് കാരണമാകുന്ന അംശങ്ങൾ ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് ( എഫ്എസ്എസ്എഐ ) കണ്ടെത്തിയിരുന്നു.
ഇതോടെ ആശങ്കയിലായ ജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ ഗുണനിലവാരത്തിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതോടെ ജനങ്ങളുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനായി കർണാടക ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ വകുപ്പ് രാജ്യത്ത് ശ്രദ്ധേയമായ ഒരു ചുവടുവെപ്പ് നടത്തിയാട്ടുള്ളത്. പൊതു സ്ഥലങ്ങളിൽ “റാപ്പിഡ് ഫുഡ് ടെസ്റ്റിംഗ് കിറ്റ്” സ്ഥാപിച്ചു. അതിനാൽ പൊതുജനങ്ങൾക്ക് അവർ വാങ്ങുന്ന ഭക്ഷണത്തിൻ്റെ ഫലം അറിയാനും സ്ഥലത്ത് പരിശോധന നടത്താനും കഴിയും.
ഭക്ഷ്യ ഗുണനിലവാര സുരക്ഷാ വകുപ്പ് കഴിഞ്ഞ മൂന്ന് മാസമായി സുരക്ഷിതമല്ലാത്ത ഭക്ഷണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചുവരികയാണ്. ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന അപകടകരമായ ഭക്ഷണപദാർത്ഥങ്ങൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിച്ചുവരികയാണ്. പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും ലഭ്യമാകുന്ന സൂപ്പർമാർക്കറ്റുകളിൽ റാപ്പിഡ് ഫുഡ് ടെസ്റ്റിംഗ് കിറ്റ് സ്ഥാപിക്കുന്നുണ്ട്.
തലസ്ഥാനത്ത് എത്തുന്ന പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും വിൽക്കുന്ന സൂപ്പർമാർക്കറ്റുകളിൽ ഭക്ഷ്യപരിശോധനാ കിറ്റുകൾ സ്ഥാപിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിലൂടെ പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യധാന്യങ്ങൾ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കാൻ പൊതുജനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.