ബെംഗളൂരു : ബിയർ കുടിച്ചും നൃത്തം ചെയ്തും വിദ്യാർത്ഥികളെ ശല്യപ്പെടുത്തിയെന്നാരോപിച്ച് കനകപുര ടൗണിലെ റൂറൽ പ്രീ-ഗ്രാജുവേഷൻ കോളേജിലെ മൂന്ന് അധ്യാപകർക്കെതിരെ നടപടിയെടുക്കാൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു .
ലക്‌ചറർമാരായ വിശ്വനാഥ്, ലക്ഷ്മിഷ്, നാഗേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഒക്‌ടോബർ ഒമ്പതിന് നടന്ന സംഭവം വൈകിയാണ് പുറത്തറിഞ്ഞത്.
കനകപൂർ ടൗണിലെ റൂറൽ പ്രീ-ഗ്രാജുവേഷൻ കോളേജ് ഒക്ടോബർ 5 മുതൽ 10 വരെ മടിക്കേരിയിലേക്ക് ഒരു യാത്ര സംഘടിപ്പിച്ചു.
യാത്രയ്ക്കിടെ പ്രിൻസിപ്പൽ ബിയർ കുടിച്ചു. പിന്നീട് മൂന്ന് വിദ്യാർത്ഥിനികളെ മുറിയിൽ പൂട്ടിയിട്ട് നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു.
കൂടാതെ, തങ്ങളോടൊപ്പം നൃത്തം ചെയ്യാൻ അവർ അവരെ നിർബന്ധിച്ചതായും ആരോപണമുണ്ട്.
യാത്ര കഴിഞ്ഞ് കോളേജിൽ തിരിച്ചെത്തിയ വിദ്യാർത്ഥിനികൾ ലക്ചററോട് സംഭവം പറഞ്ഞു. “ഇത് കോളേജിൽ സാധാരണമാണ് എന്നാണ് മറ്റ് ലക്ചറർമാർ പറഞ്ഞത് എന്നും പരാതിയിൽ പറയുന്നു, എന്നാൽ, ബാലാവകാശ സംരക്ഷണ കമ്മിഷന് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
വിഷയം അറിഞ്ഞയുടൻ ബാലാവകാശ സംരക്ഷണ കമ്മിഷൻ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് കത്തെഴുതുകയും അധ്യാപകനെതിരെ നടപടിയെടുക്കാൻ നിർദേശിക്കുകയും ചെയ്തു. ഏഴു ദിവസത്തിനകം കേസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.